ആയിഷ ഒന്നും മിണ്ടിയില്ല…
അനു അലറി കൊണ്ട് : അപ്പോൾ, നിന്റെ വർക്ക് എത്തിക്സ്..
ആയിഷ : വി ആർ മാരീഡ്,, അത് നീ മറന്നോ….
അനു ആയിഷയുടെ കയ്യിൽ അടിച്ചു കൊണ്ട് : അത് ചീറ്റിംഗ് ആണ്..
ആയിഷ ഒന്നും മിണ്ടാതെ നേരെ തന്നെ നോക്കി ഡ്രൈവിംഗ് തുടർന്നു.
അനു പലതും ആലോചിച്ചു കൂട്ടുന്ന തിരക്കിൽ ആയിരുന്നു…
ഇടയിൽ ആയിഷ പറഞ്ഞു : അനു.. ഞാൻ പറഞ്ഞു വന്നത്. എനിക്ക് തോന്നുന്നത്, അവൻ തിരിച്ചു പോവാൻ നിക്കാണ്. ആ സമയം വരെ…
അനു പിന്നെ ഒന്നും പറഞ്ഞില്ല….
കുറച്ചു നേരത്തെ നിശബ്ദതക്കും ആയിഷയുടെ മുഖ ഭാവം നോക്കി കൊണ്ടിരുന്ന ശേഷവും : ആയിഷു,, ആർ യൂ ഇൻ ലവ്?…
ആയിഷ ശെരിക്കും ഞെട്ടി ആ ചോദ്യം കേട്ട്..
ആയിഷ ഇടാറുന്ന ശബ്ദത്തോടെ: പത്തു വയസ്സിന്റെ വ്യത്യാസം.. പത്തു വയസ്സ്.. അവന്റെ മൂത്ത ചേച്ചിയുടെ പ്രായം ആണ് എനിക്ക്..
അനു : ഓകെ ഓകെ.. ചോദിച്ചു എന്നെ ഉള്ളൂ..
പിന്നീടുള്ള ദൂരം മുഴുവൻ ആയിഷയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കുഴങ്ങി മറിഞ്ഞു കൊണ്ടിരുന്നു. ഉത്തരം അറിയാത്ത ചോദ്യങ്ങൾ…
……………………………………………………….
” എടാ മോനെ “… ഫൈസിയെ കണ്ട വഴി ഹരി പറഞ്ഞു.
ഫൈസി : ഇങ്ങോട്ട് വരുന്നില്ല പറഞ്ഞിട്ട് വരേണ്ടി വന്നല്ലേ, അതും വീൽ ചെയറിൽ.എന്നെ പോലെ.
ഹരി ചിരിച്ചു കൊണ്ട് : നിനക്ക് ഒരു കമ്പനി തരാം എന്ന് വച്ചു. പിന്നെ ഒരാളെ പരിചയപ്പെടുത്തി തരാം.
ഹരി പിന്നിൽ നിൽക്കുന്ന തന്റെ ചേച്ചി ഹൃദ്യയെ വിളിച്ചു….
ഹൃദ്യയോട് ഹരി പറഞ്ഞു : ഇത്, ഫൈസി, മാമിന്റെ മോൻ ആണ്. ഞാൻ കാറിൽ ഇരുന്ന് പറഞ്ഞില്ലേ..
ഹൃദ്യ : നമസ്കാരം.
ഫൈസി : നമസ്കാരം ചേച്ചി.. ഹരി പറഞ്ഞു അറിയാം, ലിറ്ററെച്ചർ പ്രോഫസ്സർ അല്ലെ..
ഹൃദ്യ ചിരിച്ചു കൊണ്ട് : അതേ…
ഹരി ഹൃദ്യയുടെ കൈ പിടിച്ചു കൊണ്ട്, ഫൈസിയുടെ നേരെ നീട്ടി പറഞ്ഞു : എന്റെ ചേച്ചിയെ പിടിച്ചോ.. ചേച്ചി പോകുന്ന വരെ നിന്റെ കയ്യിൽ ആയിരിക്കും.
ഹൃദ്യ മനസ്സിലാവാതെ ഹരിയെ നോക്കി..
ഹരി : ചേച്ചി ഫൈസിടെ കൂടെ ചെല്ല്, ഒക്കെ മനസ്സിലാവും. ആൾ ചെറിയ പുള്ളി ഒന്നും അല്ല.
ഹരി ഫൈസിയെ നോക്കി ചിരിച്ചു കൊണ്ട് : ഇവിടെ ഇരുന്ന് നിന്റെ ഉമ്മയുടെ ഭർത്താവിന്റെ ഫാമിലിയെ കണ്ട് വിയർക്കേണ്ട.. ഉള്ളിലേക്ക് ചെല്ല്..
ഹൃദ്യ നഫീസയോട് നമസ്കാരം പറഞ്ഞു കൊണ്ട് ഫൈസിയുടെ കൂടെ അകത്തു പോയി.
എല്ലാവരെയും മുഖത്ത് ചിരി വരുത്തി നഫീസ ഉള്ളിലേക്ക് വരാൻ പറഞ്ഞു..
അമ്മയും ഹിമയും നാഫീസയോടൊപ്പം വീട് ചുറ്റി നടന്നു കാണുമ്പോൾ ഹരി അച്ഛനോട് പറഞ്ഞു : അച്ഛാ, ഇവിടെ..
അച്ഛൻ : ഇല്ലെടാ,, നീ പേടിക്കേണ്ട, ഇന്ന് അല്ലെങ്കിൽ നാളെ രാവിലെ എല്ലാവരും പോയിരിക്കും.. ഞാൻ കൊണ്ട് പോയിക്കൊണ്ട് വാക്കാണ്. ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്. അച്ഛൻ ഓടി വരും…
ഹരി തല താഴ്ത്തി : അച്ഛാ സോറി… ഞാൻ…
അച്ഛൻ : നടന്നത് നടന്നു.. ഇനി അതിനെ കുറിച്ച് സംസാരം ഇല്ല. എനിക്ക് എന്റെ മോനെ വേണം. അത്രയേ ഉള്ളൂ..
ഹരി അരികിൽ ഇരിക്കുന്ന അച്ഛന്റെ തോളിൽ തല ചായ്ച്ചു…
എല്ലാം കേട്ടുകൊണ്ട് തൊട്ടടുത്തു ആയിഷ ഇരുന്നെങ്കിലും, അച്ഛന്റെയും മകന്റെയും സംഭാഷണത്തിൽ ഇടപെട്ടില്ല.
ഹരിയും അച്ഛനും ഇരിക്കുന്നതിന് നേരെ ഉള്ള റൂമിൽ നിന്ന് ഹൃദ്യ ഇറങ്ങി പതിയെ നടന്നു വന്നു.
ഹൃദ്യയുടെ കണ്ണുകളിൽ ഒരു അങ്കലാപ്പ് ഹരി കണ്ടു..
ഹരി : എന്താ ചേച്ചി, ചേച്ചിടെ കണ്ണട പൊട്ടി കണ്ണ് പുറത്തു ചാടുമല്ലോ..
ഹൃദ്യ കണ്ണട സാരി കൊണ്ട് തുടച്ച് ഹരിയെയും ആയിഷയെയും നോക്കി പറഞ്ഞു : ഞാൻ എന്താ പറയേണ്ടത്.. എനിക്കറിയില്ല. ഡോക്ടറേറ്റ് ഉള്ള പ്രൊഫസർ ആയ എന്നെ അവൻ അങ്ങ് ചെറുതാക്കി കളഞ്ഞു.
ഹൃദ്യക്ക് അൽപം ചമ്മൽ തോന്നി കൂടുതൽ പറയാൻ..

Polichu mone