മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

മുകുന്ദൻ പോകാനായി എഴുന്നേറ്റു

..ഇങ്ങോട്ട് എഴുന്നേറ്റ് വാ .. ഞാൻ ഓട്ടോ വിളിക്കാം …

..ശെടാ ഇതെന്തൊരു മൈര് ..നാശം പിടിക്കാൻ ഒന്ന് വരുന്നുണ്ടോ നീയ് ..വരുന്നെങ്കി വാ അല്ലെങ്കി അവിടിരി ..ഞാൻ പോകുവാ ..

എന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് അയാൾ നടക്കുവാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും സുമിത്ര വിളിച്ചു.

..മുകുന്ദേട്ടാ ..

ആ വിളി കേട്ട് അയാൾ പിടിച്ച് നിറുത്തിയ പോലെ നിന്നു

..മ്മ് എന്താ ..

..ഇപ്പൊ എവിടുന്ന് വന്നെടി നിന്റെ വായിൽ നാക്ക് ..എത്ര നേരം കൊണ്ട് ഓരോന്ന് ചോദിക്കുവാ നിന്നോട്..

..എനിക്കിതിന്റെ വല്ല കാര്യവുമുണ്ടോ.. വല്ലേടത്തും കിടന്ന നിന്നെയൊക്കെ ഇനീം ഞാൻ ചുമക്കണോ..

അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാറായത് മുകുന്ദൻ കണ്ടു .ഇനി താനും കൂടി അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് കരുതി അയാൾ സംസാരം നിറുത്തി

…ഒന്നു നില്‍ക്കുമോ മുകുന്ദേട്ടാ ..ഞാൻ മനപ്പൂർവ്വം മിണ്ടാതിരുന്നതല്ല .. എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട്..ഒന്ന് കേൾക്കുമോ ..

മുകുന്ദന്‍ ചിരിച്ചു കൊണ്ടു തിരികെ പഴയ സ്ഥലത്ത് ചെന്നിരുന്നു

..ആ അപ്പൊ സുമിത്രയ്ക്ക് സംസാരിക്കുവാന്‍ അറിയാം അല്ലെ. ഇത്രേം നേരം ഞാൻ വായിട്ടലച്ചിട്ടും എന്തെങ്കിലും ഒന്നു പറഞ്ഞൊ ..ഇല്ല .ഇത്രേം നേരമെന്നല്ല കണ്ടു മുട്ടി ഇത്രേം ദിവസമായിട്ടും എന്തേലും ഒന്ന് നല്ല രീതിയിൽ സംസാരിച്ചിട്ടുണ്ടോ അതുമില്ല ..അപ്പോപ്പിന്നെ മനുഷ്യന് ദേഷ്യം വരത്തില്ലേ ..അതിനാ ഞാൻ തെറി പറഞ്ഞെ വിഷമിക്കണ്ട ..ആ എന്താ പറയാനുള്ളത് . കേൾക്കട്ടെ അവസാന നിമിഷമെങ്കിലും വാ തുറന്നല്ലോ …”

..ആഹ് അത് പിന്നെ … ദൈവ നിശ്ചയമായിരിക്കാം അന്ന് മുകുന്ദേട്ടൻ എന്‍റെ മുന്നില്‍ വന്നു പെട്ടത് അല്ലെങ്കില്‍ ഞാന്‍ ഈ ഭൂലോകത്ത് ഇന്ന് ഉണ്ടാകുമായിരുന്നില്ല. അഡ്രെസ്സ് തന്നാൽ എന്റെ വീട്ടുകാരെ അന്വേഷിക്കാമെന്നും പറഞ്ഞില്ലേ . അത് കൊണ്ട് കാര്യമില്ല മുകുന്ദേട്ടാ ..ഓര്‍മ്മയുള്ള കാലം മുതല്‍ അനാഥാലയത്തിലാണ് ഞാന്‍ വളര്‍ന്നത്‌. വിവാഹം കഴിഞ്ഞത് കൊണ്ട് അവർക്ക് ഇനി എന്റെ കാര്യത്തിൽ ഉത്തരവാദിത്വം ഒന്നുമില്ല..

..ഏഹ് എന്ത് ..

മുകുന്ദൻ ആശ്ചര്യത്തോടെ സുമിത്രയെ നോക്കി .

..മുകുന്ദേട്ടാ എനിക്ക് സ്വന്തമെന്ന് പറയുവാന്‍ ഇന്ന് ഈ ലോകത്ത് ഈ കുഞ്ഞാ ഉള്ളത് . പിന്നെ അനാഥാലയത്തിലെ കുറച്ച് അന്തേവാസികളും മാത്രം. വിവാഹിതയാകുന്നത് വരെ ഞങ്ങളുടെ സെന്ററിൽ ജീവിതം ഞാന്‍ വേണ്ടുവോളം ആസ്വദിച്ചിരുന്നു.ഒരിക്കൽ ഒരു സമൂഹ വിവാഹത്തില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞ ദിവസം അവരോടൊക്കെ കരഞ്ഞു കേണപെക്ഷിച്ചതാണ്.അന്ന് ആരും എന്‍റെ വാക്കുകള്‍ ചെവികൊണ്ടില്ല വിവാഹപ്രായമായാല്‍ വിവാഹം കഴിപ്പിച്ചയക്കുക എന്നതാണ് അവിടെത്തെ രീതി എന്നായിരുന്നു മറുപടി.അവിടെ നിന്നും വിവാഹിതരായി പോയ പല ചേച്ചിമാരും അവരുടെ കദനകഥകള്‍ അവിടെ വന്നു പറയുമായിരുന്നു അതൊക്കെ കേട്ടു എല്ലാവർക്കും പേടിയാ മുകുന്ദേട്ടാ .നല്ലൊരു കുടുംബ ജീവിതം ലഭിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു .വിവാഹം കഴിഞ്ഞ് എന്നെ കൊണ്ട് വന്നത് ഏതോ ഒരു വാടക വീട്ടിലാ ആദ്യരാത്രിയില്‍ മദ്യപിച്ചു ലക്കുക്കെട്ട നിലയില്‍ മുറിയില്‍ എത്തിയ അയാള്‍ പാലിനു പകരം എനിക്ക് തന്നത് മദ്യം.അന്നത് കുടിക്കാഞ്ഞതിനു ആദ്യരാത്രിയിൽ തന്നെ എന്നെ പൊതിരെ തല്ലി .വിവാഹജീവിതത്തിൽ ഒരുപാട് സ്വപനങ്ങളുമായി വരുന്ന പെണ്ണ് ആ രാത്രിയിൽ തന്നെ ജീവിതം നശിച്ചു എന്ന് മനസ്സിലാക്കുന്ന ഒരവസ്ഥ മുകുന്ദേട്ടന് മനസ്സിലാകുമോ എന്നറിയില്ല .ആദ്യരാത്രിയിലത്തേക്കാൾ മോശമായിരുന്നു പിന്നീടുള്ള ദിവസങ്ങൾ ചോദിക്കാനും പറയാനും ആരുമില്ല .എനിക്ക് ഒന്ന് വിഷമിച്ചു കരയാൻ പോലും കഴിഞ്ഞിട്ടില്ല . അന്ന് ആദ്യരാത്രിയില്‍ തന്നെ എനിക്ക് ബോധ്യമായി അയാളുടെ കൂടെ ജീവിക്കുവാന്‍ കൊള്ളില്ലാ എന്ന്.അന്ന് മുതൽ എന്നും അയാള്‍ എന്നെ തല്ലിക്കൊല്ലാറാക്കും . അങ്ങനെ തളർന്ന് കിടന്ന ഏതോ ഒരു രാത്രിയിൽ എന്നെ ബലാത്സംഗം ചെയ്താണ് ഞാൻ ഗർഭിണി ആയതു .ഒരിക്കലും അതുണ്ടാവരുതെന്നു പ്രാർത്ഥിച്ച ഞാൻ പ്രസവിച്ചു അതും എല്ലാ കാര്യങ്ങൾക്കും ഞാൻ തന്നെയാ ചെയ്തത് , ആരുമില്ലായിരുന്നു ഒന്ന് സഹായിക്കാൻ .പ്രസവിച്ചു കിടക്കുമ്പോഴും ഇടിയും അടിയും നിരന്തരം കൊള്ളുന്നുമുണ്ടായിരുന്നു .ആദ്യമൊക്കെ ഓരോ കാരണം പറഞ്ഞ് മര്‍ദ്ദിച്ചു അവശയാക്കിയിടും പിന്നെ പിന്നെ കാരണമില്ലാതെയായി മര്‍ദ്ദനം.ഓരോരോ ആണുങ്ങളുടെ പേര് വെച്ച് എന്തെല്ലാം ഞാൻ കേട്ടു ആൾക്കാർക്കൊക്കെ എന്നോട് മിണ്ടാൻ പോലും പേടിയാണ് എന്തിനാ മിണ്ടുന്നതു വെറുതെ നോക്കിയാൽ പോലും അവരുടെ പേര് പറഞ്ഞ് അടിയ്ക്കും ചെലപ്പോ എന്നേം പിടിച്ച് വലിച്ച് അവരുടെ വീട്ടിൽ ചെന്നു അവരുടെ മുന്നിലിട്ട് അടിയ്ക്കും .വീട്ടിൽ അടി കൊണ്ട് എത്ര ഉറക്കെ കരഞ്ഞാലും ആരും തിരിഞ്ഞു പോലും നോക്കില്ല പിന്നെ അവരുടെ സമാധാനവും അയാൾ കളയും .വേദനയും ഒറ്റപ്പെടലും നാലര വര്ഷം ഞാനനുഭവിച്ചു എന്നിട്ടും ഞാന്‍ അയാളുടെ കൂടെ ജീവിച്ചു കാരണം എനിക്ക് പോകാൻ വേറെ സ്ഥലമില്ല അത് കൊണ്ടാ മുകുന്ദേട്ടാ .തിരിച്ച് അനാഥാലയത്തിലേക്ക് ചെല്ലാനും പറ്റില്ല .എനിക്ക് ഇന്നും ആകെയുള്ള ആശ്രയം അയാൾ തന്നെയാണ് അയാളുടെ കൂടെയുള്ള ജീവിതം. എത്ര കഷ്ടപ്പെട്ടാലും എന്റെ മോന് വേണ്ടി ജീവിക്കണം .അവനാണ് എന്റെ ജീവിതം അവനു വേണ്ടി മാത്രം ..

Leave a Reply

Your email address will not be published. Required fields are marked *