വധു is a ദേവത – 22 1New 

അമർ : പിന്നെ

നന്ദൻ : ഞാനും ഇവനും ശിവയും പിന്നെ അച്ചു നാലും കൂടെ വാഗമൺ പോയതാ…

അമർ : ദുഷ്‌ട്ടാ ഒരു വാക്ക് നീ ഒക്കെ

ഞാൻ : ചുമ്മാ ടാ ഒരു കാര്യം ഒണ്ടായിരുന്നു അതാ സർപ്രൈസ് ആണ് അതാ….

അമർ : നാറി ചതിയൻ ആണ് നീ…

ഞാൻ : ചുമ്മാ ടാ ശിവ വിളിച്ചപ്പോ കൂടെ പോയത് …

നന്ദൻ : അപ്പോ അശ്വതി വന്നതോ

ഞാൻ : നന്ദ …

അമ്മു : അവള് എന്തിനാ വന്നത് ….

ഞാൻ : എനിക്ക് അറിയില്ല

നന്ദൻ : അവള് നാട്ടിൽ ഒണ്ട് …. അപ്പോ ഇന്നലെ വരെ ഒരേ പൊളി ആയിരുന്നു പഴയ ഗാങ്ങ് ഞാൻ ഇവൻ അച്ചു അശ്വതി നയന പിന്നെ മുഖ്യ ആള് ശിവ …. അമർ മാത്രം ഇല്ല ….

അമർ : നാറികളെ….

സൂര്യ : ഇതെന്താ സാധനം

ഞാൻ ; അമ്മ ഇതാണ് അച്ചു എനിക്ക് തന്നാ….

അമ്മ : ആഹാ ഡ്രസ്സ് … കൊള്ളാം… അർമാണി അമ്പോ….

ഞാൻ ; ഇത് നോക്ക് ഗൂച്ചി ….

അമ്മ : അടിപൊളി… എന്താ ഇതിൻ്റെ റേറ്റ്….

ഞാൻ : ഷട്ട്: 99 ഷൂ ഞാൻ നോക്കിയപ്പോ 301 ആണ് കണ്ടത്

അമ്മു ; 300 രൂപടെ ഷൂ അയ്യേ …

സൂര്യ : എടി ഇത് ഡോളർ ആണ് …

ഞാൻ : ടാ അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കാം അവൾക്ക് എല്ലാം അറിയാം …പക്ഷേ അച്ചുനേ തഴയാൻ ഉള്ള ചാൻസ് അല്ലേ …

അമ്മ : അതെ ഞാൻ ഇപ്പൊ വരാം …

ശ്രീ : ആരാ ഈ അച്ചു

നന്ദൻ : അശ്വതി … വേണേ ഇന്ദ്രൻ്റെ എക്സ് എന്ന് പറയാം …

ഞാൻ : ടാ മൈരേ….

ശ്രീ : അല്ലോ എന്നെ ഉപയോഗിച്ച് കൂട്ടുകാരിയെ കാണാൻ പോയതാ അല്ലേ …

ഞാൻ : ഏയ് അത്…😸

ശ്രീ : ആർക്കായിരുന്നു…

ഞാൻ : അത് വിട് അതൊക്കെ പണ്ട്….

ശ്രീ : പറ

ഞാൻ : അവൾക്ക്…

ശ്രീ : ഇപ്പഴും

ഞാൻ : അറിയില്ല …

അമ്മു : 😠

നന്ദൻ : അടിച്ച് പൊളിക്കണ്ടതായിരുന്നു…. നാറി …ഇന്നലെ പാതി രാത്രി പെട്ടെന്ന് എന്നെ വലിച്ച് ഇങ്ങ് കൊണ്ട് വന്നു ഇവൻ….

അമ്മു : അപ്പോ എന്നോട് വഴക്കിട്ട് ഇതായിരുന്നു അപ്പോ കൊള്ളാം എന്ത് പറഞ്ഞ് അച്ചു….

ഞാൻ : ചുഖം 😀

അമ്മു : മാറ് അങ്ങോട്ട് ….അമ്മു മെളിലേക്ക് കേറി പോയി….ശ്രീ കൂടെ പോയി….

അമർ : ടാ എന്തായാലും ഇന്ദ്രൻ ഇനി വരില്ല വാ നമ്മക്ക് പോവാം ….

നന്ദൻ : ചെല്ല് ബാഗ് എടുത്തിട്ട് വാ 😂

സൂര്യ : ഞങ്ങളും എറങ്ങാ ആൻ്റി…ടാ പോയിട്ട് വരാ…

ഞാൻ : ശെരി …

ഞാൻ മേലേക്ക് കേറി പോയി മുറി തൊറന്നു

ഞാൻ : ആരെയും ഭാവ നായകൻ ആകും ആത്മ സൗന്ദര്യം ആണു നീ

പുച്ഛം 🚫

ഞാൻ : ദേഷ്യാ

അമ്മു : അതെ …

ഞാൻ : ലാസ്റ്റ് ചാൻസ് സോറി വാ ഹഗ്

അമ്മു : എങ്ങനെ എങ്ങനെ…

ഞാൻ : ലാസ്റ്റ് ചാൻസ്

അമ്മു : കൊള്ളാം എന്നെ കരയാൻ വിട്ടിട്ട് നീ അവടെ കൂട്ടുകാരും ഒത്ത് അടിച്ച് പൊളിച്ചിട്ട്…

ഞാൻ : നിനക്ക് അത്ര സങ്കടം ആയോ…

അമ്മു : ആയി

ഞാൻ : എന്നിട്ട് ഇന്നലെ രാത്രി ചിക്കൻ ഫ്രൈ അടിച്ച് കേറ്റുന്ന കണ്ടല്ലോ….

അമ്മു : ഞാൻ കഴിച്ചില്ല ആര് പറഞ്ഞു …

ഞാൻ ബെഡ്ഡിൽ കേറി ഇരുന്നു …

ഞാൻ ; ഇന്നലെ രാവിലെ നീ കഴിച്ച അഞ്ച് ദോശ ചട്ടണി ബൂസ്റ്റ് അതും എൻ്റെ കപ്പിൽ … ഉച്ചക്ക് കഴിച്ച ചോറ് പൊരിച്ച മീൻ വറത്തത് വേറെ വൈക്കീട്ട് പപ്പ കൊണ്ട് വന്ന ഫ്രൈഡ് റൈസ് അതും നീയും കുട്ടുവും കൂടെ അടിച്ച് അവസാനം നീ അവൻ്റെ കൂടെ പിടിങ്ങി തിന്നത് …. ഇതാണോ എൻ്റെ കുട്ടിടെ സങ്കടം …

അമ്മു : അയ്യ നിന്നെ പോലെ ഒരുത്തന് വേണ്ടി ഞാൻ എന്തിന് കഴിക്കാതെ ഇരിക്കണം … എങ്കിലും നീ പറഞ്ഞത് പോയത് എല്ലാം എനിക്ക് നല്ല സങ്കടം ആയി … അറിയോ….ഞാൻ ഒറങ്ങിട്ടെ ഇല്ല

ഞാൻ : നോ നോ … പുളു… മിനിങ്ങാന്ന് രാത്രി ബാഗ് എടുക്കാൻ വന്നപ്പോ ഞാൻ കണ്ടതാ പോത്ത് പോലെ ഉള്ള ഒറക്കം …

അമ്മു : മിനിങ്ങാന്ന് അല്ല ഇന്നലെ …

ഞാൻ : ഇല്ല ഇന്നലെ രാത്രി ഞാൻ വരുമ്പോ നീ നല്ല ഒറക്കം ….നോ വേ….

അമ്മു : എപ്പോ

ഞാൻ : നീ വിളിച്ച് ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞതും ….

അമ്മു ; ,🥴

ഞാൻ ടേബിളിൽ വച്ച കവർ എടുത്ത് മടിയിൽ വച്ചു…

ഞാൻ ; ഇത് ഞാൻ എൻ്റെ കാമുകിക്ക് വാങ്ങിയത് ആണ് …

അമ്മു :എനിക്ക് വേണ്ട …

ഞാൻ ; ഭർത്താവിനോട് അല്ലേ ദേഷ്യം ഞാൻ ബോയ് ഫ്രണ്ട് ആണ് കണ്ടിട്ട് മനസ്സിലായില്ല …

അമ്മു ചെറുതായിട്ട് ഒന്ന് ചിരിച്ചു…

ഞാൻ ; പറ…

അമ്മു : എനിക്കെങ്കും വേണ്ട

ഞാൻ ; ശെരി ഞാൻ എൻ്റെ കല്യാണ വീഡിയോ കാണാൻ പോവാ ഇത്തിരി മാറി ഇരിക്കോ …

Leave a Reply

Your email address will not be published. Required fields are marked *