വധു is a ദേവത – 31 16

രാമൻ കൈ ചുരുട്ടിപ്പിടിച്ച് ഒരുമാതിരി വെറച്ച് നിന്ന് പറഞ്ഞു…

പത്മിനി : ശിവ , എന്താ ഇത്

രാമൻ : പോടീ, പറയണം മാഡം നിങ്ങക്ക് എന്ത് അധികാരം ഇണ്ട് ഈ ആളെ പിടിച്ച് കൊണ്ട് വന്ന് ഇവടെ നിർത്തി നിങ്ങടെ വായി കെടക്കണത് മുഴുവൻ പറയാൻ ഹേ…

വൃന്ദ : നീ ഏതാടാ 😏… നിന്റെ കൊര ഒക്കെ വെളിയില്…

രാമൻ : അതേ ഈ സൈസ് സംസാരം ഒക്കെ പണ്ട് 😡… ഇവനെ ഇവടെ ഇങ്ങനെ നിർത്താൻ നിങ്ങക്ക് ആരാ അധികാരം തന്നത്…

വല്യച്ഛൻ അവന്റെ കൈക്ക് പിടിച്ച് വലിച്ച്

വൃന്ദ : ഷിബു, ഷിബു

പെട്ടെന്ന് ഷിബു സാർ ഓടി വന്നു

വൃന്ദ : ഈ പ്രാന്തനെ ഒക്കെ പിടിച്ച് വെളിയിൽ ആക്ക് 😡

രാമൻ : ഞാൻ ഒരു കാര്യം പറയാ മാഡം ഇത് കേസായാ നിങ്ങടെ തൊപ്പി പോവും കള്ളക്കേസ് പിടിച്ചതിന്… അവൻ കത്തും എഴുതി നാട് വിട്ട് പോയതാ… തെളിവ് വേണോ പിന്നേ രണ്ട് ദിവസം കഴിഞ്ഞ് ഈ പറഞ്ഞ ആള് എന്റെ ഈ ഫോണിലേക്ക് മെസേജ് അയച്ചതും തെളിവ് വേണോ മാഡത്തിന്…

അപ്പഴേക്കും അവനെ വെളിയിലേക്ക് വലിച്ചോണ്ട് പോയി…

വൃന്ദ : 😏ഒരോ locals

👀

വൃന്ദ : അപ്പോ പറ ഇന്ദ്രജിത്തേ എങ്ങനെ ആയിരുന്നു പരിപാടി

ഞാൻ : ശെടാ ഇത് നല്ല പാട് നിങ്ങക്ക് അതിനാ ശമ്പളം തന്ന് നിർത്തിയിരിക്കണെ കണ്ട് പിടിക്കണം മാഡം

വൃന്ദ എന്റെ നേരെ അവടെ ഇരുന്ന ഫയൽ എടുത്ത് അടിക്കാൻ ആയിട്ട് വന്നു

അവൾക്ക് മുന്നിൽ ഇന്ദ്രനെ കണ്ട് വൃന്ദ തന്നെ അങ്ങ് പിന്നിലേക്ക് പോയി

ദാസ് അങ്കിൾ : ഇല്ല മാഡം നിങ്ങക്ക് അത്രക്ക് മൂപ്പ് പോരാ

ഞാൻ : 😊 മാഡം ആ പോയത് ഈ കുട്ടിടെ husband ആണ് അവൻ പറഞ്ഞത് കേട്ടില്ലേ കത്തെഴുതി വച്ചിട്ട് പോയെന്ന് അല്ല എന്നെ പ്രതി ആക്കിയേ മതിയാവൂ എന്നാണെങ്കി ഞാൻ wait ചെയ്യാ

വൃന്ദ നിന്ന് പരുങ്ങി

വൃന്ദ : ഷിബു ആ മറ്റവനെ ഇങ്ങോട്ട് വിളിക്ക്….

രണ്ട് മിനിറ്റ് ഏതാണ്ട് കഴിഞ്ഞതും രാമൻ വന്ന് എന്റെ അടുത്തായി നിന്നു…

രാമൻ അകത്ത് വന്നതും ASI ക്ക് പണി ആവുന്ന പോലെ സംസാരം തൊടങ്ങി

അവനെ ഒന്ന്‌ ഓഫാക്കാൻ നോക്കി വൃന്ദ ഞങ്ങള് മൂന്നാൾ ഞാൻ, രാമൻ, പത്മിനി മാത്രം ഉള്ള സെറ്റപ്പ് വരുത്തി

വൃന്ദ : പേര് പറ

രാമൻ : ശിവറാം

വൃന്ദ : ഇവനെ എത്ര കാലം ആയി അറിയാ

കൊറേ ആയി അവൻ കട്ട പുച്ഛം ഇട്ടോണ്ട് പറഞ്ഞു

വൃന്ദ : കൃത്യമായ ഒരു ഇത് വേണം

ഞാൻ : ഇതെന്താ calender ഇണ്ടാക്കാനോ 😏

വൃന്ദ : ചെവിക്കുറ്റി അടിച്ച് ഞാൻ

അവരെന്റെ നേരെ തിരിഞ്ഞ് അലറി

രാമൻ : ഏയ്‌ അവന് വൈയ്യാത്ത ആണ് അടിക്കരുത്… 😨

അവരൊരു തരി അനങ്ങാത്ത എന്നെ ഒന്ന്‌ തുറിച്ച് നോക്കി തിരിഞ്ഞ് പോയി …

മാഡം 🙏 ആ ചെക്കൻ എവടെ കത്തും എഴുതി വച്ചിട്ട് പോയതാ എന്നെ വിശ്വസിക്കണം

രാമൻ അവരോട് കെഞ്ചി പറഞ്ഞു

വൃന്ദ : നിന്റെ ഫോൺ തന്നെ

എന്റേൽ ഫോണൊന്നും ഇല്ല

അവനൊരു പരുങ്ങലോടെ പറഞ്ഞു

വൃന്ദ : ഞാൻ തപ്പി എടുത്താ പിന്നേ മകൻ ആ ഫോൺ കാണില്ല

ഞാൻ : നിങ്ങളീ കാണിക്കണത് തെറ്റാ മാഡം എന്റെ മേലെ നിങ്ങക്കും ഈ കുട്ടിക്കും സംശയം ഇണ്ട് ചോദ്യം ചെയ്യാ പക്ഷെ അതിന്റെ പേരി ഈ ജാതി വർത്താനം വേണ്ട

വൃന്ദ : പറഞ്ഞാ എന്തീയൂടാ ഏഹ്… നിന്നെ ഒക്കെ പോലെ തന്തടെ പൈസക്ക് തിന്ന് കണ്ടവന്റെ നെഞ്ചത്ത് കേറി നെരങ്ങുന്നവന്മാരെ ഒക്കെ തല കീഴായി കെട്ടി ഇട്ട് അടിക്കണം… നിന്റെ നാക്ക് നിന്റെ ഒക്കെ മൂപ്പ് കണ്ട് വാലാട്ടുന്നവരോട് മതി

ഹ് 😏, പണ്ട് ഈ ഓടി പോയവൻ കാരണം ദിവസങ്ങൾ കേറി നെരങ്ങിയതാ ഞാൻ ഈ സ്റ്റേഷനില് അന്ന് കരഞ്ഞ് പറഞ്ഞു ആരും കേട്ടില്ല ഇനി കരയാൻ എനിക്ക് മനസ്സില്ല 😏

വരുന്നത് വരട്ടെ എന്ന ഒറ്റ മൈന്റിൽ ഞാൻ അത് പറഞ്ഞു…

വൃന്ദ : മോനെ ഇന്ദ്രജിത്തേ നിന്റെ ഈ അഭിനയം ഒക്കെ വെളിയില്… ഇവടെ വേണ്ട

ഷിബു സാർ : മാഡം

വൃന്ദ : എന്താ

ഷിബു സാർ : മാഡം ഇത് രുദ്രൻ സാറിന്റെ ചേച്ചിടെ മകനാണ് അറിയാലോ

വൃന്ദ : അതിന്, നമ്മക്ക് രുദ്രൻ സാറാണോ ശമ്പളം തരുന്നേ…

പെട്ടെന്ന് പപ്പ ഡോർ തള്ളി തൊറന്ന് അകത്തേക്ക് കേറി വന്നു…

പപ്പ പോലീസ് സ്റ്റേഷന് തീ ഇടും എന്ന പോലെ ആണ് വന്നത്…

തൊട്ട് പിന്നാലെ മണിലാൽ (lawyer) അങ്കിൾ പപ്പടെ ഫ്രണ്ടാ പുള്ളി കൂടെ വന്നു…

Leave a Reply

Your email address will not be published. Required fields are marked *