……………………………………………………….
പിറ്റേന്ന് വൈകീട്ട് ഹരി പുറത്തു പോയി വരാം എന്ന് പറഞ്ഞു ഫൈസിയുമായി പോയതാണ്. ആയിഷ ഉണ്ടായിരുന്നില്ല ആ സമയത്ത്.
തിരിച്ചു വന്നത് രാത്രി ഒരു മണിയോടെ ആണ്.
ഹരി വീട്ടിൽ കയറുമ്പോൾ : ആ മുഖം തുടച്ചെടാ,,, ലിപ് സ്റ്റിക്ക് ഇരിക്കുന്നുണ്ട്. നിന്റെ ഉമ്മ കണ്ടാൽ ഞാൻ വീണ്ടും വീൽ ചെയറിൽ ആവും.
ചിരിച്ചു പറഞ്ഞു നേരെ നോക്കിയതും ആയിഷ കൈ കെട്ടി നോക്കി നിൽക്കുന്നുണ്ടായിരുന്നു മുന്നിൽ തന്നെ. കുറെ പിന്നിലായി മുഖം താഴ്ത്തി നഫിസയും.
ഹരിയുടെയും ഫൈസിയുടെയും ചിരി നിന്നു..
ആയിഷ അലറി : എവടെ ആയിരുന്നു നിങ്ങൾ?..
ഹരി പതിയെ : ബാംഗ്ലൂർ കറങ്ങി, പിന്നെ, പിന്നെ പബ്ബിൽ കയറി. ഫൈസി ഇതുവരെ പോയിട്ടില്ല പറഞ്ഞപ്പോൾ…
ആയിഷ മുഖം ചൊറിഞ്ഞു കൊണ്ട് : ഫോൺ എവടെ, ഫോൺ എവടെ നിങ്ങടെ…
ഫൈസി : കാറിൽ ആയിരുന്നു ഉമ്മ. അതോണ്ട് അറിഞ്ഞില്ല..
ഫൈസിക്ക് നേരെ തിരിഞ്ഞ് ചിരിച്ചു കൊണ്ട് : പൊളിച്ചടക്കിയില്ലേ, നമ്മൾ. യോ.. യോ…
ഹരി രണ്ടു യോ, യോ സ്റ്റെപ് ഇട്ടു..
ആയിഷ : കഴിച്ചിട്ടുണ്ടോ?..
ഹരി : ഫുഡ് കഴിച്ചു ഞങ്ങൾ..
ആയിഷ : അതല്ല കുടിച്ചോ എന്ന്..
ഫൈസി : കഴുക്കുന്നതിനൊപ്പം ജ്യൂസ് കുടിച്ചു..
ഹരി ഫൈസിയെ നോക്കി ചിരിച്ചു കൊണ്ട് : എടാ, തമാശക്കാര. നിനക്ക് തമാശ ഒക്കെ പറയാൻ അറിയും ലെ..
നഫിസയുടെ ചിരി ആയിഷയുടെ ചെവിയിൽ കേട്ടു. പക്ഷെ ആയിഷക്ക് മാത്രം ചിരി വന്നില്ല..
ആയിഷ അലറി : ഹരീ………….
ഹരി സൈലന്റ് ആയി, പിന്നെ പറഞ്ഞു : ഞാൻ രണ്ടേ രണ്ടെണ്ണം, ഫൈസി ഒരു മോചിട്ടോ..
ഫൈസി : മോചിട്ടോ അല്ല ഹരി, മൊഹിതോ…
ഹരി : ഓ, ശരിയെ….
ആയിഷ കലി കയറി പൊട്ടി തെറിക്കാൻ പോകുന്നതിനു മുൻപ്, നഫിസ അങ്ങോട്ട് വന്നു പറഞ്ഞു : സമയം ഒരുപാട് ആയി. ബാക്കി നാളെ.. എല്ലാവരും ചെല്ല്..
ഹരി ആയിഷയെ ഇടം കണ്ണിട്ട് നോക്കി തന്റെ റൂമിലേക്ക് പോയി. ഫൈസി പിന്നെ മൈൻഡ് ചെയ്തതെ ഇല്ല…
നഫിസ ആയിഷയോട് : അത് വിട് എന്റെ ആയിഷു.
ഇത്രയും പറഞ്ഞു കൊണ്ട് തന്റെ റൂമിലേക്ക് പോയി….
……………………………………………………….
ചായ കുടിക്കാൻ പുറത്തിറങ്ങിയ ഹരിയെ കാത്ത് ആയിഷ കാത്തിരിക്കുന്നുണ്ടായിരുന്നു ഹാളിൽ.
മിനിഞ്ഞാന്ന് രാത്രി, വീണയുടെ വീട്ടിൽ ഹരി ചിലവഴിച്ചതിന്റെ കലിപ്പും, സങ്കടവും എല്ലാം കൂട്ടി ഇന്നലത്തെ രാത്രിയിലെ ഫൈസിയുമായി ഉള്ള രാത്രി ട്രിപ്പിനും കൂട്ടി തുടങ്ങി ആയിഷ ഹരിയെ ചീത്ത വിളിക്കാൻ…
ഉമ്മയുടെ അലർച്ചയും ചീത്ത വിളിയും കേട്ടാണ് ഫൈസി റൂമിനു പുറത്ത് ഇറങ്ങുന്നത്. കണ്ടതോ ഉമ്മയുടെ മുന്നിൽ തല കുനിച്ചുകൊണ്ട് മിണ്ടാതെ നിൽക്കുന്ന ഹരിയെയും..
വിഷയം മനസ്സിലാക്കിയ ഫൈസി അങ്ങോട്ടേക്ക് വീൽ ചെയറിൽ പോയി…
ഫൈസി ആയിഷയോട് : ഉമ്മ എന്തിനാ ഹരിയെ ചീത്ത പറയുന്നത്. എന്നെ ബലമായി പിടിച്ചു കൊണ്ടു പോയതല്ല. എന്റെ ഇഷ്ടപ്രകാരം പോയതാണ്.
ആയിഷ : നീ സംസാരിക്കേണ്ട ഫൈസി.
ആയിഷ ഹരിയെ നോക്കി അലറി : മിണ്ടാതെ നിൽക്കാതെ, വാ തുറക്ക് ഹരി..
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഫൈസി ഉറക്കെ പറഞ്ഞു : ഉമ്മാക്ക് എന്തും ആവാം, കുടിച്ചു കൂത്താടി വരാം, എന്നും. അല്ലെ..
ഹരി അത് കേട്ട് പറഞ്ഞു: ഫൈസി നീ മിണ്ടാതിരി…
ആയിഷയുടെ മുഖം താഴ്ന്നു..
ഫൈസി : എന്ത് മിണ്ടാതിരിക്കാൻ ആണ് ഹരി…ഉപദേശിക്കാൻ അൽപം യോഗ്യത കൂടെ വേണം. പ്രസവിച്ചു ഇട്ടു എന്നെ, അതാണോ യോഗ്യത.
ഹരി : നിന്നോടാ പറഞ്ഞത് മിണ്ടാതിരിക്കാൻ…
ഫൈസി : നിനക്ക് നാണം ഉണ്ടോ ഹരി. സ്വന്തം താല്പര്യത്തിന് നിന്നെ നന്നായി ഉപയോഗിച്ചു എന്ന് നിനക്കറിഞ്ഞിട്ടും. കഷ്ടം. വില കളയാൻ.
ഹരി : ടാ, ടാ, മതിയെടാ.. എല്ലാറ്റിനും ഒരു ലിമിറ്റ് ഉണ്ട്. നിനക്കെന്ത് അറിയാം നിന്റെ ഉമ്മയെ കുറിച്ച്. ഒന്നും അറിയില്ല. അപ്പോൾ അറിയാത്തത് പറയണ്ട.

Polichu mone