വലത് കൈ എന്റെ കൈയ്യിലൂടെ തടവിക്കൊണ്ട് വന്ന് അവളെന്റെ കോളർ ചുരുട്ടി ഫീൽ ചെയ്തു… ഞാൻ കൈ എടുത്ത് അവൾടെ ഇടുപ്പിൽ വച്ചതും പെട്ടെന്ന് അമ്മു എന്നെ വിട്ട് മാറി
അമ്മു : മതി ഇത്ര മതി 😂
ഞാൻ അമ്മൂനേ നോക്കി ചുണ്ട് നനച്ചു…
അമ്മു : നീ മനസിലാക്കണം എന്നെ കൊതുപ്പിച്ച് വട്ടാക്കുമ്പോ ഉള്ള എന്റെ ദണ്ണം…കേട്ടോടാ ഇന്ദ്ര പട്ടി….
ഞാൻ അവൾടെ നേരെ നടന്നു….
അമ്മു എന്നെ തന്നെ നോക്കി പിന്നിലേക്ക് നടന്നു….
ഇസ്….അയ്യോ ഇങ്ങനെ നോക്കല്ലേ എനിക്ക് താങ്ങാൻ പറ്റുന്നില്ല അമ്മൂ
അമ്മു ഒരു കുസൃതി ചിരി ചിരിച്ച്… എന്നെ നോക്കി സൈറ്റ് അടിച്ചു….
അമ്മു : എന്താ മോനെ വീണാ 😂
ഞാൻ അവളെ ഇടുപ്പിൽ കൂടെ ചുറ്റി എന്നോട് ചേർത്തു….
അമ്മു : ഉം.. വീണാ….
ഞാൻ അവൾടെ കൈ എടുത്ത് എന്റെ നെഞ്ചിൽ വച്ചു…
ടിക്ക് ടിക്ക് പാവം എന്റെ ഹൃദയം ഉള്ളിൽ ഞെട്ടി പൊട്ടികൊണ്ടിരിക്കാ…
അമ്മു എന്നെ അത്ഭുതത്തോടെ നോക്കി…
ഞാൻ : കണ്ടോ…
അമ്മുന്റെ നിഷ്‌ക്കളങ്കമായ കണ്ണുകൾ നിറഞ്ഞു…
അവളൊന്ന് കുനിഞ് എന്റെ നെഞ്ചിൽ ചെവി ചേർത്തു….
ഞങ്ങൾ ഇങ്ങനെ നിക്കുമ്പോ അമ്മ എന്നെ വിളിച്ചു…
ഞാൻ : എന്താ മ്മാ
അമ്മ : ഞാൻ കോളേജിൽ പോവാ മധുനേ കാണണം…
ഞാൻ താഴെക്ക് എറങ്ങിപ്പോയി…
അമ്മ : കേശുന് രണ്ട് മാസം കഴിഞ്ഞ് ഇങ്ങോട്ട് ട്രാൻസ്ഫർ ആക്കണം… അപ്പൊ അവടന്ന് ജോൺ സാർ റിക്വസ്റ്റ് തരും…. അതിന്റെ കാര്യം ശെരി ആക്കണം മീറ്റിംഗ് ഒണ്ട്…നീ പോവില്ലേ ഇപ്പൊ
ഞാൻ : ആ
അമ്മ : നോക്കി പോയിട്ട് വാ പിന്നെ കാർ എടുത്തോണ്ട് പോയാ മതി പപ്പ കാർ എടുത്തില്ല പപ്പ പപ്പടെ പഴയ കാറാ കൊണ്ട് പോയത്…
ഞാൻ : അമ്മ എങ്ങനെ പോണത്
അമ്മ : ഞാൻ ഓട്ടോ പിടിക്കാ…
ഞാൻ : ഞാൻ കൊണ്ടാക്കാ…
അമ്മ : എന്നാ വാ…
ഞാൻ : അമ്മൂ വാ….
അമ്മ : അല്ല എന്തിനാ അവള്
ഞാൻ : അല്ല അമ്മൂനേ സൂര്യടെ വീട്ടി കൊണ്ടാക്കാ… അവള് നാളെ അങ്ങനെ പോട്ടെ
അമ്മ : നീ വന്നിട്ട് കൊണ്ട് പോ….
ഞാൻ : ഒറ്റ സെക്കന്റ്…. ഞാൻ ഓടി പോയി വീടിന്റെ കീ എടുത്തോണ്ട് വന്നു
അമ്മ : ഇതെന്താ
ഞാൻ : അമ്മു കുളിക്കാ ആരെങ്കിലും വരണ്ട ലോക്ക് ചെയ്തിട്ട് പോവാ.. ഗോൾഡ് ഒക്കെ ഒള്ളതല്ലേ
അമ്മ : അയ്യോ എന്ന് തൊടങ്ങി ഇത്ര കരുതൽ 😂
ഞാൻ ഒന്ന് ചിരിച്ചു….
എന്റെ സങ്കടം എന്നോട് പോട്ടെ 😊…. ഞാൻ മനസ്സിൽ ഓർത്ത് വണ്ടിയിലേക്ക് കേറി…
പെട്ടെന്നാ ഞാൻ അത് കേട്ടത്….
😝….
ഞാൻ വണ്ടി വിട്ട് വെളിയിൽ എറങ്ങി….
അമ്മ : എങ്ങോട്ടാ ഡാ
ഞാൻ : ഇപ്പൊ വരാമ്മാ…
ഞാൻ നേരെ പോയത് സൈഡിലേക്കാ….
നേരെ പോയി കൂട് തൊറന്ന് ചോക്കോ-നേ കൂട്ടിന്ന് തൊറന്ന് വിട്ടു…
ഇനി ധൈര്യം ആയിട്ട് പോവാ…. 😼
അമ്മ : ഇവനെ എന്തിനാ അഴിച്ചത്
അമ്മ : അവനും അതിന്റെ അകത്ത് തന്നല്ലേ…. കൊറച്ച് നടക്കട്ടെ….
അമ്മ : ഇന്നാള് പപ്പ വാക്കിങ്ന് ഷോ കാട്ടാൻ കൊണ്ടോയിട്ട് വലിച്ചോണ്ട് പോയി എന്നൊക്കെ പറയണ കേട്ടു…
ഞാൻ : സീനില്ലാ….
ഞാൻ അവനെ അവടെ വിട്ട് ഗെയിറ്റ് ലോക്കാക്കി…
പിന്നെ കോളേജ് എത്തുന്ന വരെ എന്റെ ചിന്ത എല്ലാം കൊറച്ച് കാര്യങ്ങളെ പറ്റി മാത്രം ആയിരുന്നു… സൂസി ഹരി വിഷ്ണു പപ്പ….1v4 അടിക്കാൻ പറ്റോ 🙄…
അമ്മ : കണ്ണാ കാർ എടുത്ത് പോണേ…. ഞാൻ പ്രതേകം പറഞ്ഞിട്ട പപ്പ അതും കൊണ്ട് പോയെ…. ബൈക്ക് എങ്ങാനും എടുത്താ നോക്കിക്കോ…. പിന്നെ എന്റെ പൊന്ന് മോൻ വണ്ടി കാണില്ല…
ഞാൻ : അയ്യോ സാമി ഞാൻ എട്ക്കില്ല….
പറഞ്ഞോ… കൊറച്ച് നേരം കഴിഞ്ഞതും അമ്മ ചോദിച്ചു….
പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി….
ഹലോ
നന്ദൻ : എവടെ മൈരേ നീ
ഞാൻ : വരാ നന്ദു…. 😊
നന്ദൻ : ശെരി ശെരി അടുത്ത് ആരോ ഒണ്ടല്ലേ….ശെരി വാ വാ….
ഞാൻ അമ്മേ കോളേജിൽ ആക്കി….
അമ്മ : വരുന്നില്ലേ
ഞാൻ : ഇല്ല ടൈം ആയി മ്മാ പന്ത്രണ്ട് ആവാറായില്ലേ….
അമ്മ : ശെരി നോക്കി പോണം… പൈസ വേണോ
ഞാൻ : ഏയ് വേണ്ട…
അമ്മ പെട്ടെന്ന് എന്റെ കൈക്ക് ഒറ്റ അടി
ഞാൻ : എന്താ ഓർത്തത് ഇപ്പൊ
അമ്മ : ആരോട് ചോദിച്ചിട്ട് ഡാ കഴുതേ നീ അറുപതിനായിരത്തിന്റെ സ്പെക്സ് വാങ്ങിയത്.. കണ്ണാ കൊറച്ച് കൂടുന്നുണ്ട് നിനക്ക്….
