സൂര്യ എൻ്റെ അടുത്ത് വന്നിരുന്നു …
സൂര്യ : അളിയാ എൻ്റെ ജീവിതം നിൻ്റെ കൈയ്യിൽ …
നന്ദൻ : പുതിയ സിനിമ ആണോ …ആരാ ഹീറോ
സൂര്യ : നിൻ്റെ അപ്പൻ അണ്ടിക്കവല ഷിബു …. മൈരേ….നായിൻ്റെ മോനേ ഊമ്പാ … ശവമേ ….
ശ്രീ : ഇന്ദ്ര ഒന്ന് സഹായിക്കട…
ഞാൻ നേരെ ഫോൺ എടുത്ത് കോൾ ചെയ്ത് സ്പീക്കർ വച്ചു…
ഞാൻ : ഹലോ ദേവി ചേച്ചീ
ശ്രീ : 😨🥺 😭
സൂര്യ : 😒
ഞാൻ : ചേച്ചി എന്താ ഒരു അന്വേഷണം ഇല്ലാത്തത് ….
ചേച്ചി : അത് മോനെ ഞാൻ എങ്ങനെ ടാ നിന്നെ വിളിക്കും ഇത്ര ഒക്കെ സംഭവിച്ചിട്ട് കേക്കുന്ന നിനക്ക് കൊഴപ്പം ഇല്ലെങ്കിലും പറയുന്ന എനിക്ക് ഒരു നാണം വേണ്ടേ …
ഞാൻ : പോയത് പോട്ടെ ചേച്ചി വിധിയുടെ വിളയാട്ടം ആയിട്ട് കാണാം …
ചേച്ചി ; അല്ലാതെ എന്ത് ചെയ്യാൻ മോനെ …എങ്കിലും നീ ഒന്നും മനസ്സിൽ വക്കല്ലെ ചേച്ചിയോട് ദേഷ്യം ഒണ്ടോ…
ഞാൻ ; അയ്യോ ചേച്ചി എന്ത് ചെയ്തിട്ട് ചേച്ചി …പിന്നെ ചേട്ടൻ ഒണ്ടൊ അടുത്ത് ….
ചേച്ചി : ഉണ്ടെടാ കുട്ടാ പുള്ളി ലോങ് ലീവ് എടുത്തിരിക്കാ…
ഞാൻ : ചേട്ടൻ വന്നിരുന്നു കാണാൻ
ചേച്ചി : പറഞ്ഞു പുള്ളിക്ക് നിന്നെ കണ്ടിട്ട് എന്താ പറയണ്ടത് എന്നും പോലും അറിയാതെ ആയി … ഒരുപാട് സങ്കടം പുള്ളിക്ക് വന്ന് എന്നോട് കൊറേ ചാടി കടിച്ചു …..
ഞാൻ ; അതെ ചേട്ടൻ എന്നെ മാത്രം കണ്ടിട്ട് പോയി…
ചേച്ചി : അതെ ചേട്ടന് വല്ലാത്ത ദേഷ്യം അവനോട് പിന്നെ അമ്മാവനൊട്…. പണ്ടേ പുള്ളിക്ക് അമ്മാവനെ പിടിക്കേലാ….
ഞാൻ : ശെരി ആണ് പുള്ളിയും
സൂര്യ : 🥺
ചേച്ചി ; മോൻ വെറുതേ വിളിച്ചതാണോ…
ഞാൻ ; അല്ല ചേച്ചി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നേ…
ചേച്ചി : എന്താടാ കുട്ടാ …
ഞാൻ : അത് ഞാൻ ആരും അല്ല ഇത് പറയാൻ പക്ഷേ പറയാതെ നിവർത്തി ഇല്ല വിഷയം കുറച്ച് ഗുരുതരം ആണ് …
ചേച്ചി : നീ കാര്യം പറ മോനെ …
ശ്രീ ചെവി പൊത്തി പിടിച്ചു…
ഞാൻ : അതെ ചേച്ചി നമ്മടെ ചിക്കു അല്ല ശ്രീ ഇല്ലെ അവളെ ഹാങ് ഔട്ട് ചെയ്യണ്ട എന്ന് ചേച്ചിടെ വീട്ടിൽ പറഞ്ഞു എന്ന് പറഞ്ഞു …
ചേച്ചി : ആണോ ഞാൻ അറിഞ്ഞില്ല …
ഞാൻ : അങ്ങനെ ഒരു സംഭവം ഒണ്ടായി …സത്യം പറയാലോ ചേച്ചി അവള് നിങ്ങളെ ഒക്കെ പറ്റിക്കാ…
ചേച്ചി : എന്ന് വച്ചാ
ഞാൻ : അവള് അസ്സല് കള്ളി ആണേ
ശ്രീ : 😡😖
ഞാൻ : അതായത് അവള് അന്നത്തെ സംഭവം ഇല്ലെ ചേച്ചി അതായത് വിഷ്ണു ഇല്ലെ വിഷ്ണു ഹാ വിഷ്ണു ഞങ്ങളെ ചതിച്ച് കുടുക്കാൻ നോക്കിയില്ലേ അത് അത് അവളെ നല്ല പോലെ അദിച്ചിട്ടുണ്ട് ആൾക്ക് നല്ല പോലെ മനസ്സിൽ തട്ടിയിട്ടും ഒണ്ട് …
ചേച്ചി ; കാണില്ലേ ടാ സ്വന്തം ആങ്ങള ഇങ്ങനെ ചെയ്താ ആർക്കാ സങ്കടം വരാതെ ഇരിക്കുക …
ഞാൻ : വിഷ്ണു ചെയ്തത് മാത്രം അല്ല ഈ ആളുകൾടെ കളിയാക്കൽ അതൊക്കെ വല്ലാതെ അവൾക്ക് അഫക്റ്റ് ആവുന്നുണ്ട്…
ചേച്ചി ; ഉം…
ഞാൻ : അപ്പോ ഞാൻ പറയാൻ വന്ന കാര്യവേ എന്താ വച്ചാ അവൾക്ക് ഈ അമ്മു പിന്നെ ഞങടെ കൊറച്ച് പിള്ളേർ ഉണ്ട് ജാനു മായ അങ്കെൻ അവരും ആയിട്ട് ഒക്കെ ഉള്ള ഈ നടത്തം കോമഡി തല്ല് വഴക്ക് അങ്ങനെ ഒക്കെ ആവുമ്പോ ആണ് അവളൊന്ന് ഓക്കേ ആവുന്നത് … അപ്പോ ഈ വീട്ടിന്ന് വെളിയിൽ പോണ്ട എന്നൊക്കെ പറയുമ്പോ അവള് ഈ വിഷ്ണു ചതിച്ച കാര്യം ഒക്കെ ഇങ്ങനെ ആലോചിച്ച് ഹെൽത്ത് നശിപ്പിക്കും അത് വേണോ…
ചേച്ചി ; ഞാൻ ആണ് അവളോട് പിള്ളേരും ആയിട്ട് ഫുൾ ടൈം അടിച്ച് പൊളിച്ചോ പറഞ്ഞത് ….
ഞാൻ : അതാണ് ഈ ഇടക്ക് കൂടെ അമ്മുനേ കെട്ടിപ്പിടിച്ച് കാറഞ്ഞൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു…. പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട് ചേച്ചി …
ചേച്ചി : എന്താ മോനെ ..
ഞാൻ ; അതെ എൻ്റെ കൂട്ടുകാരൻ സൂര്യ പറഞ്ഞ് ഒരു പൈയ്യൻ ഉണ്ടേ…ഇവര് തമ്മിൽ സ്നേഹത്തിൽ ആണ് ….
ചേച്ചി : അത്രേ ഉള്ളോ അത് എനിക്ക് അറിയാം
ഞാൻ : ആണോ നന്നായി നന്നായി …😌
സൂര്യ ; 🤔
നന്ദൻ : 😌😉
ഞാൻ ; അപ്പോ ചേച്ചി അവനും ആയുള്ള മൊമൻ്റ്സ്‌സ് അവൾക്ക് അത്ര സന്തോഷം ആണ് അല്ല ചേച്ചിക്ക് അറിയാരിക്കുവല്ലോ….
ചേച്ചി : അറിയാം അറിയാം …
ഞാൻ : അല്ല ഒന്നും ഇല്ലെങ്കിലും നമ്മള് രണ്ടാളും സ്നേഹിച്ച് പരിചയം ഉള്ളവർ അല്ലേ ചേച്ചി …
