വധു is a ദേവത – 31 16

ദാസ് അങ്കിൾ : ടാ ഞാനാ ദാസൻ ഒന്നൂല്ല ഒന്നൂല്ല ഞാൻ വിളിക്കാ…

അങ്കിൾ ഫോൺ കട്ടാക്കി കൈയ്യിൽ പിടിച്ചു

പപ്പ : ദാസാ ഫോൺ താ തരാൻ,

ദാസ് അങ്കിൾ : മണ്ടത്തരം ചെയ്യരുത് രാമാ നീ…

പപ്പ : വിടില്ല ഞാൻ പേടിച്ചിട്ടല്ല ഒതുങ്ങി പോയത് 😡

ദാസ് അങ്കിൾ : നീ വാ

മഹി ആന്റി : ഇനി ഇത് വെറുതെ വിട്ടിട്ട് കാര്യൂല്ല പറഞ്ഞത് കേട്ടല്ലോ ആർക്ക് വേണ്ടിയും മാറി പോവാൻ പറ്റില്ല ഇനി 😡, എന്റെ ദൈവമേ 🥹 കൃഷ്ണ എവടെ… ടീ കിച്ചു മോളെ…

ആന്റി കണ്ണ് തൊടച്ച് അകത്തേക്ക് ഓടി കേറി…

.
.
.

> 15:51

സൂര്യ : ടാ എന്താ ടാ കാര്യം

ഞാൻ : ആര് കണ്ടു അയ്യോ വൈയ്യ…

സൂര്യ : ദേ കളിക്കല്ലേ വല്ലതും ചെയ്തോ നീ അതിന് അനുസരിച്ച് കൂടെ നിക്കാനാ

ഷിബു സാർ : ഹലോ ഹലോ ഒന്ന്‌ വന്നെ

പുള്ളി ഞങ്ങളെ അടുത്തേക്ക് വിളിച്ചു

ഷിബു സാർ : ഒന്നും പേടിക്കണ്ട ഞാൻ അച്ഛനോട് വിളിച്ച് പറഞ്ഞിണ്ട്

ഞാൻ : കാര്യം പറയോ സാറേ ഇത് കൊറേ നേരായി ഇവടെ പിടിച്ച് നിർത്തീട്ട്

ഷിബു സാർ : വാ എന്തായാലും

പുള്ളി ഞങ്ങളെ അകത്തേക്ക് കൊണ്ട് പോയി

അവടെ ഞാൻ ആ മുറിയിൽ അവളെ വീണ്ടും കണ്ടു പത്മിനിയേ

ഷിബു സാർ : മാഡം ഇതാ ആള്

പെട്ടെന്ന് എന്നെ ഒരു സ്ത്രീ തല പൊക്കി നോക്കി

അടുത്തുള്ള ബോഡിൽ ASI വൃന്ദ എന്ന് എഴുതി വച്ചിണ്ട്

വൃന്ദ : ഓ നമസ്ക്കാരം 🙏 😊

ഞാൻ : എന്താ 🙏 മാഡം

വൃന്ദ : ഒന്നൂല്ല ഒരു പത്ത് ചോദ്യം അതിന് ഉത്തരം തന്നാ അല്ലെങ്കി കള്ളം പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചാ കൂടെ മതി… ഞാൻ വിടാ 🥱 ഏഹ് okey അല്ലേ

ഞാൻ : മനസ്സിലായില്ല 👀

വൃന്ദ : ഇതാരാ

ഷിബു സാർ : കൂടെ വന്നതാ

വൃന്ദ : ഇവടെ സിനിമ കാണിക്കല്ല എറങ്ങി പോടാ

ഞാൻ : മര്യാദ ആവാ മാഡം

ASI ടെ ചിരി അങ്ങ് പോയി

വൃന്ദ : ഷിബു

ഷിബു സാർ : ഓ മാഡം

വൃന്ദ : ഈ രണ്ട് സാറ്മ്മാരെ ആ ഡോറിന്റെ അവടെ കൊണ്ട് നിർത്തിക്കൊ ഇനി മര്യാദ കൊറഞ്ഞു വേണ്ടാ

ഷിബു സാർ : പോ പോ മാഡം പറഞ്ഞത് കേട്ടില്ലേ

വൃന്ദ : ഷിബു സാറേ നിക്കുമ്പോ മുട്ടിൽ നിക്കാൻ പ്രേത്യേകം പറയണേ

ഷിബു സാർ : മാഡം അത്

വൃന്ദ : എന്താ, മുട്ടില്

ഞാൻ : അതേ ഒന്നെങ്കി മാഡം കാര്യം പറ ഇത് school അല്ല മുട്ടില് നിർത്താൻ 👀

വൃന്ദ : 😃, ആണോ എന്നാ വേണ്ടാ ഷിബു ഇവനെ വെയിലത്ത് കൊണ്ട് നിർത്ത് ഉള്ളിലേ ജൂസ് മുഴുവൻ പോയി നാവ് കൊഴ കൊഴാന്ന് ആവുമ്പോ പിടിച്ചോണ്ട് വാ… ഉം

ഞാൻ : മാഡം മാഡം കാര്യം പറയൂ പ്ലീസ് ഞാൻ വളരേ important ആയിട്ടുള്ള പരിപാടി ഇട്ടിട്ടാ വന്നേക്കണേ

വൃന്ദ : സംഭവം ഒന്നൂല്ല ഇന്ദ്രജിത്തേ ഒരു ചെറിയൊരു missing കേസ് okey 😊 ഇപ്പൊ ചെല്ല് ഞാൻ കൊറച്ച് കാര്യങ്ങൾ ഈ കുട്ടിയോട് ചോദിക്കട്ടെ പോ പോ

ഷിബു സാർ : അതേ ഇവടെ നിന്നോ പേടിക്കണ്ട ആ കുട്ടിടെ brother missing ആയി അവർക്ക് മോനെ ആണ് സംശയം അച്ഛനോട് വിളിച്ച് പറയുമ്പോ അത്രക്ക് അറിയില്ലായിരുന്നു മോന്റെ എതിരെ proof ഒന്നൂല്ല പക്ഷെ സൂക്ഷിച്ചോ അല്ലെങ്കി പണി ആവും…

ഞാൻ : എന്റെ പൊന്ന് സാറേ എനിക്കറിയില്ല ഇതൊന്നും

ഷിബു സാർ : ദേ ഒന്നും ഇല്ലല്ലോ കടത്തിക്കൊണ്ട് പോക്കൊക്കെ വല്യ കൊഴപ്പാ

ഞാൻ : ഇല്ലെന്ന് സാറിന് അറിയാലോ ഇവര് എന്നോട് അന്ന് ചെയ്തത്

ഷിബു സാർ : അന്നത്തെ അവനാണോ ഇത്

ഞാൻ : അവനല്ല ആ ഹോസ്പിറ്റലില് കെടന്നില്ലേ അവൻ

ഷിബു സാർ : ആ ആ കളർ തല

ഞാൻ : ആഹ് അതിന്റെ സത്യം അറിഞ്ഞില്ലല്ലോ

ഷിബു സാർ : ഏഹ്

ഞാൻ : ആ ചെക്കൻ ആണ് ആ പെണ്ണിനെ

പുള്ളി ഞെട്ടലോടെ എന്നെ ഒരു നോട്ടം നോക്കി

ഞാൻ : പ്ലീസ് ഇത് ആരോടും പറയരുത്

ഷിബു സാർ : അപ്പോ ഈ പെണ്ണ്…

ഞാൻ : അവന്റെ പെങ്ങളാ എന്റെ കസിൻ ബ്രദർന്റെ വൈഫ് ആണ്…

ഷിബു സാർ : ഞാൻ എന്തായാലും ഒന്ന്‌ ആ സാനത്തോട് സംസാരിക്കട്ടെ രുദ്രൻ സാർ വരുന്ന വരെ എങ്ങനെ എങ്കിലും പിടിച്ച് നിക്കണം കേട്ടല്ലോ

ഞാൻ : സാർ ഒന്ന്‌ സഹായിക്കണം

ഷിബു സാർ : നോക്കാ നോക്കാ…

സൂര്യ : എന്താടാ ഇത്

ഞാൻ : എനിക്കറിയില്ല അന്ന് വള്ളി എടുത്ത് വച്ചതാ പണി ആയത് കോപ്പ്

സൂര്യ : ഇങ്ങട് നോക്ക്

ഞാൻ : ഉം

സൂര്യ : ഉം

ഞാൻ : mumbai ല് ഇരുന്ന ഞാൻ എങ്ങനെ ടാ…

Leave a Reply

Your email address will not be published. Required fields are marked *