വധു is a ദേവത – 24 1

വധു is a ദേവത 24

Vadhu Is Devatha Part 24  | Author : Doli

[ Previous Part ] [www.kambi.pw ]


 

കത്ത് വായിച്ച് സമനെല പോയ ഞാൻ വീണ്ടും അമ്മുനെ അങ്ങും ഇങ്ങും തപ്പി….

അമ്മ :മോളെ എവടെ ഡാ അമ്മുക്കുട്ടാ….

ഞാൻ കത്ത് ചുരുട്ടി പോക്കറ്റിൽ ഇട്ട് തിരിഞ്ഞ് നടന്നു

എന്താ… അമ്മ എന്നെ നോക്കി ചോദിച്ചു…

പറയാൻ മറന്നു അമ്മു ശിവടെ പപ്പി ഇല്ലേ അവൾടെ കൂടെ പോയിരിക്കാണോ എന്തോ ഷോപ്പിംഗ് പറഞ്ഞു അവള് ഒരേ നിർബന്ധം വരാൻ ചാവി വേറെ എന്റെ കൈയ്യിൽ ആയി പോയി അതായിരിക്കും…. എന്നാലേ നിങ്ങള് പൊക്കോ ഞാൻ ശിവടെ കൂടെ വരാന്നാ… അമ്മക്ക് കാലത്ത് പോണ്ടതല്ലേ പപ്പക്കും പോണം… ഉം 💔

അമ്മ : ഈ വയ്യാത്ത കുട്ടി എന്തിനാ ഈ രാത്രി

ഞാൻ : അത് പപ്പിക്ക് വലിയ കൂട്ട്കാരൊന്നും ഇല്ല… അതാ

പപ്പ : എന്താ പോവാ ഡോ

ഞാൻ : നിങ്ങള് പൊക്കോ പപ്പ ഞാൻ അമ്മു വന്നിട്ട് വരാ 😊

പപ്പ : അയാള് എവടെ അപ്പൊ

അമ്മ : മറ്റേ കുട്ടി ഇല്ലേ പത്മിനി ആ കൊച്ചിന്റെ കൂടെ പോയെന്ന്

പപ്പ : ആണോ വരാൻ ടൈം ആവോ

ഞാൻ : ആഹ്

മനസ്സ് കല്ലാക്കി ഞാൻ അവർക്ക് മുന്നിൽ നാടകം കളിച്ചു….

ഞാൻ : നിങ്ങള് പൊക്കോ പപ്പ ഞാൻ വരാ

അമ്മ : ശെരി സൂക്ഷിച്ചു നോക്കി വരണം

ശെരി മ്മാ പോവാൻ നോക്ക്… ബൈ…. 🫡

ഞാൻ ലഗ്ഗെജ് എടുത്ത് കാറിൽ കേറ്റി മുന്നിൽ പോയി ഫ്ലാറ്റിന്റെ കീ ഗ്ലൗ ബോക്സിന്ന് എടുത്തു…

പപ്പ : ടൈം ആയ വരാൻ നിക്കണ്ട…

ഞാൻ : ശെരി പപ്പാ… സൂക്ഷിച്ച് പോണേ…. ബൈ

Raamu missed call ×3

കഷ്ട്ടപ്പെട്ട് ഞാൻ എന്റെ കരച്ചൽ അടക്കി പിടിച്ചു….

പപ്പ : ഇതാണോ നീ പറഞ്ഞ കുന്തം കൊള്ളാ പൊന്നു ഇപ്പൊ കൊറച്ച് ലുക്കായി…. പൈസ ഒരുപാടായോ…ബിൽ പോക്കറ്റ് കാലി ആയാ മോനെ… 😂

ഞാൻ : വന്നിട്ട് പറയാ പപ്പാ… നിങ്ങള് പോവാൻ നോക്ക് ടൈം ആയില്ലേ…

💔💔💔💔💔💔

അമ്മ : ഡാ പറഞ്ഞോ

ഞാൻ : ഇല്ല

അമ്മ : പേടിക്കണ്ട….

ഞാൻ : അമ്മാ ഞാൻ സെറ്റാക്കാ പ്ലീസ് ടൈം ആയി കഴിക്കണേ ശെരി….

അവരെ കേറ്റി വിട്ട് ഞാൻ നോക്കി നിന്നു ഗെറ്റ്‌ കടന്ന് വണ്ടി പോയതും ജീവൻ കൈയ്യിൽ പിടിച്ച് ഞാൻ ഉള്ളിലേക്ക് ഓടി…

അമ്മു അമ്മൂ അമ്മൂ…. ഞാൻ വീട് മുഴുവൻ അലറിക്കൊണ്ട് ഓടി… അമ്മു കളിക്കല്ലേ വാ 💔 വെയർത്തോഴുകി പ്രഷർ കേറിയ അവസ്ഥ…. അല്ല ഇത് അവർടെ പണിയാ…

കരയില്ല വിചാരിച്ച എന്നെ വീണ്ടും ഒരു പട്ടിയെ പോലെ അവര് കരയിച്ചു….

Raamu calling….

ഞാൻ : ഹലോ💔

ശിവ : എന്ത് ഡാ വല്ല കൊഴപ്പം ഒണ്ടോ ഒച്ച അടഞ്ഞിരിക്കുന്നു

ഞാൻ : ശിവ… 🥺ഡാ

എന്ത് ഡാ ഇന്ദ്രു അവൻ ഭേജാറായി

ഞാൻ : ഡാ…

ശിവ : നീ വീട്ടിലാണോ… ഞാൻ വരാ അഞ്ചേ അഞ്ച് മിനിറ്റ്

അവൻ ഫോൺ കട്ടാക്കി

ഞാൻ പോക്കറ്റിൽ ഉള്ള പേപ്പർ കൈയ്യിൽ എടുത്ത് നോക്കി…

എന്റെ ജീവിതം നശിപ്പിച്ച നീ ഇനി സന്തോഷം ആയി ജീവിക്കണ്ട….

എന്റെ ജീവിതം… എന്റെ. ജീവിതം… എന്റ ജീവിതം നശിപ്പിച്ചു നശിപ്പിച്ചു…എന്റെ ജീവിതം നശിപ്പിച്ച നീ….

അതെ ഗോപാലൻ എന്റെ മനസ്സ് പറഞ്ഞു….

ഞാൻ ഫോൺ എടുത്തു വിഷ്ണുന്റെ നമ്പർ തപ്പി എടുത്ത് വിളിച്ചു….

എടുക്കുന്നില്ല… കട്ടാക്കി….വീണ്ടും വിളിച്ചു എടുക്കുന്നില്ല കട്ടാക്കി…

അപ്പൊ തന്നെ ഒരു നമ്പറിൽ നിന്ന് കോൾ

ഞാൻ പേടിച്ച് പേടിച്ച് ഫോൺ എടുത്തു…

ഹലോ

സൂസി : ഇന്ദ്രു

ഞാൻ : 😣എന്താ

സൂസി : ചുമ്മാ വിളിച്ചത്

ഞാൻ : ഞാൻ ഇപ്പൊ സംസാരിക്കാൻ പറ്റിയ മൂഡിലല്ല പ്ളീസ് ഞാൻ വിളിക്കാ ബൈ… ഞാൻ ഫോൺ ചെവിയിൽ നിന്നെടുക്കാൻ പോയതും അവള് പറഞ്ഞു തൊടങ്ങി

സൂസി : അമ്മൂനെ തെരഞ്ഞ് നടപ്പായിരിക്കും….

അവളുടെ വാക്കുകൾ എന്റെ തലയിൽ മിന്നൽ പോലെ കൊണ്ടു….

സൂസി : ആണോ അമ്മൂസിനെ നോക്കി നടക്കാ… ഹഹഹ…. അപ്പൊ. ശെരി…നടക്കട്ടെ

അവള് ഫോൺ കട്ടാക്കി….

ഞാൻ അപ്പൊ തന്നെ തിരിച്ച് വിളിച്ചു എടുക്കുന്നില്ല വീണ്ടും വീണ്ടും വിളിച്ചു നാല് വട്ടം വിളിച്ചപ്പോ എടുത്തു

സൂസി : എന്താ ഇന്ദ്രു തെരക്ക് കഴിഞ്ഞ് വിളിച്ചാ മതി…

ഞാൻ : നിന്നെ കൊല്ലൂടി പൊലയാടി….

സൂസി : ഏയ് ഏയ്…. ഇന്ദ്രു എന്നും ഡീസന്റ് ഫെല്ലോ ആവണം പ്ളീസ്… പിന്നെ കഴിച്ചോ നീ…

ഞാൻ : അമ്മു എവടെ….