ശ്രീ : നിനക്ക് അവന്റെ വെല അറിയില്ല കഴിവേറിയാ അവൻ 😂
സൂര്യ : നമ്മളും ഒക്കെ ഇവടെ ഒണ്ടേ
ശ്രീ : പഴം പുഴുങ്ങിയ പോലെ ഇരിക്കാൻ അല്ലെ നീ
അമ്മു : 🤭
സൂര്യ : പിന്നെ എന്തിന് കെട്ടിയെ
ശ്രീ : കെട്ടിയതല്ലല്ലോ ദേ എന്നെ കൊണ്ട് പറയിക്കല്ലേ😡
അമ്മു : അയ്യോ മതി എന്ത് അടിയാ ഇത്
സൂര്യ : അടി ഇടാത്ത ഒരു ചള്ക്ക് പോടീ ഉണ്ടേ
ശ്രീ : ചൂടാവണ്ട കാര്യം നീ വേസ്റ്റ് ആണെങ്കിലും എനിക്ക് നിന്നെ മതി 😂
സൂര്യ : 🤡
ശ്രീ : എന്തായാലും നിനക്ക് ഭാഗ്യം ഒണ്ട് നിനക്ക് കിട്ടിയത് ഒരു സ്റ്റാർ ബോയെ ആണേ…
അമ്മു : വെറും സ്റ്റാർ അല്ല സൂപ്പർ സ്റ്റാർ 🥹 😍
ശ്രീ : എടി കരയാ നീ
അമ്മു : ഏയ് അല്ല
അമ്മു കണ്ണ് തൊടച്ചോണ്ട് പറഞ്ഞു…
സൂര്യ ദേ അവടാ….
വണ്ടി അപ്പാർട്ട്മെന്റിന്റെ ഉള്ളിലേക്ക് കേറി
അയ്യോ ഞാൻ ഇല്ല ഇത്ര നെല ഒന്നും കേറാൻ എനിക്ക് പറ്റില്ലേ…. ശ്രീ മേലേക്ക് നോക്കി പറഞ്ഞു
അമ്മു : ലിഫ്റ്റ് ഒണ്ട് വാടി
അവര് ഫ്ലാറ്റിൽ കേറി
ശ്രീ : കൊള്ളാല്ലോ 😊
അമ്മു അവരെ ഫ്ലാറ്റ് മുഴുവൻ ചുറ്റി കാട്ടി…
ശ്രീ : സൂര്യ നമ്മക്ക് ഒരു ഫ്ലാറ്റ് എടുക്കാ ടാ എന്നാ….
അമ്മു : നോക്ക് ഇവടെ തന്നെ കിട്ടിയാ അടിപൊളി അല്ലെ…
ശ്രീ : ഇന്ദ്രൻ വരുമ്പോ ചോദിക്ക്…
സൂര്യ : hey siri! What is price of MRF share today
Siri : One lakh twenty thousand two hundred forty five
അമ്മു : നടക്കോ
ശ്രീ : നിങ്ങള് വാങ്ങുമ്പോ എത്ര ആയിരുന്നു ഡി
അമ്മു : വൺ
ശ്രീ : അമ്പോ
അമ്മു : എന്ത്
ടിങ് ടോങ്…
അമ്മു ഇളിച്ചോണ്ട് കതക് തൊറന്നു….
ഞാൻ : ഇന്നാ പിടി….
അമ്മു : എന്താ this
ഞാൻ : this is ചില്ലി ചെക്കൻ പിന്നെ നൂഡിൽസ്…
അമ്മു : അയ്യോ ഞാൻ ആണേ വെശന്ന് കിളി പോയി ഇരിക്കാ😍
ഞാൻ : ഹോട്ടലിൽ വച്ച് നീ ഒന്നും കഴിച്ചില്ല ഞാൻ കണ്ടു അപ്പൊ ഇപ്പൊ വാങ്ങി എടുത്ത് വച്ച് അടി…പുഷ്‌പ്പൻ എവടെ…
ശ്രീ : വാഷ് റൂം പോയി…
ഞാൻ : അവക്ക് കൊടുക്ക് ഗർഫിണി അല്ലെ…
ശ്രീ : അയ്യോ എന്താ സോപ്പ്…
അമ്മു : പോടീ….നിന്നെ പോലെ ആണോ എല്ലാരും…
ശ്രീ അവൾടെ കൈക്ക് ഒറ്റ അടി…
അമ്മു : മുറിവില് തന്നെ തല്ലി പട്ടി…
ശ്രീ : അയ്യോ ഇതെങ്ങനെ ആയി
ഞാൻ : ഏയ 🙄
അമ്മു : നിന്റെ കൂട്ട്കാരനും ചൂചിയും കൂടെ പ്രാങ്ക് ചെയ്തത്
ശ്രീ മെല്ലെ എന്റെ നേരെ തല തിരിച്ചു
ശ്രീ : എന്ത് പ്രാ
ഞാൻ : അത് ചുമ്മാ
ശ്രീ എന്റെ നേരെ കൈ കാട്ടി…✋
ശ്രീ : എന്ത് പ്രാങ്ക്
അവൾ അമ്മുനെ നോക്കി ചോദിച്ചു…
അമ്മു : ഇവൻ എയർ പോർട്ടിൽ പോയ ടൈം അവള് ഒരു മൂന്ന് പേരെ കൊണ്ട് വന്ന് എന്നെ പിടിച്ചോണ്ട് പോയി… അത് തന്നെ 😂
അമ്മു ചിരിച്ചോണ്ട് കിച്ചണിലേക്ക് പോയി…
ശ്രീ എന്റെ നേരെ തിരിഞ്ഞു…
ഞാൻ തല താത്തി നിന്നു…
ഇന്ദ്രാ, ശ്രീ എന്റെ നേരെ വന്നു
ഞാൻ : ചുമ്മാ അവളൊരാഗ്രഹം പറഞ്ഞു അപ്പൊ ഞാനും ഓക്കേ പറഞ്ഞു
ഞാൻ അവളെ തള്ളി മാറ്റി റൂമിലേക്ക് പോയി
അവൾ എന്റെ പിന്നാലെ വന്നു…
എന്നെ പിടിച്ച് ഒറ്റ തിരി…
ശ്രീ : മൊഖത്തോട്ട് നോക്കിയേ…
അതൊന്നും ഇല്ലെടി ഞാൻ നിസ്സാരമാക്കാൻ നോക്കി
ശ്രീ : സൂര്യ
ഞാൻ : no no please 😨
ശ്രീ : എന്തായിരുന്നു കാര്യം പറ…
ഞാൻ : അത് തന്നെ പൊക്കി
ഇത് കേട്ട് ശ്രീ വായ പൊത്തി പോയി….
ഞാൻ : നീ ആരോടും പറയരുത് പ്ലീസ് ദേ അറിയാല്ലോ എനിക്ക് വേണ്ടി
ശ്രീ അവള് ഇല്ലെന്ന് തല ആട്ടി തിരിഞ്ഞ് നടന്നു…
ഞാൻ : ചിക്കു പ്ലീസ് നിനക്ക് അറിയാ what i am capable off…. I can manage… ദേ നിനക്ക് അവനെ ഉള്ളു
അവളെന്നെ തിരിഞ്ഞ് ദേഷ്യത്തോടെ നോക്കി
ശ്രീ : ഇത് ഞാൻ മറച്ച് വച്ചാ അത് ഞാൻ സൂര്യയോട് ചെയ്യുന്ന ചതിയാ… ഞാൻ പറയും ഇന്ദ്ര
ഞാൻ : പ്ലീസ് ഞാൻ വളരെ കഷ്ട്ടപ്പെട്ടാ അമ്മൂനെ ഓക്കേ ആക്കിയത്… നീ എനിക്ക് നാളെ കൂടെ ടൈം തരണം പ്ലീസ് ഞാൻ നോക്കാ… അവളെ ഒറ്റക്ക് വിട്ടത് എന്റെ തെറ്റാ… ഇനി ഇത് നടക്കില്ല
ശ്രീ : നിനക്ക് ജീവിക്കണ്ടേ നിങ്ങക്ക് ജീവിക്കണ്ടേ പറ
ഞാൻ : trust me നാളെ കൂടെ….
ശ്രീ : ഇല്ല ടാ നിന്നെ ഹെല്പ് ചെയ്യണ്ടത് എന്റെ കൂടെ കടമ ആണ് നിനക്ക് ഒറ്റക്ക് ഹാൻഡിൽ ചെയ്യാൻ പറ്റില്ല….
