മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

..എന്റെ പൊന്നണ്ണാ ഈ നട്ടപാതിരാക്ക് മനുഷ്യനെ മിനക്കെടുത്താതെ.. ഞാൻ ദൂരം ഓട്ടം പോയിട്ട് ഇപ്പം വന്ന് കെടന്നതേ ഉള്ളു .ഇനി എനിക്ക് വയ്യ ഞാനൊരു നമ്പർ തരാം ആംബുലൻസിന്റെ ഡ്രൈവറാ … ന്നിട്ട് അയാളെ ആംബുലന്‍സില്‍ കൊണ്ട് പോകൂ ,,

..അയ്യോ അങ്ങിനെ പറയല്ലെ സുഹൃത്തെ.. ഈ നേരത്ത് ആംബുലന്‍സ് സ്ഥലമൊക്കെ തേടിപ്പിടിച്ചു വരുമ്പോഴേക്കും അത്യാസന്നനിലയില്‍ ഉള്ള അയാള്‍ മരണപ്പെടും അല്ലെങ്കി കോമയിലാവും തലയടിച്ചാ വീണത് …

അവസാനം ഉറക്കച്ചടവോടെ ഓട്ടോറിക്ഷക്കാരന്‍ മനസ്സില്ലാമനസ്സോടെ മുകുന്ദനെ അനുഗമിച്ചു. ആ വീടിനടുത്തെത്തിയപ്പോള്‍ അയാൾ മുകുന്ദനോട് ചോദിച്ചു .

..അണ്ണാ ആ കാണുന്ന വീട്ടിലെ ആളാണോ..

..ആഹ് അതെ ഞാന്‍ വൈദ്യുതി കമ്പി പൊട്ടിയത് നേരെയാക്കാന്‍ വന്നതാ. ആ വീട്ടിലെ സ്ത്രീയുടെ കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ പോയി നോക്കിയതാ. വീണു പരിക്ക് പറ്റിയെന്നാണ് ആ സ്ത്രീ പറഞ്ഞത് ആ സ്ത്രീ മാത്രമേയുള്ളൂ ആ വീട്ടില്‍..

..എന്തിനാ സാറേ വേണ്ടാത്ത പണിക്ക് പോകുന്നത്.ആ വീട്ടിലെ ആള് അത്ര ശെരിയല്ലാട്ടോ. ഒരു പന്ന മൈരാനാ അയാള് വീണു തല പൊട്ടിയെങ്കി കണക്കായിപ്പോയി .ആ പെണ്ണ് പാവമാണെന്ന തോന്നുന്നേ പക്ഷേ ഈ പരിസരത്താരും സഹായിക്കാൻ വരില്ല വേറെവിടുന്നെങ്ങാണ്ട് ഇവിടെ വന്ന് വാടകയ്ക്ക് താമസിക്കുവാ .ആ പെണ്ണ് എന്തോ ഒരു ജോലിയ്ക്കു പോകുന്നുണ്ട് അങ്ങനാ ചെലവ് കഴിയുന്നെ എന്നാ തോന്നുന്നേ .നമുക്കാ കേസ് എടുക്കണോ സാറേ ..

അയാൾക്കെന്തെങ്കിലും പറ്റിയാൽ തന്റെ കൂടി ജീവിതമാണ് നശിക്കുന്നതെന്നു മനസ്സിലായ മുകുന്ദൻ പറഞ്ഞു.

..അതൊക്കെ ആലോചിച്ചിട്ട് കാര്യമില്ല സുഹൃത്തെ അപകടം പറ്റിയ ആളെ രക്ഷിക്കുക എന്നത് മനുഷ്യന്‍റെ കടമയാണ്.ആ സ്ത്രീ പാവമാണെന്നല്ലേ പറഞ്ഞത് അവർക്ക് വേണ്ടി എങ്കിലും നിങ്ങള്‍ വേഗം വരൂ ,,

പടവുകൾ ആയതു കൊണ്ട് വീടിന്‍റെ മുറ്റത്തേക്ക് വാഹനം പോകുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഓട്ടോറിക്ഷക്കാരന്‍റെ സഹായത്തോടെ ഒരു വിധം അയാളെ ഓട്ടോറിക്ഷയില്‍ എത്തിച്ച് സീറ്റില്‍ ഒരു വശത്തേക്ക് ചാരിയിരുത്തി. അവള്‍ പുറകെ വരുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ തിരിഞ്ഞു നോകിയ മുകുന്ദൻ അവളെ കാണാഞ്ഞതു കൊണ്ട് തിരികെ വീട്ടിലേക്ക് കയറിയപ്പോള്‍ അവള്‍ അപ്പോഴും കരയുകയായിരുന്നു. പക്ഷെ മാക്സി മാറ്റി ഒരു ചുരിദാർ ധരിച്ചിട്ടുണ്ട് .

..കരഞ്ഞത് മതി.. വരൂ ..

മുകുന്ദൻ വിളിച്ചപ്പോള്‍ അനുസരണയുള്ള കുഞ്ഞിനെപോലെ അവള്‍ അനുഗമിച്ചു.ഓട്ടോക്കാരൻ പെട്ടന്ന്അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ അയാളെ പരിശോധിച്ചതിനു ശേഷം പറഞ്ഞു.

.. തലയ്ക്ക് കാര്യമായ ക്ഷതം പറ്റിയിട്ടുണ്ട്.ഒരു സീറ്റി സ്കാൻ ചെയ്താലേ ശരിക്കറിയാൻ പറ്റു .നിങ്ങള്‍ ഇയാളെ വേഗം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയ്ക്കോളു.ഞാൻ എഴുതിത്തരാം ..

..സാർ അങ്ങോട്ടൊക്കെ പോണോ .

..പിന്നെ എന്ത് ചെയ്യും ഇവിടെങ്ങും സീറ്റി സ്കാൻ ചെയ്യുന്ന സ്ഥലങ്ങൾ ഇല്ലല്ലോ .മിക്കവാറും ഇത് ന്യുറോയെ കാണിക്കണം .മെഡിക്കൽ കോളേജിൽ ആണെങ്കിൽ എല്ലാ സൗകര്യവും ഉണ്ടല്ലോ …

..ആ ശരി ..

എല്ലാം എഴുതി മേടിച്ചിട്ട് മുകുന്ദൻ പേപ്പറുകളെല്ലാം അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു .

..സീറ്റി സ്കാൻ ചെയ്യണമെന്നാ പറഞ്ഞെ തിരുവനന്തപുരത്തോട്ടാ എഴുതി തന്നേക്കുന്നതു .ന്നാ ഇവിടുത്തെ പേപ്പറുകളാണ് ഇതൊക്കെ കയ്യിൽ വെച്ചോ …ആംബുലൻസ് ഇവിടുന്നു തന്നെ കിട്ടും …

തികഞ്ഞ നിർവികാരതയോടെ അവളതു മേടിച്ചു .മുകുന്ദൻ പേഴ്‌സ് തുറന്ന് നോക്കി നുള്ളിപ്പെറുക്കിയാൽ പത്തഞ്ഞൂറു രൂപയുണ്ട് വേറൊന്നുമില്ല .അയാളത്തിൽ നിന്ന് ഇരുന്നൂറു രൂപ അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു .

..ദേ ഇതും കൂടി വെച്ചോ എന്റ കയ്യിൽ ഇതേ ഉള്ളു വേറെ ഒന്നുമില്ല .ഞാനീ ഓട്ടോയിൽ തന്നെ തിരിച്ചു പോകുവാ .ആംബുലൻസ് ഇപ്പം വരും ഡ്രൈവർ വണ്ടിയെടുക്കാൻ പോയി ..

ഓട്ടോഡ്രൈവറെ ഒന്ന് നോക്കി അക്ഷമയോടെ മുകുന്ദൻ അവളെ നോക്കി .കുഞ്ഞിനെയും മാറോടണക്കി താൻ കൊടുത്ത പൈസയും പേപ്പറുകളും ചേർത്ത് അങ്കലാപ്പോടു കൂടി ആംബുലൻസ് വരുന്ന ഭാഗത്തേയ്ക്ക് നോക്കി നിക്കുന്നത് കണ്ടപ്പോ മുകുന്ദന് എന്തോ ഈ പാതിരാത്രിയിൽ ആ അമ്മയെയും കുഞ്ഞിനെയും ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *