വൃന്ദ : ചേ ചേ ഞാൻ ഒന്ന് തന്നു നീ എനിക്കും അത് അവടെ കഴിഞ്ഞു ചെറ്റത്തരം ഞാൻ ചെയ്യില്ല അതേ പോലെ ആർക്ക് വേണ്ടി കണ്ണടക്കേം ഇല്ല
ഞാൻ : ജൂസ്
വൃന്ദ : no thanks
ഞാൻ : ഞാൻ ഇത് straw ഇട്ടാ കുടിച്ചേ, periods ആണെന്ന് പറഞ്ഞില്ലേ if you want you can 🙂
വൃന്ദ : no thanks, നമ്മള് ഇനിയും കാണും അപ്പോ ഒരു full meal തന്നാ മതി
ഞാൻ : ഞാൻ തരും പക്ഷെ വേണ്ടാ പറയരുത്
വൃന്ദ : 👀 ഇല്ല
അവരൊരു നോട്ടം നോക്കി തിരിഞ്ഞ് നടന്നു
ഞാൻ : മാടോം,
അവരൊന്ന് നിന്ന് മെല്ലെ തിരിഞ്ഞു
ഞാനാ straw എടുത്ത് കുത്തി അകത്തേക്ക് തള്ളി കുടിച്ചോണ്ട് അവർക്ക് നേരെ പോയി
ഞാൻ : മാഡത്തിന്റെ service ലെ റെഡ് മാർക്കിനെ പറ്റി ഓർത്ത് ഒറങ്ങാതെ ഇരിക്കണ്ട 🙂… സുഖമായിട്ട് ഒറങ്ങി എന്നെ ഒലത്താനുള്ള plan നോക്കിക്കോ
വൃന്ദ : okey ഒലത്തീട്ട് കാണാ…
സിദ്ധു : എത്ര കിലോ rdx ആടാ പോയേ
ഞാൻ : ആ പോയത് ഒരു അമ്പത്തഞ്ച് അറ്-വത് കിലോ കാണും
സിദ്ധു, : ബാക്ക് കണ്ടിട്ട് അതിലും കൂടും
ഞാൻ : ചുമ്മാ ഇരി മൈരേ
> 22:40
പപ്പ : ഒന്നൂല്ലന്ന് ഉച്ചക്ക് ഫുഡ് കഴിക്കാത്ത കൊണ്ട് ചെറിയ stress out ആയി പിന്നെ അവടെ ആണേ നല്ല ചൂട് അതിന്റെ ആണ്
അമ്മ : പണ്ട് മണിക്കൂർ കണക്കിന് ചോറും വെള്ളവും ഒന്നും ഇല്ലാതെ കളിക്കാൻ പോക്കൊണ്ടിരുന്നവനാ 🥹
പപ്പ : ഒന്നൂല്ലന്ന് ഇതൊന്നൂല്ല ആ family -ക്ക് സംശയം നമ്മള്. വല്ലതും ചെയ്തോ ആ ചെക്കനെന്ന് അത്ര തന്നെ no issue’s
അമ്മ : ഒറപ്പാണെ
പപ്പ : അതേന്ന്
അമ്മ : നിങ്ങള് വാ നമക്ക് എറങാ മതി ഇവടത്തേ എനിക്ക് വീട്ടി പോണം
പപ്പ : ഐ എന്താ ഡോ താൻ
അമ്മ : ഇല്ല എനിക്ക് കൊച്ചിന്റെ കൂടെ ഒറ്റക്ക് ഇരിക്കണം പ്ലീസ്
പപ്പ : അത്രക്ക് ഒന്നൂല്ല ദേ നാളെ പൂജ ഒള്ളതാ
അമ്മ : ഉം.. ഹും no… വേണ്ടാ മതി ദൈവങ്ങളെ ഒക്കെ കണ്ടത് മടുത്തു അല്ലെങ്കി കാശുന് ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു
പപ്പ : ഏയ് trust me he is alright അവൻ എന്നെ കണ്ടതും എന്താ പറഞ്ഞത് അറിയോ
അമ്മ : ഉം
പപ്പ : അമ്മ ആണ് സത്യം ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന് ഇതിലും വല്യ തെളിവ് വേണോ നമക്ക് he is not the one
അമ്മ : ശെരിക്കും 🥹
പപ്പ : അതേ according to me തന്റെ മേലെ കള്ള സത്യം ഇടാൻ മാത്രം cold blooded അല്ല അവൻ അതിലും ബേധം അവൻ അങ്ങ് ജെയിലിൽ പോവും അവൻ ആ പെണ്ണിന്റെ മോന്ത നോക്കി പറയേം ചെയ്തു അത്…
അമ്മ : ഏയ് no പ്ലീസ്…
പപ്പ : ദേ എല്ലാരും എന്താ ചോദിക്കും വാ
അമ്മ : എനിക്ക് വൈയ്യന്നേ എന്നെ ഒന്ന് വീട്ടില് കൊണ്ടാക്ക് ഒരു boost ഒരു cup coffee ഇത് രണ്ടും കാശു ഇപ്പൊ എനിക്ക് അതാ വേണ്ടത് please arrange that രാമേട്ടാ 🥹
പപ്പ ഒരു ചെറിയ ചിരി ചിരിച്ച് അമ്മടെ കൈ ഒന്നൂടെ ഇറുക്കി പിടിച്ചു
> 23:11
പപ്പ : വൈഗ
വൈഗ അമ്മായി : ഏഹ്
പപ്പ : ഞങ്ങള് പോയാലോ നോക്കാ വീട്ടിലേക്ക്
രാജു ചെറിയച്ഛൻ : എന്താ ഏട്ടാ ഇത് ഏട്ടൻ പോയാ എങ്ങനെ ആണ്
പപ്പ : അതല്ല രാജു കൃഷ്ണക്ക് ഒരേ വാശി വീട്ടി പോണംന്ന് she is weak അപ്പോ പിന്നെ
ദാസ് അങ്കിൾ : അതാ നല്ലത് ഒരു കണക്കിന്
വൈഗ അമ്മായി : എന്താ ടാ നീ പറയണേ ഏഹ് എല്ലാരും ഒരുമിച്ച് കൂടിയപ്പോ നീ പോവാന്നോ
പപ്പ : അങ്ങനെ അല്ല ഡോ മനുഷ്യൻ ജീവിക്കണത് സമാദാനം കിട്ടാനല്ലേ അപ്പോ അത് കിട്ടുന്ന സ്ഥലത്ത് നിക്കണതാ നല്ലത്
കുട്ടു : ദേ കാർ വരുന്നുണ്ട് തോന്നുന്നു ചേട്ടൻ ആണെന്നാ തോന്നണേ
” വണ്ടി വന്ന് നിന്നു ”
ഞാൻ മെല്ലെ എറങ്ങി അകത്തേക്ക് കേറി
പപ്പ : ഹും… 🙄
എല്ലാരും എന്നെ കണ്ട് എറങ്ങി വന്നു
പപ്പ : സിദ്ധു എവടെ 😡
ഞാൻ : വരുന്നുണ്ട്
പപ്പ : how dare you ഏഹ്
ഞാൻ : അച്ചുന്റെ വീട്ടീന്ന് വന്നു അത്ര തന്നെ കഷ്ട്ടിച്ച് രണ്ട് കിലോമീറ്റർ
അമ്മ മെല്ലെ എത്തി നോക്കി
വൈഗ അമ്മായി : എന്താടാ മോനെ നിനക്ക് മാത്രം ഇങ്ങനെ
ഞാൻ : ഒന്നൂല്ലന്ന് പണ്ടത്തെ കാര്യത്തിന്റെ പേരില് അല്ലേ ഇതൊന്നും ഒരു സീനേ അല്ല ഇപ്പഴും അല്ല ഒന്ന് രണ്ട് വട്ടം പോവണ്ടി വരും അത്ര അന്നേ എവടെ ആരൂല്ലേ
