വധു is a ദേവത – 24 1

ഞാൻ : ഓ ആയ്‌ക്കോട്ടേ…

ഞാൻ : പിന്നെ നീ ലില്ലി ആന്റിടെ മുന്നിൽ ചെന്ന് ചാടല്ലേ കണ്ടോ പിടിച്ചത് അതും സൈസ് പോലും ആയില്ല…. 😊

ശ്രീ : അയ്യോ ഒരു സെക്കന്റ്‌ എന്റെ ജീവൻ പോയി

കണ്ടില്ലേ നായിന്റെ മോൻ എല്ലാം ഒപ്പിച്ചിട്ട് നോക്കി ഇരിക്കണത് മൈരേ ഞാൻ സൂര്യക്ക് ഒറ്റ ചവിട്ട് കൊടുത്തു

അവൻ പാന്റ് തട്ടിക്കൊണ്ട് വളിച്ച ചിരി ചിരിച്ചു…

ചേട്ടൻ കേറി വന്നു…

ശരൺ ചേട്ടൻ : ഡോ നിങ്ങള് പോ എല്ലാരും വിട്ടോ..അവര് പറഞ്ഞത് കേട്ടല്ലോ പൊക്കോ സൂര്യ അമ്മു എല്ലാരും പോ വിട്ടോ വിട്ടോ…

ഞാൻ : അത് സീൻ ഇല്ല ചേട്ടാ നിക്കാ ഞങ്ങള്….

ശരൺ ചേട്ടൻ : ഈ രാത്രി കാര്യം അറിഞ്ഞ് വന്നല്ലോ സന്തോഷം… മതി അത് മതി….മക്കള് ചെല്ല്

ഞാൻ : ശെരി… 😊

ശരൺ ചേട്ടൻ : പൊക്കോ 😊

ഞാൻ : ശെരി….

ഞാൻ : അതെ ഞങ്ങള് ലില്ലി ആന്റിടെ റൂമിൽപോയിട്ട് വരാ നിങ്ങള് വിട്ടോ… അല്ലെങ്കിൽ നിങ്ങള് ഫ്ലാറ്റിലേക്ക് വരുന്നാ… കണ്ടിട്ടില്ലല്ലോ നിങ്ങള്

ശ്രീ : ഞാൻ വരാ…

അമ്മു : വേണ്ട ടാ അവക്ക് ഹൈറ്റ് ഈ ടൈമിൽ വേണ്ട

ഞാൻ : ഉം വേണ്ടെങ്കി വേണ്ട

ശ്രീ : എന്താടി നൈസിന് ഒരു ഒഴിവാക്കൽ

അമ്മു : അയ്യോ ഇല്ലാ വന്നോ🙄

ഞാൻ : ശെരി ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ആക്ക് ഇവളെ കാണിച്ചിട്ട് വരാ

സൂര്യ : ശെരി

ഞങ്ങള് നേരെ ആന്റിടെ അടുത്ത് പോയി

ലില്ലി ആന്റി ഫോണിലാ

ഞങ്ങളെ കൈ കൊണ്ട് ഉള്ളിലേക്ക് വരാൻ പറഞ്ഞു…

ലില്ലി ആന്റി : ജോ മമ്മ പിന്നെ വിളിക്കാ ഫുഡ് ഒക്കെ കൃത്യം ആയി കഴിക്കണം ബൈ….

ലില്ലി ആന്റി : ഇരിക്ക് ടാ കുട്ടാ

ഞാൻ : ജോ ആണോ

ലില്ലി ആന്റി : ആ

ഞാൻ : ആന്റി എന്തിനാ ആന്റി ഈ പ്ലസ് ട്ടൂ കഴിഞ്ഞ ചെക്കനെ ഒക്കെ ഡിഗ്രി പഠിക്കാൻ കാനഡ വിടണ്ട കാര്യം

ലില്ലി ആന്റി : ഡിഗ്രി അല്ല മെഡിസിൻ… നീ ഇച്ചായൻ വരുമ്പോ ചോദിക്ക് പുള്ളിക്കാ ഇത്ര സീൻ അല്ല മോക്ക് എന്താ കൊഴപ്പം

ഞാൻ : ചെറിയ കോൾഡ് പനി

ലില്ലി ആന്റി : അന്ന ഒണ്ട് അപ്പർത്ത് വേണേ വിളിക്കാ

അമ്മു : ഇവന് വട്ട് ആന്റി ഇന്ന് കാലത്ത് അമ്പലത്തിൽ പോയി അതിന്റെ ആണ്…

ലില്ലി ആന്റി : നോക്കട്ടെ…. ആന്റി ചെയർ ഉരുട്ടി അമ്മൂന്റെ അടുത്തേക്ക് വന്നു…

കണ്ണ് പിടിച്ച് ലൈറ്റ് അടിച്ച് നോക്കി

ഞാൻ : വല്ലതും അറിഞ്ഞിട്ട് തന്നെ നോക്കണേ 🤣

ലില്ലി ആന്റി : നിനക്ക് കൊറേ ആയി… കൃഷ്ണേടെ മോൻ ആണെന്ന് നോക്കില്ല ഞാൻ തപ്പഴെ പറഞ്ഞത് ഓർമ ഒണ്ടല്ലോ 😄….

ഞാൻ : സോറി

കൊഴപ്പൊന്നും ഇല്ല…. ലില്ലി ആന്റി അമ്മൂന്റെ പൾസ്സ് നോക്കി പറഞ്ഞു….

സിസ്റ്റർ : ഡോക്ടർ മറ്റേ കുട്ടിക്ക് പെയിൻ വന്നു….

ലില്ലി ആന്റി കൊഴൽ എടുത്ത് വെളിയിലേക്ക് ഓടി…

ലില്ലി ആന്റി : നിന്റെ അല്ല അത് സുനിത ആണ് നിക്കണത് ബൈ കണ്ണാ….

ആന്റി ഓട്ടത്തിന്റെ എടക്ക് പറഞ്ഞു…

പോവാ… ഞാൻ അമ്മൂനെ നോക്കി ചോദിച്ചു…

അമ്മു : ഉം

ഞങ്ങള് താഴെ എറങ്ങി പോവുമ്പോ സൂര്യടെ കൈയ്യിൽ ചുറ്റി തോളിൽ ചാരി ഇരിക്കുന്നു ശ്രീ അവൻ അവൾടെ കൈയ്യും തടവി ഇരിക്കുണു….

അമ്മു : പോവാ

ശ്രീ : ഉം….

ഞാൻ : നീ കാറിൽ പൊക്കോ ഞാൻ വരാ ഇന്നാ കീ…

അമ്മു : ശെരി

അമ്മു അവർടെ കൂടെ കാറിൽ കേറി…

ശ്രീ : ഡി പുല്ലേ വെളിയില് വരുമ്പോ പാടൊക്കെ മറച്ചിട്ട് വേണം വരാൻ

വണ്ടിയിൽ കേറിയ വഴിക്ക് ശ്രീ പറഞ്ഞു

അമ്മു : അതിനാണോ നീ നിന്റെ ഷോൾ എന്റെ മേലെ ഇട്ടത്…😨

ശ്രീ : അമ്മ എങ്ങാനും കാണോ പേടിച്ച് എന്റെ ജീവൻ പോയി… ശവം ഒരു ബോധോം ഇല്ല

അമ്മു : ബോധം ഉള്ള ഒരു സാധനം അമ്മായിയോട് മോക്ക് ഗർ… ആണെന്ന് പറയട്ടെ 🤣

ശ്രീ : നിന്നെ ഒക്കെ ഹെല്പ് ചെയ്യാൻ വന്ന എന്നെ പറയണം….

അമ്മു : ഒന്ന് പോടീ… കടിച്ച് പറിച്ചത് എന്റെ കെട്ടിയവൻ തന്നല്ലേ ഞാൻ സഹിച്ചു

ശ്രീ : സൂര്യ ഇവള് ചുമ്മാ അല്ല വരണ്ട പറഞ്ഞത് ഇപ്പൊ മനസ്സിലായോ 😂😂

അമ്മു : സത്യം തന്നടി എന്തിനാ വരണേ നാണം ഒണ്ടോ രണ്ട് പുതു മോടികളെ ശല്യം ചെയ്യാൻ…. സൂര്യ റൈറ്റ്… പിന്നെ ലെഫ്റ്റ്

ശ്രീ : നിന്നെ ആർക്ക് വേണം ഞാൻ എന്റെ ചെക്കനെ കാണാൻ അവനോട് കൊറേ സംസാരിക്കാൻ ഒണ്ട് എനിക്ക്…

അമ്മു : എനിക്ക് മനസിലാകാത്തത് ഞാൻ ആര്ഡി അപ്പൊ എന്നെ കെട്ടിയ ശേഷം ഉള്ള ബന്ധം അല്ലെ നീ ഒക്കെ… ചേച്ചിക്ക് ഇന്ദ്രൻ ചേട്ടൻ പിന്നെ പറയണ്ട… അമ്മാമ അമ്മായി റോട്ടി പോണത് വരണത് ഒക്കെത്തിനും അവനെ മതി