ഞാൻ : ഏയ് ചുമ്മാ …
അമ്മ ; പിന്നെ പപ്പ വിളിച്ചിരുന്നു ….
ഞാൻ : എന്താ
അമ്മ : കാര്യം… രാമകൃഷ്ണൻ അങ്കിൾ പപ്പയെ കാണാൻ പോയിരുന്നു എന്ന്
അമ്മു : 😐
ഞാൻ : 😌 ഏത് രാമകൃഷണൻ
ആൻ്റി : എൻ്റെ ചേട്ടൻ ടാ…
ഞാൻ : എന്തിന്
അമ്മ : അവർക്ക് ഒരു സജ്ജഷൻ
ഞാൻ : എന്താ അത്….
അമ്മ : ശ്രീ ഇല്ലെ
ഞാൻ ; ഏത് ശ്രീ
അമ്മ : നീ പോ
ഞാൻ ; പറയണ്ട…ഞാൻ പൊറത്ത് പോവാ….
അമ്മ : കഴിക്കാൻ ഒന്നും വേണ്ടേ
ഞാൻ : വേണ്ട …
അമ്മ : വരുമ്പോ എന്തേലും മേടിച്ചോ നല്ല വെശപ്പ് …
ഞാൻ : അത് വാങ്ങാം ഞാൻ പറഞ്ഞ കാര്യം എന്തായി
അമ്മ : ഏത് കാര്യം
ഞാൻ : ഹാ ഒരു കാര്യം രണ്ട് ദിവസം
അമ്മ ; പൊക്കോ ….
ഞാൻ ; താങ്ക്സ് …
അമ്മ : മൊളക് ബജ്ജി വാങ്ങിക്കോ …എല്ലാരും വേണ്ടത് പറഞ്ഞോ….
ആൻ്റി : എനിക്ക് നല്ല ബോണ്ട പിന്നെ ചൂട് ഉഴുന്ന് വട …
അമ്മ : മോന് എന്താ വേണ്ടത് …
അമ്മു : വേണ്ട ആൻ്റി …
അമ്മ : ആണോ എന്നാലും വല്ലതും പറ
ഞാൻ : വേണ്ടെങ്കി വിട് അമ്മ …ചുമ്മാ …
അമ്മ : ടാ ടാ …
അമ്മു ; എന്നാലെ 3 പൊറോട്ട ഒരു ചില്ലി ചിക്കൻ വാങ്ങിക്കൊണ്ട് വാ ടാ ഭർത്താവേ പോ
ആൻ്റി ; അമ്മു
ഞാൻ ; എനിക്ക് നല്ല സൗകര്യം ഇല്ല …. വേണേ പോയി വാങ്….
അമ്മ : ടാ വാങ്ങി കൊണ്ട് വാ കേട്ടോ …
ഞാൻ ; ഇല്ല ഇല്ല ഞാൻ വെളിയിലേക്ക് നടന്നു ….
ഞാൻ തിരിച്ച് വരുമ്പോ പപ്പ വന്നിട്ടുണ്ട് അങ്കിൾ ഒണ്ട് പിള്ളേര് ആരൊക്കെയോ ഒണ്ട് ….
ഞാൻ ഉള്ളിലേക്ക് പോയി …
പപ്പ : വന്നല്ലോ …. കഴിച്ചോ വല്ലതും
ഞാൻ : ഹാ… ദ
പപ്പ : എന്താ അത്
ഞാൻ : പരുപ്പ് വട….
പപ്പ : കൊള്ളാം നല്ല കാര്യം ഇങ്ങ് താ….
ഞാൻ : അല്ല പപ്പ അമ്മ എന്തോ പറയാൻ ഒണ്ട് പറഞ്ഞു …
പപ്പ : മോനെ അത് പറഞ്ഞപ്പോ ആണ് ….നീ പോയി അമ്മയെ ഒന്ന് വിളിക്ക്
അങ്കിൾ : എന്താ ഒരു ചർച്ച
പപ്പ : വാ ടാ ഇരിക്ക് ഇന്നാ എടുത്തോ …
ഞാൻ : അമ്മ …ഞാൻ ഇരുന്ന ഇടത്ത് ഇരുന്ന്. ഒച്ച വച്ചു….
പപ്പ : ഉയ്യോ …. ചെവി അടിച്ച് പോയി …ശോ ….
അമ്മ : വന്നോ ….
പപ്പ ; എന്തിനാ ഇന്ദ്ര ഷൗട്ട് ചെയ്യുന്നത് മീങ്കാര് ഇത്ര നന്നായി കൂവില്ല….
അമ്മ ; വാങ്ങിയോ കുട്ടാ
ഞാൻ : ദേ ഇരിക്കുന്നു …
അമ്മ : പറഞ്ഞോ
പപ്പ : അപ്പോ താൻ പറഞ്ഞില്ലേ ….
അമ്മ : ഇല്ലെന്ന്….
പപ്പ : ഹാ ബെസ്റ്റ്….
അപ്പോ ഒണ്ട് അമ്മു…. സൂര്യ… അമർ… ശ്രീ… കുട്ടു.. ഇവര് വെളിയിലേക്ക് വന്നത് ….
ഞാൻ : അല്ല നിങൾ എന്താ ഇപ്പോ ഇങ്ങോട്ട്
അപ്പോ ഒണ്ട് പിന്നാലെ വരുന്നു നന്ദനും ….
ഞാൻ : എന്താ എല്ലാരും കൂടെ
സൂര്യ : അങ്കിൾ വരാൻ പറഞ്ഞു ….
ഞാൻ : എന്താ കാര്യം പപ്പ വല്ല കാറും വാങ്ങാൻ ആണോ പുതിയത് …
പപ്പ : 😊 അയ്യോ അല്ല മോനെ നമ്മൾക്ക് പുതിയ ഒരു തോണി വാങ്ങാൻ ആണ് ….നിന്നെ നാളെ തൊട്ട് മീൻ പിടിക്കാൻ വിടാൻ ആണ് ജോലിയും കൂലിയും ഒന്നും ഇല്ലല്ലോ …
ഞാൻ : അയ്യോ ജോക്ക്….
പപ്പ : ആഹാ …
അമ്മ : കാര്യം പറ നിങ്ങള്
പപ്പ : അതായത് മോളെ ഇംച്…
ഞാൻ : ജാനു …
പപ്പ ; ഹേയ്….
ഞാൻ ; സോനു ..
പപ്പ : അല്ലെന്ന് …
ഞാൻ ; മായ …
പപ്പ : വായും വച്ച് മിണ്ടാതെ ഇരി…പപ്പ കൈയ്യിൽ ഉള്ള വട എൻ്റെ കൈയ്യിൽ തന്നു….
ഞാൻ : ലാസ്റ്റ് ചാൻസ് അമ്മു
പപ്പ : എന്ത് കഷ്ട്ടം ആണ് ചെ….ഗോഡ് …
ഞാൻ : ശെരി ശെരി ഓർത്ത് മെല്ലെ പറഞ്ഞാ മതി ഞങ്ങള് വെയിറ്റ് ചെയ്യാം…
പപ്പ : ഹാ ..ഇത്
ഞാൻ : ഏത് പപ്പ
പപ്പ : അയ്യയ്യോ… നീ മിണ്ടരുത് …. ചെ ഹാ ശ്രീജയ…
ഞാൻ : ഹാ ശ്രീജയ…
ശ്രീ : എന്താ അങ്കിൾ
ഞാൻ : വല്ല പണിയും തന്നോ…
പിള്ളേര് എല്ലാം എൻ്റെ ക്രിഞ്ച് ഷോ നോക്കി ഇരിപ്പാണ്….
പപ്പ : കുട്ടിടെ അച്ഛൻ ഇന്ന് എന്നെ കാണാൻ വന്നിരുന്നു ….
ശ്രീ : പറഞ്ഞിരുന്നു …
പപ്പ : അപ്പോ കാര്യം അറിയായിരിക്കും അല്ലോ….
അമ്മ : 😊
ഞാൻ ; എന്താ കാര്യം ….പപ്പ
പപ്പ ; മൈ സൺ പ്ളീസ് ഒരു ബിൾഡ് അപ്പ് വേണ്ടേ ലെറ്റ് മീ ടോക്ക് ….
ഞാൻ : ഓക്കേ ഡാഡി….
പപ്പ : അതായത് ദാസാ … കൃഷ്ണേട്ടൻ പറയുന്നത് പുള്ളിക്ക് …. ന്മ്പ്…
അമ്മ : അങ്ങേർക്ക് എപ്പഴും ഉള്ള എന്തെങ്കിലും സീരിയസ് ആയി പറയുമ്പോ വായിൽ വല്ലതും വച്ച് ചവചോണ്ട് ഇരിക്കല്….
പപ്പ : അതെ ഞാൻ നാട് മുഴുവൻ കറങ്ങി കഷ്ട്ടപ്പെട്ടാണ് വരുന്നത് അല്ലാതെ തന്നെ പോലെ കറങ്ങുന്ന കസേരയിൽ ഇരുന്ന് ചൂരലും കാണിച്ച് പേഡിപ്പിക്കുന്നതല്ല …
