മഹി ആന്റി : എന്താ ഇനി അവർക്ക് വേണ്ടത് ടാ നാളെ എന്നെ ആ പെണ്ണിന്റെ വീട്ടി കൊണ്ട് പോണം കേട്ടല്ലോ എനിക്ക് നാല് ചോദിക്കാൻ ഇണ്ട്
ഞാൻ വല്യമ്മേ ആണ് നോക്കിയത്
മഹി ആന്റി : കഴിച്ചോ ടീ വല്ലതും 🥹
ഞാൻ : ആ നിഷ അമ്മായി നൂൽപ്പുട്ട് കൊണ്ട് തന്നു 😊
ദാസ് അങ്കിൾ : ആഹ് എല്ലാരും പോയി കെടക്കാൻ നോക്ക് അതാ നല്ലത് വെറുതെ എന്തിനാ ആവശ്യമില്ലാത്ത ചർച്ച വേണ്ടാ ശങ്കരാ താൻ പോയി കെടക്കാൻ നോക്ക്
വല്യച്ഛൻ : ആഹ് 😊
ഞാൻ : അതേ ആരും ആരോടും മുഷിയണ്ട ഇത് വല്യ കാര്യമേ അല്ല ഞാൻ ഇപ്പഴെ പറഞ്ഞേക്കാ…
പപ്പ എന്റെ കൈക്ക് പിടിച്ച് വലിച്ചു
ഞാൻ : അതേ സിദ്ധു രാമൻ രണ്ടും ഇപ്പൊ വരും ഡോർ അടക്കല്ലേ 😃
ഞാൻ പപ്പടെ കൂടെ അകത്തേക്ക് പോയി
അമ്മ ഒരു ബോമ്മ പോലെ ഇരിപ്പുണ്ട് കട്ടിലിൽ
ഞാൻ : ഇതാര്
അമ്മ : come here
അമ്മ ചാടി എണീറ്റ് തിരിഞ്ഞ് വന്നു
അമ്മ : its okey 🫂
അമ്മ എന്നെ ഇറുക്കി പിടിച്ചു
ഞാൻ : ഇല്ലെന്ന് ഒന്നൂല്ല ഒറ്റ second ( ആഹ് സിദ്ധു എവടെ നിങ്ങള് എത്ര നേരായി വിളിക്കുന്നു പെട്ടെന്ന് വാ )
ഞാൻ ഫോൺ ആയിട്ട് വെളിയിലേക്ക് നടന്നു
അമ്മ : യേ പോവാന്നേ നമ്മക്ക് 😞
പപ്പ : എന്താ ഡോ ഇത് നാളെ കൊച്ചിനെ കാര്യാധികാരി ആക്കാൻ ഇരിക്കാ ഞാൻ അപ്പഴാ തന്റെ ഒരു
അമ്മ : ഒന്നും വേണ്ടാ പ്ലീസ് നമ്മക്ക് എറങാ അമ്മുക്കുട്ടനെ കൂടെ വിളിക്കാ നമക്ക്
പപ്പ : ഏയ് അവൻ വന്നു
അമ്മ അകത്തേക്ക് വരുമ്പോ എന്റെ കൈ പിടിച്ച് നിർത്തി
ഞാൻ : ഏഹ്
അമ്മ : നമ്മക്ക് വീട്ടി പോവാ പൊന്നു
ഞാൻ : എന്തിന്
അമ്മ : ഇല്ല മതി നമക്ക് പോവാ
ഞാൻ : അമ്മ ഒന്ന് വന്നെ ഇരിക്ക്
അമ്മ : 😣 ശേ
അമ്മയേ പിടിച്ച് അടുത്ത് ഇരുത്തി ഞാൻ കൂടെ ഇരുന്നു
പപ്പ വന്നെന്റെ അടുത്തിരുന്നു
ഞാൻ : ഒന്നൂല്ലന്ന് ഇതൊക്കെ ഒരു trill അല്ലേ 😂
അമ്മ : shutup 😡
ഞാൻ : ഇല്ലെന്ന് ഒരു കൊഴപ്പവും ഇല്ല നമ്മടെ SI വിളിച്ച് കാണൂല്ലോ അമ്മേ 😌
അമ്മ : അവൻ പ്രാന്ത് പിടിച്ച് നടപ്പാ ഫോണി കൂടെ അലർച്ച കേട്ടു
പപ്പ : അലറേ ഹും ആ പെണ്ണിനെ തിന്ന് കാണും അവൻ 😏
ഞാൻ : അയിന്റെ ഒന്നും ആവശ്യം ഇല്ല ആ കുട്ടി അവർടെ ജോലി ചെയ്തു അത്ര അന്നേ പിന്നെ ഞാൻ വളരേ റഫ് ആയിരുന്നു അതാ
പപ്പ : കഴിച്ചോ ടീ
ഞാൻ : ആഹ് എന്ത് soft അറിയോ പപ്പ നൂൽപ്പുട്ട് ഇസ്
പപ്പ : എത്ര കഴിച്ചു
ഞാൻ : five 😉
പപ്പ : ഒരു ten പോവും 😂
ഞാൻ : അയ്യോ ten പാടാ പിന്നെ packs വരുത്താൻ പ്ലാനിലാ ഞാൻ diet എടുക്കണം
പപ്പ : കറി എന്താ
ഞാൻ : ചിക്കൺ
അമ്മ : കഴിച്ചോ
ഞാൻ : ഇല്ല കറി ഞാൻ കഴിച്ചു പീസ് സിദ്ധു അടിച്ച് കേറ്റി
അമ്മ : അതേ പേടിക്കണ്ടട്ടോ ഒന്നൂല്ല
ഞാൻ : ഞാൻ എന്തിന് പേടിക്കാൻ
അമ്മ : ഉം 😊 അതേ why should you
പപ്പ : ദാ ദാ അമ്മുക്കുട്ടൻ വിളിക്കുന്നു ഇത് കൂടെ ചേർത്ത് പത്ത് വട്ടം ആയി
ഞാൻ : അതേ ഒന്നൂല്ല ഞാൻ വിളിച്ചോളാ… ദേ സിദ്ധു ഒക്കെ വന്നു
പപ്പ : ആ ചെക്കൻ രാമൻ എന്താടാ പ്രാന്താണോ അവന്
അമ്മ : എന്താ
പപ്പ : ഞാൻ കരുതി അവനാ ASI നെ കേറി അടിച്ച് കെടത്തുംന്ന്
ഞാൻ : സത്യം യ്യോ പോയി നോക്കട്ടെ ഒന്ന്…
> 01:11
ഞാൻ : ഹലോ
അമ്മു : എത്ര വട്ടായി വിളിക്കാ എന്താ എടുക്കാത്തത്
ഞാൻ : കാറില് charge ഇട്ട് വച്ചു ഡാ
അമ്മു : ഇവടെ വന്ന് സൂര്യേ എറക്കി വിട്ടിട്ട് പോയില്ലേ
ഞാൻ : അയിന് നീ അവടെ ആണെന്ന് എനിക്ക് അറിയോ 😉 😁
അമ്മു : ഉം… എന്താണ് കാര്യം
ഞാൻ : ഒന്നൂല്ല ആ നായിന്റെ മോൻ എവടെ കത്തും എഴുതി വച്ചിട്ട് പോയി അപ്പോ
അമ്മു : അപ്പോ അവള് നീ അവനെ തല്ലി കൊന്നു പറഞ്ഞ് കേസ് കൊടുത്തു അപ്പോ
ഞാൻ : ഇല്ലെന്ന്
അമ്മു : പിന്നെ
ഞാൻ : അവര് പരാതി കൊടുത്തത് ഇങ്ങനാ ഇന്ന പോലെ ആള് missing ആണെന്ന് പരാതി കൊടുത്തു അപ്പോ ഈ ASI മാഡം ആരെങ്കിലും ശത്രുക്കൽ ഇണ്ടോ അല്ലേ ആരേലും kidnap ചെയ്തു എന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചു
അമ്മു : എന്നിട്ട്
ഞാൻ : അപ്പോ അവര് എന്നെ പറയോല്ലോ
അമ്മു : ശ്ശോ, ഋഷി എന്നെ വിളിച്ചിരുന്നു
ഞാൻ : ഏഹ്
അമ്മു : രുദ്രമ്മാമ flower vase അടിച്ച് പൊട്ടിച്ചുന്ന് ഓഫിസിൽ പോയി തിരിച്ച് വന്നിട്ട്
