വധു is a ദേവത – 24 1

ആന്റി ഫോൺ എടുത്ത് നോക്കി…

ആന്റി : ശ്രീദേവി w/o ശരൺ രാജിന്റെ…റിലേറ്റീവ്സ്സ്

ഞാൻ : അതെ ഡോക്ടർ

ആന്റി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി…

ആന്റി : ഓക്കെ കുട്ടിയെ ലേബർ റൂമിൽ കേറ്റി… പെയിൻ വന്നില്ല പേടിക്കാൻ ഒന്നും ഇല്ല

ശരൺ ചേട്ടൻ : കൊഴപ്പം ഒന്നും ഇല്ലല്ലോ…ഡോക്ടർ

ആന്റി : ഇല്ല പേടിക്കാൻ ഒന്നും ഇല്ല കുട്ടി ഓക്കേ ആണ്

അനിത ആന്റി : ശരൺ അത് പറ

ശരൺ ചേട്ടൻ : ഡോക്ടർ ഒരു റിക്വസ്റ്റ് ഒണ്ട്… അവര് പറഞ്ഞു രണ്ട് പേരെ നിക്കാൻ പറ്റൂള്ളൂ എന്ന്…

ആന്റി : അതെ അങ്ങനാ ഇത് കല്യാണ വീടൊന്നും അല്ലല്ലോ ഡോ… എന്തിനാ ഒരാള് പ്രസവിക്കാൻ ഇത്ര ആൾക്കാർ എല്ലാരും പ്രസവിക്കുന്നുണ്ടോ

ചേട്ടൻ : അല്ല ഒരാളെ കൂടെ നിർത്താൻ പറ്റോ അറിയാൻ ആണേ മാം…

ആന്റി :അതിന്റെ ആവശ്യം ഒണ്ടോ ഇത് ഹോസ്പിറ്റൽ അല്ലെ എല്ലാരും ഇങ്ങനെ പറഞ്ഞാലോ…

ഞാൻ : അതൊന്നും നിങ്ങള് പറയണ്ട നിർത്താൻ പറ്റോ ഇല്ലേ

സൂര്യ : ഡാ… വേണ്ട

ആന്റി എന്നെ ഒന്ന് നോക്കി….

ചേട്ടൻ : 😨

ഞാൻ : അതെ ചേട്ടൻ ഒന്നും നോക്കണ്ട ആന്റി ഇരുന്നോ…

ഞാൻ റൂമിലേക്ക് കേറി…

ആന്റി : ഡാ… വെളിയിൽ പോവാൻ

ഞാൻ : അതെ ഹോസ്പിറ്റലിന്റെ ഓണർ എന്റെ പപ്പടെ ഫ്രണ്ടാ നിങ്ങടെ പണി ഞാൻ കളയിക്കും

ആന്റി : ഇന്ദ്രു…

ഞാൻ : സോറി 😂

സൂര്യ : 😭

അമ്മു : 🥴

ശ്രീ അമ്മൂനെ നോക്കി എന്താണ് ചോദിച്ചു

അമ്മു : ലില്ലി ആന്റി….

ശ്രീ : 🙄

ഞാൻ : ആന്റി പാവം ആന്റി എനിക്ക് വേണ്ടി ഒരാള് കൂടെ നിന്നോട്ടെ

ലില്ലി ആന്റി : ഉവ്വ് 😊

ഇതാണ് ലില്ലി കുരിയൻ… എന്റെ അമ്മടെ ഫ്രണ്ടാ….

ലില്ലി ആന്റി : ഇന്ദ്രു… വാ ഞാൻ ബോർ അടിച്ച് ഇരിക്കാ ചോദിക്കട്ടെ

ഞാൻ : ആന്റി ഇവക്ക് ചെറിയ പനി പോലെ ഒന്ന് നോക്കിക്കേ…

ഞാൻ അമ്മൂനെ നോക്കി പറഞ്ഞു….

ചേട്ടൻ : ഞാൻ പോയി ഒപ്പിട്ടിട്ട് വരാ 😊

ലില്ലി ആന്റി : അമ്മു ഒണ്ടോ കണ്ടില്ല ട്ടോ… ഡാ കൊച്ചിനെ റൂമി കൊണ്ട് വാ നോക്കട്ടെ…

അല്ലാ ഇയാള് ഈ നേരം ആയിട്ടും ഒറങ്ങാത്തത് എന്താ

പെട്ടെന്ന് ആന്റി ശ്രീയെ നോക്കി ചോദിച്ചു

എല്ലാരും അവളെ നോക്കി

ആന്റി : കുട്ടി കാരിയിങ് അല്ലെ…

ഞാൻ : 😑

സൂര്യ അമ്മു ഒക്കെ ഞെട്ടി പരസ്പ്പരം നോക്കി….

ഞാൻ : ചേ പ്രെഗ്നന്റ് ഇവൾടെ ചേച്ചി ഉള്ളിൽ ഒണ്ട് ഒറങ്ങാത്ത കൊണ്ട് ആന്റി ആന്റി അല്ലാതെ ആയി വാ നമ്മക്ക് ചായ കുടിക്കാ

ഞാൻ ആന്റിയെ വലിച്ച് വെളിയിൽ കൊണ്ട് പോയി….

ആന്റി : 😂 വിട് വിട് എനിക്ക് രണ്ട് റൂം കൂടെ പോവാൻ ഒണ്ട്

ഞാൻ : അപ്പൊ ചെല്ല് ഞാൻ വരാ… പിന്നെ അവടെ ഒന്നും പോയി ആരെ എങ്കിലും നോക്കി ഇങ്ങനെ പറയല്ലേ അവര് പിടിച്ച് ഇടിക്കും….

ആന്റി : പോടാ നീ റൂമി വാ നിന്റെ യൂട്രസ്സ് റിമൂവ് ചെയ്ത് വിടാ ഞാൻ.. കൊരങ്ങെ…

ഞാൻ : അയ്യോ അത് പോയാ ഞാൻ എങ്ങനെ അച്ചാറ് കഴിക്കും no 🤣

ആന്റി : പോടാ തെമ്മാടി 😂

ആന്റി തിരിഞ്ഞ് നടന്നു….

ഞാൻ റൂമിലേക്ക് തിരിഞ്ഞ് നടന്നു

അനിത ആന്റി : 😊 നല്ല പരിചയാ തോന്നുണു

ഞാൻ : ഹാ വല്ലപ്പോഴേ കാണൂ… ഇവർക്ക് ഒരു പൈപ്പിൻ ചോട് ഒണ്ട് അതിന്റെ പ്രസിഡന്റാ ലില്ലി ആന്റി…അമ്മടെ ക്ളോസ് ഫ്രണ്ടാ…

അമ്മു : ഒന്നും അല്ല അമ്മായി ക്ലബ്ബാ…

ഞാൻ അങ്ങോട്ട് ചെല്ലട്ടെ നിങ്ങളിരിക്ക് ആന്റി എണീറ്റ് നടന്നു…

അമ്മു : ഇത് ഒരു ഹോസ്പിറ്റൽ അല്ലെ ഇന്ദ്ര ഇങ്ങനെ ആണോ ബിഹേവ് ചെയ്യാ

ഞാൻ : ഞാൻ വിചാരിച്ചു… ലില്ലി ആന്റിയെ കണ്ട ഒരു ഇതിന്…

അമ്മു : ട്ടൂ ബാഡ്

ഞാൻ : സോറി

അമ്മു : പോട്ടെ വിട്ടേക്ക്

ശ്രീ എടക്ക് എന്നെ നോക്കുന്നുണ്ട് ഒന്നും പറയുന്നില്ല….

ഞാൻ : എന്താ ഡി നിനക്ക് ദേഷ്യാ ഇപ്പഴും

ശ്രീ പെട്ടെന്ന് എന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു….

ശ്രീ : ക്ഷമിക്കണം നീ ഇത്ര വലിയ കാര്യം ചെയ്തിട്ട് അവസാനം 🥺

ഞാൻ : പോട്ടെ ഡി ചിക്കൂ… എന്റെ ഭാര്യ എന്നെ തെറ്റി ധരിച്ചു പിന്നെ ആണ് നീ

അമ്മു : ഞാൻ എപ്പഴാ ടാ നിന്നെ തെറ്റിധരിച്ചത്… എനിക്ക് അവൾടെ കൂടെ പോയത് ഇഷ്ട്ടം ആയില്ല അത്ര തന്നെ അല്ലാതെ ഞാൻ തെറ്റൊന്നും വിചാരിച്ചില്ല…. 😑

അമ്മു പെണങ്ങി

ഞാൻ : അയ്യോ ഫൺ പറഞ്ഞത്… 😌

അമ്മു : വേണ്ട പോ

ശ്രീ : ഇന്ദ്ര ഇത് കേക്ക് എനിക്ക് നിന്നോട് ഒരുപാട് കാര്യം പറയാൻ ഒണ്ട് തെരക്കൊന്ന് കഴിയട്ടെ…