വധു is a ദേവത – 22 1New 

ഞാൻ : ഏത് ശിവ എനിക്ക് അറിയാവുന്ന ശിവ മറ്റെ കുണ്ടൻ ശിവ ആണ് …

ശിവ : കുണ്ടൻ നിൻ്റെ അപ്പൻ

ഞാൻ : എന്ത് ഇപ്പൊ ഒരു വിളി…

ശിവ : അളിയാ ഞാൻ ഇന്നലെ നമ്മടെ മൊട്ട ഇല്ലെ അവൻ്റെ ഫാർമസില് പോയി അവൻ ആണ് നിൻ്റെ നമ്പർ തന്നത്…

ഞാൻ : ആണോ …

ശിവ : അളിയാ എനിക്ക് നിന്നെ കാണണം അത്യാവശ്യം ആണ് …

ഞാൻ : അളിയാ ഞാൻ ഇപ്പൊ ഇത്തിരി തെരക്കിലാ…

ശിവ : അതിലും അത്യാവശ്യം ആണ് മൈരേ അവൻ പറഞ്ഞു നീ കല്യാണം കഴിച്ച കാര്യം …. അവസാനം വായാടി തന്നെ…അല്ലേ….

ഞാൻ : അതെ അതെ …😀

ശിവ : അത്യാവശ്യം ആണ് കാര്യം നീ വാ ..

ഞാൻ : ഒറപ്പായും

ശിവ : ഞാൻ വീട്ടിൽ ഇല്ല വർഷാപ്പിൽ ആണ് കൊച്ചില് നീ വാ….

ഞാൻ : നോക്കാം …അളിയാ ഞാൻ നന്ദന് ഫോൺ കൊടുക്കാം ….നന്ദ ശിവ ഒന്ന് ഡീലാക്ക് …

നന്ദൻ ; ഹലോ തീപ്പൊരി ഷിബു…. വിജയൻ്റെ മോനെ 🌺ണ്ടെ നീ ചത്തില്ലെ ….നന്ദൻ വെളിയിലേക്ക് പോയി….

അമ്മു എന്നെ തുറിച്ച് നോക്കി ….

ഞാൻ : ഇങ്ങോട്ട് വന്നതല്ലേ ഞാൻ എന്താക്കാൻ….അല്ലേ….

ശ്രീ : എനിക്ക് എന്തോ ഒരു തളർച്ച പോലെ തോന്നുന്നു ….

ഞാൻ : ഓ കാണും ….

അമ്മു : ഉംച്ച്…

ഞാൻ : സോറി …

അമ്മു : ഡീ എന്താ ഡീ ഹോസ്പിറ്റലിൽ പോണോ …

ശ്രീ അമ്മുനേ ചേർത്ത് പിടിച്ച് കരയാൻ തൊടങ്ങി….

ശ്രീ : അമ്മു സോറി ഡീ ഞാൻ അറിയാതെ സോറി സോ സോറി….

അമ്മു : സാരം ഇല്ല ഡീ ഞാൻ അപ്പോ ഉണ്ടായ ദേഷ്യത്തിന് …

നന്ദൻ : അളിയാ ഇവൾടെ ചേച്ചി വിളിക്കുന്നു…

ഞാൻ ഫോൺ എടുത്ത് ലൗഡ് സ്പീക്കർ ഇട്ടു

ഞാൻ: ഹലോ ചേച്ചി

ചേച്ചി അല്ല ചേട്ടൻ ആണ്

ഞാൻ : ഹാ ചേട്ടാ …

ശരൺ ചേട്ടൻ : എന്താ ഡോ താൻ രാവിലെ തന്നെ എന്തോ ആവശ്യം പറഞ്ഞു എന്ന് കേട്ടു…

ഞാൻ ; അയ്യോ ഇല്ല ചേട്ടാ ഞാൻ ചുമ്മാ

ശരൺ ചേട്ടൻ : ദേവു എന്നോട് എല്ലാം പറഞ്ഞു…

ഞാൻ ; ആഹാ …എന്താ ചേട്ടൻ്റെ അഭിപ്രായം….

ശരൺ ചേട്ടൻ ; കാര്യം ഒക്കെ നല്ലതാ ഞങൾക്ക് സമ്മതവും ആണ് താൻ പറഞ്ഞത് പോലെ ഇപ്പൊ പിടിച്ച് കെട്ടിച്ചാ നല്ലതും ആണ്

ഞാൻ ; അതാണ് ഇപ്പൊ ആവുമ്പോ ആൾക്കാർക്ക് ഒന്നും പറയാൻ പറ്റില്ല കൊറച്ച് കഴിഞ്ഞ പലതും വരും …. ശരൺ ചേട്ടൻ : അതാണ് ….

ഞാൻ : ഞാൻ പറഞ്ഞെന്ന് മാത്രം ഏട്ടാ..നിങ്ങളുടെ വീട്ടിലെ കുട്ടി നിങ്ങള് വേണം തീരുമാനിക്കാൻ….

ശരൺ ചേട്ടൻ ; എന്ത് വർത്താനം ആടോ അത് … തന്നെ ഞങ്ങൾക്ക് എന്ത് ഇഷ്ട്ടം ആണ് അറിയോ പ്രത്യേകിച്ച് എനിക്ക് ….

ഞാൻ ; 😌

ഞാൻ : അയ്യോ …എനിക്ക് വൈയ്യാ….

ശരൺ ചേട്ടൻ : ദേവു അച്ഛനെ വിളിച്ച് സംസാരിക്കാൻ ഇരിക്കാ…

ഞാൻ ; പിന്നെ ചേട്ടാ എല്ലാം ഒറപ്പിക്കാൻ നിക്കുന്നതിന് മുന്നേ കൊറച്ച് കാര്യങ്ങള് ഒണ്ട് പിന്നെ അവനെ പറ്റി ഒന്ന് അന്വേഷിക്കണം അതൊക്കെ ഇല്ലെ …

ശരൺ ചേട്ടൻ : ശ്രീക്കുട്ടി അങ്ങനെ എടുത്ത് ചാടുന്ന ആളല്ല പിന്നെ തൻ്റെ വീട്ടിൽ വരാൻ യോഗ്യത ഉള്ള ഒരു പൈയ്യൻ മോശം ആവില്ലല്ലോ ….

ഞാൻ ; അതൊക്കെ ശെരി ആണ് എന്നാലും

ശരൺ ചേട്ടൻ : ഒരേന്നാലും ഇല്ല പക്ഷെ രണ്ട് കാര്യം ആണ് ഇപ്പഴും

ഞാൻ : എന്താ എട്ടാ

ശരൺ ചേട്ടൻ : ഒന്ന് അവൾക്ക് ഇപ്പൊ ഇത് താൽപ്പര്യം ഒണ്ടോ എന്ന് രണ്ട് അച്ഛനും അമ്മക്കും ഇപ്പൊ ഇത് നടത്താൻ ബുദ്ധിമുട്ട്

ഞാൻ : ഇല്ല അങ്കിൾ അന്ന് വീട്ടിൽ വന്നപ്പോ ഞാൻ ഇവനെ പരിചയപ്പെടുത്തിയതാ….

ശരൺ ചേട്ടൻ : ആഹാ …അത് നന്നായി…

ഞാൻ : ചേച്ചി പറഞ്ഞത് വച്ച് കുടുംബത്തിൽ ഒരാള് ജെയിലിൽ ഇങ്ങനെ കെടക്കുമ്പോ കല്യാണം ഒടനെ നടത്തുന്നത് ശെരി ആണോ….ഞാൻ ഒന്ന് എറിഞ്ഞ് നോക്കി….

ശരൺ ചേട്ടൻ : അത് ശെരി ആണ്

ഞാൻ : അല്ല പക്ഷെ അപ്പറത്ത് നിക്കുന്ന ആൾ അത് അർഹിക്കുന്നുണ്ടോ എന്നും കൂടെ നമ്മള് നോക്കണ്ട ആവശ്യം ഇല്ലെ ഏട്ടാ അവൻ അവളോട് ചെയ്ത ചെറ്റത്തരം വച്ച് അങ്ങനെ ഒരാളെ ഉള്ള കാര്യം നമ്മൾ നോക്കണ്ട കാര്യം ഇല്ല….💉

ശരൺ ചേട്ടൻ : അത് ശെരി ആണ്… എന്നാലും …

ഞാൻ : ചേട്ടൻ കൂടെ പറഞ്ഞതല്ലേ ചേട്ടാ അവൻ്റെ കുടുംബത്തോടെ ചെറ്റകൾ ആണ് എന്ന് ….

ശരൺ ചേട്ടൻ : അതൊക്കെ ശെരി ആണ് …അത് ഉള്ളതാ… അയ്യോ സഹിക്കാൻ പറ്റില്ല അവരെ ഒന്നും …

ഞാൻ : ഞാൻ ആണെങ്കിൽ ഇതൊരു അവസരം ആയി എടുത്ത് അവരോട് വാശി തീർക്കും …

Leave a Reply

Your email address will not be published. Required fields are marked *