മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

മുകുന്ദൻ ആകെ വിഷമിച്ചു പോയി . അവന്റെ മനസ്സ് കാണാൻ തനിക്കു കഴിഞ്ഞില്ലല്ലോ എന്നോർത്ത് മുകുന്ദൻ വിഷമിച്ചു .തന്റെ അമ്മയും ചിലപ്പോൾ ഇത് പോലെ ആഗ്രഹിച്ചിരുന്നിരിക്കാം പക്ഷെ സ്നേഹവും കരുതലും കൊടുക്കാൻ ആരും ഇല്ലാതെ വന്നപ്പോഴായിരിക്കാം വേറെ ഒരാളുടെ കൂടെ പോയത് .മുകുന്ദന്റെ മനസ്സ് ഓരോന്നാലോചിച്ച് ഗതികിട്ടാതലഞ്ഞു..

..ഡാ …അതൊക്കെ വിട് നീ ഇത് പറ.. ഏതാടാ എടുക്കണ്ടെ …എനിക്കാണെങ്കി എന്തെടുക്കണമെന്നു അറിയാൻ വയ്യ .നീലയും ചുമപ്പും ഒക്കെ അമ്മയ്ക്ക് ബ്ലൗസ് ഉണ്ട് പിങ്കിനു ഇല്ല .നീലയോ ചുമപ്പൊ എടുത്താൽ അമ്മയ്ക്ക് പുതിയ സാരി ഇട്ടോണ്ട് നാളെ അമ്പലത്തിൽ പോകാം …

ഇത് കേട്ട് മുകുന്ദൻ

..ഡാ ഒരു കാര്യം ചെയ്യ് നീയിവിടെ നില്ല് ഞാൻ റൂമിൽ പോയിട്ട് പൈസയെടുത്തിട്ട് വരാം .. നീ ഈ മൂന്നെണ്ണവും മേടിച്ച് അമ്മയ്ക്ക് കൊട് ..

..ഏഹ് ഡാ മൂന്നെണ്ണമോ ..?..എനിക്കാഗ്രഹമുണ്ടെങ്കിലും മൂന്നെണ്ണമൊക്കെ ഞാൻ വെറുതെ പറഞ്ഞതാടാ .ഒരെണ്ണം മതി അത് തന്നെ കുറച്ച് ദിവസമെടുക്കും നിനക്ക് തിരിച്ച് തരാൻ …

…ഡാ പോടാ മൈരേ ..ഇത് നിന്റെ അമ്മയ്ക്കല്ലേ കുഴപ്പമില്ല . വേറേതെലും അവളുമാർക്കായിരുന്നെങ്കി ഞാൻ തരില്ലായിരുന്നു .നീ മുഴുവൻ പൈസ തിരിച്ചു തരുകയൊന്നും വേണ്ടെടാ .ഒരെണ്ണം എന്റെ വകയായിട്ടു കൂട്ടിക്കോ .

ഈയൊരു സംഭവം മുകുന്ദനിൽ വലിയ വലിയ മാറ്റങ്ങളാണ് വരുത്തിയത് .പെണ്ണുങ്ങളോടുള്ള സമീപനത്തിൽ ഒരു മൃദുത്വം വന്നു .ഏറെ വെറുത്തിരുന്ന അമ്മയോട് ചെറിയ അനുകമ്പയോക്കെ തോന്നി തുടങ്ങി . ഇപ്പൊ എവിടെയായിരിക്കുമെന്നു കൊറേ അന്വേഷിച്ചെങ്കിലും അതൊക്കെ വെറുതെ വെള്ളത്തിൽ വരച്ച വര പോലെ ആവുകയായിരുന്നു .പിന്നെയും ഒന്നുരണ്ടു വർഷങ്ങൾ കഴിഞ്ഞു പോയി അതിനിടയിൽ മുകുന്ദന് കെ എസ് ഇബിയിൽ ലൈൻമാൻ ആയിട്ട് പീ എസ് സി വഴി ജോലി ശരിയായി .ഒറ്റയ്ക്ക് കഷ്ടപ്പെട്ടതിനു ദൈവത്തിന്റെ വരദാനം .

പോസ്റ്റിങ്ങ് പട്ടണത്തില്‍ നിന്നും കുറെ ദൂരെയുള്ള മലയോര ഗ്രാമത്തിലേക്ക് ആണെന്നറിഞ്ഞപ്പോൾ മുകുന്ദന് ഒരു ചെറിയ പ്രയാസം തോന്നി .അയാൾ അപ്പോയ്മെന്റ് ലെറ്ററുമായി സാറിനെ കാണാൻ ചെന്നു വിഷമത്തോടെയുള്ള മുകുന്ദന്‍റെ മുഖഭാവം കണ്ടപ്പോള്‍ സാർ പറഞ്ഞു.

..ഡാ മുകുന്ദാ … ഇതിലൊന്നും കാര്യമില്ല .വീണിടം വിഷ്ണുലോകം എന്ന് പറഞ്ഞങ്ങു ജീവിക്കുക .ഒറ്റയ്ക്ക് പടവെട്ടി വന്നവനല്ലെടാ മോനെ നീ ഇതൊന്നും നിനക്ക് ഒരു പ്രശ്നമേ അല്ല നീയാദ്യം അവിടെ ചെന്ന് ജോയിൻ ചെയ്യൂ … ന്നിട്ട് മതി ബാക്കി എന്തും … .

തന്റെ കൺകണ്ട ദൈവമായ സാറിന്റെ വാക്കുകൾ ധിക്കരിക്കാൻ അവനു തോന്നിയില്ല .നാട്ടിൽ നിന്നും ഏതെങ്കിലും ഓണംകേറാമൂലയിലേക്കായിരിക്കും എന്നോർത്ത് മുകുന്ദന്‍ വ്യാകുലതയോടെ നിസഹായനായി യാത്ര പറഞ്ഞ് അവിടന്ന് പോന്നു .ജോയിൻ ചെയ്തു കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ താൻ വിചാരിച്ച പോലുള്ള പ്രശ്നങ്ങളൊന്നും ഇല്ലെന്നു മനസ്സിലായി നാടും നാട്ടാരും വലിയ കുഴപ്പമില്ല .ഓവർസിയർ ഒരു പാവമായത് കൊണ്ട് ഒരു ലൈന്മാൻറെ അത്യാവശ്യം ജോലികളൊക്കെ മുകുന്ദൻ പഠിച്ചെടുത്തു .ഒറ്റയ്‌ക്കൊക്കെ മെയിന്റനന്സിനു പോകാനും മാത്രം മുകുന്ദൻ ആയി .

അങ്ങനെയിരിക്കെ ഒരു കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ തിമര്‍ത്തു പെയ്യുന്ന മഴയുള്ള ദിവസം , അന്ന് മുകുന്ദന് രാത്രിയായിരുന്നു ജോലി, സമയം ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞു കാണും. വൈദ്യുതി കാര്യാലയത്തിലെ വിശ്രമ മുറിയില്‍ അസഹനീയമായ തണുപ്പ് അനുഭവപെട്ടിരുന്നത് കൊണ്ട് തണുപ്പകറ്റാന്‍ ശരീരമാസകലം മൂടി പുതച്ചിരിക്കുകയായിരുന്നു മുകുന്ദന്‍.മൂടി പുതച്ചുകിടക്കാന്‍ കലശലായി ആഗ്രഹം തോന്നിയ നേരം അവിടേക്ക് സെക്ഷനിലെ വെറ്റമുക്ക് ഭാഗത്ത് രണ്ടു ലൈനില്ല എന്ന് ഒരു ഫോണ്‍ കോള്‍ വന്നു. ജംഗ്‌ഷന്‌ ഏതാണ്ട് ഒരു കിലോമീറ്റര്‍ അപ്പുറത്ത് വൈദ്യുതി കമ്പി മരം വീണു പൊട്ടികിടക്കുന്നു എന്ന അറിയിപ്പായിരുന്നു അത്.ഓഫീസിൽ അപ്പോള്‍ മുകുന്ദനും ഓവർസീയറും മാത്രമേ ഉണ്ടായിരുന്നുള്ളു.താല്‍ക്കാലിക ജീവനക്കാര്‍ പകല്‍ മാത്രമേ ജോലിക്ക് വരികയുള്ളു.കൂടെ വരാൻ വേറെ ആരുമില്ലാത്തതു കൊണ്ട് ഉടനെതന്നെ മഴക്കോട്ട് ധരിച്ച് മുകുന്ദന്‍ തന്‍റെ സൈക്കിളില്‍ പോയി കമ്പി പൊട്ടി കിടക്കുന്ന ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ചേദിച്ചു സുരക്ഷിതമാക്കി .അപ്പോഴും ഒരിടതടവില്ലാതെ കനത്ത മഴ പെയ്തുകൊണ്ടിരുന്നു.ടാറിടാത്ത ചെമ്മണ്‍ പാതയുടെ അരികില്‍ കമ്പി പൊട്ടി കിടന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ മനസ്സിലായി ആരെങ്കിലും ഒരാൾ കൂടി ടോര്‍ച്ച് തെളിയിച്ചു തരുവാന്‍ ഉണ്ടെങ്കി ശരിയാക്കിയെടുക്കാം എന്ന് . ആരെയെങ്കിലും കിട്ടുമോ എന്ന് മുകുന്ദൻ ചുറ്റുപാടും വീക്ഷിച്ചപ്പോള്‍ അടുത്തെങ്ങും ഒരു വീട് പോലും കണ്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *