വധു is a ദേവത – 24 1

അപ്പഴ്ക്കും വിക്രമിന്റെ കോൾ വന്നു…

ഞാൻ ഫോൺ എടുത്തു

ആഹ്…. ആ….ആാാാ

ഞാൻ ഫോൺ ചെവിയിൽ നിന്ന് മാറ്റി

ഫോൺ കട്ടായി

പിടിച്ചു… നാളെ വാ…സനലിന്റെ മെസ്സേജ് വന്നു…

താങ്ക്സ് ബ്രോ 🥹… ഞാൻ തിരിച്ചിട്ടു….

അപ്പഴേക്കും രണ്ട് പിക്ക് വന്നു…

പോത്ത് കോട്ടയിൽ കെടന്ന് ഉരുള്ളുന്ന ജസ്റ്റിൻ…. കൈയ്യില് ഷർട്ട് കീറി മുറിഞ്ഞ് ചോര വരുന്നുണ്ട്….

അത് ആസ്വദിച്ച് നോക്കി നിന്ന ഞാൻ ഡോർ തൊറക്കണ ഒച്ച കേട്ടു

ഞാൻ ഓടി പോയി ഹാളിലേ ഡോർ ലോക്ക് തൊറന്ന് തിരിഞ്ഞോടി ജനലിന്റേം സേഫ്റ്റി ഗ്രിലിന്റേം എടയിൽ നിന്നു…

കൊറച്ച് കഴിഞ്ഞതും അമ്മു ഹാളിലേക്ക് വരുന്ന ഒച്ച കേട്ടു

തല മാത്രം ആർച്ചിൽ കൂടെ ഇട്ട് ഹളിൽ cctv തിരിയും പോലെ ഒന്ന് നോക്കി…

നേരെ അടുക്കളയിലേക്ക് പോയി അവടെ ഉള്ള റൂം ഒക്കെ നോക്കി വീണ്ടും ഹോളിൽ വന്ന് ഓന്ത് എത്തി നോക്കണ പോലെ എത്തി നോക്കി

കണ്ണാ… മതി വന്നേ… ചെറിയ ഒച്ചയിൽ അമ്മു പറഞ്ഞു

ഞാൻ വായ പൊത്തി ചിരി പിടിച്ച് നിർത്തി…

അമ്മു ഒരു കാൽ എടുത്ത് ഹോളിൽ വച്ചു മെല്ലെ ഹോളിൽ വന്ന് വീണ്ടും ചുറ്റും നോക്കി….

അപ്പഴാ കക്ഷി ഡോർ ലോക്ക് എടുത്ത് വിട്ട് കെടക്കണ കണ്ടത്…

ഇന്ദ്രാ അമ്മു ഒന്ന് കൂടെ ചുറ്റും നോക്കി ഡോറിന്റെ അടുത്തേക്ക് പോയി

മെല്ലെ അത് തൊറന്ന് തല വെളിയിൽ ഇട്ട് നോക്കി…

അമ്മു : ഇന്ദ്രാ.. ചേ…ഇന്ദ്രാ അമ്മു നൈസിന് വെളിയിൽ എറങ്ങി നോക്കി…

ആ ടൈം കൊണ്ട് ഞാൻ ഓടി റൂമിൽ കേറി കട്ടിലിന്റെ സൈഡിൽ ഒളിച്ച് കെടന്നു….

ഫോൺ സൈലന്റ് ആക്കി അപ്പൊ ഒണ്ട് അമ്മൂന്റെ ഫോൺ കട്ടിലിൽ കെടക്കുന്നു അതും എടുത്ത് പോക്കറ്റിൽ ഇട്ടു…

അപ്പഴാ ഞാൻ അവൾടെ ഫോണിൽ അത് കണ്ടത്… വിചാരിച്ച പോലെ തന്നെ… അപ്പൊ….

ഇപ്പൊ വരും 😂 ഫോൺ തപ്പി

പറഞ്ഞ് നാവ് ഉള്ളിൽ ഇട്ടില്ല ഡോർ അടയണ സൗണ്ട് കേട്ടു… അപ്പൊ തന്നെ ടൈൽ മൊഴങ്ങണ ഒച്ച കേട്ടു…

റോക്കറ്റ് പോലെ അമ്മു റൂമിലേക്ക് ഓടി വന്ന് ഉള്ളിൽ കേറി.. ഡോർ ലോക്ക് ചെയ്തു…

ഞാൻ ആണേ ചിരി കടിച്ച് പിടിച്ച് കെടന്നു

ഞാൻ മെല്ലെ തല പൊക്കി നോക്കുമ്പോ എന്തോ ആലോചിച്ച് ചുറ്റും നോക്കുന്നു… പെട്ടെന്ന് ബാഗ് എടുത്ത് തപ്പാൻ തുടങ്ങി…. No doubt ഫോൺ തന്നെ…😂

അമ്മു : ഫാ.. ക്ക് അയ്യോ ഫോൺ എടുത്തില്ലേ അവടന്ന് 😨 അശ്ശൊ….

😄

അമ്മു : കാലൻ ഒറ്റക്കിട്ട് പോവോം ചെയ്തു… അല്ലെങ്കിലും ഞാൻ കല്യാണത്തിന് മുന്നേ ഒറ്റക്ക് തന്നെ അല്ലെ.. ഒരു ഇന്ദ്രൻ ഇവനൊക്കെ എന്നാ ഒണ്ടായേ… ഇന്ന് ഞാൻ ഒറ്റക്ക് ഇരിക്കും അങ്ങനെ വിട്ടാ പറ്റില്ലല്ലോ… എന്നാലും എന്നെ തനിച്ച് ഈ… ഏത് നേരത്താണോ എറക്കി വിടാൻ തോന്നിയെ… പേടിയും ആവുന്നു… വല്ലതും കാണോ ഇവടെ… ആരും ഇല്ലാത്ത വീടാ…. ഈശ്വരാ പ്ലീസ് 😨

ഞാൻ തല പൊക്കി നോക്കുമ്പോ അമ്മു കൈ കൂപ്പി പ്രാർത്ഥിക്കുന്നു…

അമ്മു : നോക്കിക്കോ ഡാ പട്ടി ഒരു കൊല്ലം ഞാൻ നിന്നെ വലിപ്പിക്കും…. മിണ്ടില്ല ഇതിന് പ്രതികാരം ചെയ്യും ഇന്ദ്ര ഞാൻ… ഇപ്പൊ വരോല്ലോ തൊറക്കില്ല… ഇനി വരാതെ ഇരിക്കോ… ഇതിന് പ്രതികാരം വീട്ടിയെ പറ്റു അമ്മു….

പെട്ടെന്ന് അമ്മു എണീറ്റ് ബാൽക്കണിക്ക് അടുത്തേക്ക് ഗ്ലാസ് തള്ളി പോണില്ല കണ്ടതും വലിച്ച് അത് തൊറന്നു… വെളിയിൽ പോയി താഴേക്ക് ഒക്കെ നോക്കുന്നത് കണ്ടു

ഞാൻ ഒച്ച ഇല്ലാതെ മെല്ലെ എണീറ്റ് പിന്നാലെ പോയി ഒറ്റ പിടി

അമ്മു ഞെട്ടിയില്ല പകരം എന്നിലേക്ക് കൂടുതൽ ചാരി ശ്വാസം വെളിയിലേക്ക് ഊതി…

അടുത്ത സെക്കന്റ്‌ മുട്ട് കൈ വച്ച് വയറ്റത്ത് ഒറ്റ ഇടി..

പക്ഷെ അത് അറ്റത് കൊണ്ട് സ്ലിപ്പ് ആയി പോയത് കൊണ്ട് വലിയ വേദന എടുത്തില്ല

ഇടിച്ചോ ഞാൻ അവളെ ബലം പ്രയോഗിച്ച് തിരിച്ചു…

അമ്മുന്റെ മോന്ത കാണാൻ വൈയ്യ ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇടാൻ നോക്കി…

അമ്മു എന്റെ കൈ തട്ടി മാറ്റി….

എന്റെ തല പിടിച്ച് നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു…

അമ്മു : നിന്നെ പാഠം പഠിപ്പിക്കാൻ നോക്കുമ്പോ ഞാൻ ആണ് പഠിക്കണേ അമ്മു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

ഞാൻ : ഇപ്പൊ മനസ്സിലായോ എന്റെ വെല

അവൾടെ മൂക്ക് തപ്പി പിടിച്ച് വലിച്ചോണ്ട് ഞാൻ പറഞ്ഞു….