ഹരിത മനോഹരം – 5 14അടിപൊളി 

 

സ്ത്രീ രണ്ട്: ഭർത്താവ് ഉപേക്ഷിച്ച പെണ്ണത്രെ…

 

സ്ത്രീ മൂന്ന് : വിത്ത്‌ ഗുണം പത്തു ഗുണം, അച്ഛന്റെ അല്ലെ മോൻ, ചെറുപ്പത്തിൽ സുദേവൻ കാട്ടി കൂട്ടിയത് ചില്ലറ ഒന്നും അല്ലല്ലോ…

 

സ്ത്രീ നാല്: ശരിയാ, അതൊന്നും പറയാതിരിക്കുകയാ നല്ലത്. ഈ കുളത്തിൽ കുളിക്കാൻ തന്നെ പേടി ആയിരുന്നില്ലേ അപ്പോൾ..

 

സ്ത്രീ ഒന്ന് : അയ്യടാ.. ഒരു പതിവ്രത.. പറയിക്കണ്ട കൂടുതൽ…

 

 

കുളിക്കടവിൽ ഓരോ ദിവസവും കഥയിൽ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു.

………………………………………………………….

 

ഹരി, തന്റെ വീട്ടിൽ കണ്ണാടിക്ക് മുന്നിൽ ഇരുന്ന് കഴിഞ്ഞ രണ്ടു മണിക്കൂർ ആയി മേക്കപ്പ് ഇട്ടു കൊണ്ടിരിക്കുന്ന ആയിഷയെ നോക്കി : എന്റെ ഐഷു,,,, എന്റെ കോളേജിലെ ഗെറ്റ് ടുഗെതർ ആണ്, അല്ലാതെ ഫാഷൻ പരേഡ് അല്ല.

 

ആയിഷ : അറിയാം……

 

ഹരി തൊട്ടിലിൽ കിടക്കുന്ന, തന്റെ ചുന്ദരനെയും, ചുന്ദരിയെയും നോക്കി : നിങ്ങടെ ഉമ്മ ഇന്നൊന്നും റെഡി ആവൂല്ല മക്കളെ….

 

ഹരി തന്റെ മക്കളെ കണ്ണ് നിറച്ചു കൊണ്ട്, തോട്ടിൽ ആട്ടി കൊണ്ടിരുന്നു.

………………………………………………………….

ഹരിയുടെ സിവിൽ എഞ്ചിനീയറിംഗ് ബാച്ചിന്റെ മുന്നിൽ, അണിഞ്ഞൊരുങ്ങി നിന്ന് തന്റെ കമ്പനിയെ കുറിച്ചും, തന്റെ പതവിയെ കുറിച്ചും, ഹരിയുമായി കണ്ടതും, ഇഷ്ടപ്പെട്ടു പോയ കഥയുമൊക്കെ വച്ചു കീറുമ്പോൾ, ഹരി തന്നെ അന്തം വിട്ടു പോയി…

 

” ഇതൊക്കെ, എപ്പോൾ “…… ഹരി അന്തം വിട്ട് സ്വയം പറഞ്ഞു.

 

മെറൂൺ കളർ സാരിയിൽ, അണിഞ്ഞൊരുങ്ങി, സ്ട്രൈഗ്ട്ടനിംഗ് ചെയ്ത മുടിയിൽ ചെയ്തിട്ടുള്ള ഗോൾഡൻ കളറിങ്ങും, പ്രസവത്തിനു ശേഷം, അൽപം തടിച്ച്, തുടുത്തിരുന്ന ആയിഷയെ അടി മുടി ആണ് പെൺ വ്യത്യാസം ഇല്ലാതെ പല കണ്ണുകളും ചോര ഊറ്റുന്നുണ്ടായിരുന്നു…

 

 

രണ്ടു കണ്ണുകൾ മാത്രം രണ്ടു പേരെയും നോക്കി അസൂയ നിറച്ചിരുന്നു….

 

ഹരി ആരും ഇല്ലാത്ത സമയത്ത് ആയിഷയോട് : എന്നെ കണ്ടപ്പോഴേ ഇഷ്ടായോ?…. ഒന്നാം ദിവസം തന്നെ എന്റെ സ്മാർട്നെസ്സിൽ മയങ്ങി വീണോ, ആര്. ഫൂൾ എന്ന്, ഈ ഈ വായെന്ന് ഒരു 1000 വട്ടം എങ്കിലും ഞാൻ കേട്ടു കാണും. ഇതേതു സിനിമ കഥ ആണ് നേരത്തെ പറഞ്ഞത്. ഞാൻ കണ്ടിട്ടില്ലല്ലോ…

 

ആയിഷ ഹരിയുടെ കവിളിൽ ഒന്ന് തഴുകിയ ശേഷം : എന്റെ ഹരിക്ക്, പെട്ടെന്ന് കാര്യങ്ങൾ തലയിൽ കയറില്ല എന്ന്, എനിക്ക് നന്നായി അറിയാം..

 

ഹരിക്ക് ഒന്നും മനസ്സിലാവാതെ, വാ പൊളിച്ചു നിൽക്കുമ്പോൾ ആണ്, അഞ്ചു അങ്ങോട്ടേക്ക് വരുന്നത്..

 

അഞ്ചു : ഹരീ.. മാം….

 

ഹരി ചിരിച്ചു കൊണ്ട് : അമൽ എവടെഡീ…

 

അഞ്ചു : ലീവ് കിട്ടിയില്ല അവന്. എന്റെ കോളേജ് ഗെറ്റ് ടുഗെതരിന് അവനെന്താ കാര്യം ചോദിച്ചു. നീ വേറെ കമ്പനിയിൽ കയറി രക്ഷപ്പെട്ടു എന്ന് പറയാം. വീണ ചേച്ചി പഴയ വീണ ചേച്ചി അല്ല മോനെ. മാമിന്റെ വേറെ ടൈപ്പ് ആണ് ഇപ്പോൾ, ആയിഷ മാമിന്റെ പോലെ ഇംഗ്ലീഷ് ചീത്ത വിളികൾ ഇല്ല എന്നെ ഉള്ളൂ..

 

ഹരി ആയിഷയെ ഒന്ന് നോക്കിയ ശേഷം : കേറിയതല്ലല്ലോ, കയറ്റിയതല്ലേ.. ഭാര്യേം ഭർത്താവും ഒരു കമ്പനിയിൽ വേണ്ട എന്ന് പറഞ്..

 

അഞ്ചു ആയിഷയെ ചിരിച്ചു കൊണ്ട് നോക്കി : മാം, കഥ ഇഷ്ടപ്പെട്ടു.. ഇനിയെന്താ പരുപാടി..

 

ആയിഷ : ഒന്ന് ഒറ്റക്ക് കിട്ടാൻ കാത്തിരിക്കുകയാണ്….

 

അഞ്ചു : ഞാൻ വിളിക്കാം, തല്ലില്ലല്ലോ, അല്ലെ?..

 

ഹരി ഒന്നും മനസ്സിലാവാതെ : എന്താ സംഭവം.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..

 

ആയിഷ : അതാ പറഞ്ഞെ, ഹരിക്ക് മനസ്സിലാവാൻ സമയം എടുക്കും എന്ന്.

 

അഞ്ചു കുറച്ചു ദൂരെ ആയി നിൽക്കുന്ന പെണ്ണിനെ നോക്കി ഉറക്കെ വിളിച്ചു : ഡാലി………………..

 

പതിയെ തല താഴ്ത്തി നടന്നു അവരുടെ അടുത്തേക്ക് നടന്നു വന്നു ഡാലി..

 

അഞ്ചു ഡാലിയെ നോക്കി : ഇത് എന്റെ ബാംഗ്ലൂർ ബ്രാഞ്ചിന്റെ ആൾ ഇൻ ആൾ ആണ്.. ആയിഷ മാം, ഹരിയുടെ വൈഫ്‌..

 

ഹരിയും ഡാലിയും പരസ്പരം നോക്കാൻ ബുദ്ധിമുട്ടി. താഴെയും അവിടേം, ഇവിടേം ആയി തിരിഞ്ഞു മറിഞ്ഞു നോക്കി കളിച്ചു ഹരി..

1 Comment

Add a Comment
  1. Polichu mone

Leave a Reply

Your email address will not be published. Required fields are marked *