വധു is a ദേവത – 24 1

കണ്ണാ കണ്ണാ…. അമ്മു എന്നെ ശക്തിയായി പിടിച്ച് കുലുക്കി….

ഹാ ഹാ… ഞാൻ അവളെ തല പൊക്കി നോക്കി

അമ്മു : എന്താ

ഞാൻ അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ച് അമ്മൂന്റെ തല പിടിച്ച് എന്റെ നെഞ്ചിൽ ചേർത്തു

അമ്മു : let’s go i changed ma mind

ഞാൻ : ഓക്കേ….

അമ്മു : let me get dressed up

ഞാൻ : don’t be late 😊

അമ്മു : ഉം….

ഞങ്ങള് ഹോസ്പിറ്റലിൽ പോവുമ്പോ സൂര്യ കൗണ്ടറിൽ തന്നെ ഒണ്ട്…

അവൻ ഞങ്ങളെ കണ്ടതും അടുത്തേക്ക് വന്നു

സൂര്യ : എന്തിന് ഡാ വന്നത്

ഞാൻ : അത് കൊഴപ്പില്ല അറിഞ്ഞിട്ട് വരാതെ ഇരിക്കണതെങ്ങനാ…

അമ്മു : അവരൊക്കെ എവടാ ഡാ

സൂര്യ : മേളിലാ എല്ലാരും റൂമിൽ ഒണ്ട് ചേച്ചിയെ കൊണ്ട് പോയി

അമ്മു : ഞാൻ അങ്ങോട്ട് ചെല്ലട്ടെ

സൂര്യ : ഇരവത്തി രണ്ടേ…

അമ്മു : ആ ഓക്കേ…

ഞാനും സൂര്യയും ലോബിയിൽ ഇരുന്നു

സൂര്യ : ഡാ ഇന്ദ്ര 😞

ഞാൻ : ഏയ്‌ വിട് ഡാ

ഞാൻ അവനെ ചേർത്ത് പിടിച്ചു…

സൂര്യ : നിങ്ങള് രണ്ടും പോയപ്പോ എനിക്ക് പിടിത്തം വിട്ട് പോയി

ഞാൻ : ഞങ്ങളെ മിസ്സ്‌ ചെയ്തല്ലോ അതെ വലിയ കാര്യം…

സൂര്യ : പോടാ

ഞാൻ : നന്ദൻ വിളിക്ക വല്ലതും ചെയ്തോ

സൂര്യ : അവൻ വീട്ടിലൊണ്ട്

ഞാൻ : എന്നിട്ട്

സൂര്യ : എന്തോ സീൻ ഒണ്ട് തോന്നി ചോദിച്ചപ്പോ സോന നാളെ കറങ്ങാൻ വരാ പറഞ്ഞിട്ട് ഇപ്പൊ വരില്ല പറഞ്ഞെന്നാ പറഞ്ഞെ… അതല്ലാ എന്തോ ഒണ്ട്

ഞാൻ : അതന്നെ അവൻ ഞാൻ പറഞ്ഞപ്പഴും പറഞ്ഞു…അതൊക്കെ അവൻ ഡീൽ ആക്കും…🙄 🤣

ആ… താൻ ഇവടെ ഒണ്ടോ….

ഞങ്ങള് തിരിഞ്ഞ് നോക്കി

ശരൺ ചേട്ടൻ….

ഞാൻ എണീറ്റ് നിന്നു…

ചേട്ടൻ : എന്തിനാ ഡോ ഈ രാത്രി വന്നത്

ഞാൻ : എന്നാ പോട്ടെ 😂

ചേട്ടൻ : അയ്യോ വേണ്ട… വാ മേലെ പോവാ….

സൂര്യ : വാ മേലെ പോവാ….

ഞങ്ങള് മേലേക്ക് പോയി…

റൂമിൽ ശ്രീ അവൾടെ അമ്മ അമ്മു എല്ലാരും ഒണ്ട്…

ശ്രീക്ക് എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി…അവളെ നോക്കിയതും കുട്ടി മുഖം മാറ്റി..

ഞാൻ എല്ലാരേയും നോക്കി ഒന്ന് ചിരിച്ചു…

അനിത ആന്റി : എന്തിനാ മക്കളെ ഈ രാത്രി വന്നത്

ഞാൻ : ഇല്ല ആദ്യം സൂര്യ വരണ്ട എന്നാ പറഞ്ഞത് എന്തോ പിന്നെ അമ്മൂന് ഒരു സമാദാനം ഇല്ല അപ്പൊ വന്നു….

അനിത ആന്റി : 😊

ഞാൻ : അല്ല അങ്കിൾ വന്നില്ലേ

ശരൺ ചേട്ടൻ : അച്ഛൻ ഐ സിയു ന്റെ – മുന്നിലാ

പെട്ടെന്ന് നേഴ്‌സ് വന്നു…

നേഴ്സ് : അതെ കൺസേൺ ഒപ്പിടണം… പെയിൻ വന്ന് തൊടങ്ങി…. പിന്നെ ഇത്ര പേരൊന്നും പറ്റില്ല…. ബൈ സ്റ്റാൻറ്റർ രണ്ട് പേര് അത്രെ പറ്റു ട്ടോ…

ഞാൻ : സിസ്റ്റർ ലില്ലി കുരിയൻ ഡോക്ടർ അവൈലബൾ ആണോ…

നേഴ്സ് : ഡോക്ടർ റൂമിൽ കാണും 😊

അവര് പോയി…

ചേട്ടൻ : നിങ്ങള് എല്ലാരും പൊക്കോ അമ്മേ പൊക്കോ അമ്മേ ഞാൻ നിന്നോളാ…

അനിത ആന്റി : അയ്യേ പറ്റില്ല ഞാൻ നിക്കാ അയ്യയ്യോ എന്റെ കൊച്ച് പാവം അവടെ എനിക്ക് ഇരിപ്പ് ഒറക്കില്ല മോനെ… പറ്റില്ല… ശരണേ നീ അവരോട് ഒന്ന് ചോദിക്ക്…

ചേട്ടൻ : ഞാൻ ഒന്ന് പറഞ്ഞ് നോക്കാ…

ഞാൻ ഇപ്പൊ വരാ… ഞാൻ സൂര്യക്ക് സിഗ്നൽ കൊടുത്തു..

അവൻ തല ആട്ടി

അമ്മു : അമ്മായി വീട്ടി പോ അമ്മായി അവര് പറഞ്ഞില്ലേ… ചേട്ടൻ ഒണ്ടല്ലോ പിന്നെ അമ്മാമയും ഒണ്ടല്ലോ…

ശ്രീ : അല്ലെങ്കിൽ അച്ഛൻ പോട്ടെ അമ്മയും ചേട്ടനും നിക്കും…

ആന്റി : അത് മതി…

ഞാൻ വാട്സാപ്പിൽ വന്ന മെസേജ് നോക്കാൻ ആണ് പോയത്…

(സനൽ : മറ്റവനെ പറഞ്ഞ് വിട്ടേ….അമറിനോട് പറഞ്ഞേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല…)

ശേ ശിവയോട് ഇത് ആരും അറിയല്ലേ പറയാൻ മറന്നു….

ഞാൻ തിരിഞ്ഞതും ലില്ലി ആന്റി വരുന്നു…

പുള്ളിക്കാരി എന്നെ കണ്ടു

🫵 👍 എന്ത് ഇവടെ

ഞാൻ ഒന്നൂല്ലാ തല ആട്ടി…

എന്ത് ഇവടെ പുള്ളിക്കാരി നടന്ന് എന്റെ അടുത്തേക്ക് വന്നു…

എന്താ ഇവടെ ആന്റി എന്റെ കൈക്ക് പിടിച്ച് ചോദിച്ചു

ഞാൻ : ഞാനെ ഒരു ബന്ധുനെ കാണാൻ

ലില്ലി ആന്റി : ഈ പാതിരാത്രി

ആന്റി റൂമിലേക്ക് കേറിക്കൊണ്ട് പറഞ്ഞു

ഞാൻ പിന്നാലെ കേറി

ലില്ലി ആന്റി : ചെക്കാ ഞാൻ ചെക്ക് അപ്പിന് വന്നതാ വെളിയി പോ 😂

ഞാൻ മിണ്ടാതെ നിന്നു

ലില്ലി ആന്റി : കുട്ടിയെ കൊണ്ട് പോയി ലെ… അല്ല നിങ്ങള് ആണോ ഒരു സെക്കന്റ്‌