ആയിഷ ഉടനെ കുട്ടിയെ അഞ്ജുവിനെ ഏൽപ്പിച്ച ശേഷം : ഡാലിയെ കുറിച്ച് കേട്ടിട്ടേ ഉള്ളൂ.. ഹരി പറഞ്ഞു അറിയാം,, ആദ്യമായി ആണ് കാണുന്നത്..
ഡാലി പതിയെ മൂളി…മ്മ്…
ഹരിയെയും, അഞ്ജുവിനെയും ഞെട്ടിച്ചു കൊണ്ട് ആയിഷ ഡാലിയെ കെട്ടി പിടിച്ചു കൊണ്ട് രണ്ടു കവിളിലും ഉമ്മ വച്ചു പറഞ്ഞു : താങ്ക്സ്, ഒരുപാട് താങ്ക്സ്.
അന്തം വിട്ടു നിന്ന ഡാലിയർ നോക്കി ആയിഷ തുടർന്നു : ഡാലി ഹരിയുടെ ലൈഫിൽ വന്നില്ലായിരുന്നു എങ്കിൽ, ഹരി ഇന്ന് എന്റെ കൂടെ ഉണ്ടാകുമായിരുന്നില്ല. ഹരിയെ എനിക്ക് തന്നതിന് ഒരുപാട് താങ്ക്സ്..
അഞ്ജുവും ഹരിയും പരസ്പരം കണ്ണ് തുറിച്ചു നോക്കി..
ആയിഷ : നല്ല തിരക്കുള്ള സമയം ആയിട്ടും, ഡാലിയെ കാണാൻ വേണ്ടി, എന്റെ നന്ദി പറയാൻ വേണ്ടി ആണ് ഞാൻ ഇന്ന് വന്നത്..
ഒന്നുടെ ഡാലിയെ പുണർന്ന ശേഷം : താങ്ക് യൂ എഗൈൻ, ഡാലി..
………………………………………………………….
കാറിൽ തിരിച്ചുള്ള യാത്രയിൽ..
ഹരി : എന്നാലും എന്റെ ഐഷു.. ഇതിനാണല്ലേ, ഞാൻ ഇല്ല എന്ന് പറഞ്ഞിട്ടും, എന്നെ കുത്തി ഇളക്കി കൊണ്ട് പോന്നത്…
ആയിഷ ചിരിച്ചു കൊണ്ട് : എന്റെ നന്ദി ഞാൻ പറഞ്ഞു, ഇനി ഹരിക്ക്, പ്രതികാരം ചെയ്യണം എങ്കിൽ പറ, അതിനുള്ള ചില കാര്യങ്ങളും, അവളെ കുറിച്ച് ഞാൻ കണ്ടു പിടിച്ചു വച്ചിട്ടുണ്ട്..
ഹരി : ഓഹ്… എന്റെ ഐഷു.. ഒരു പ്രതികാരവും വേണ്ട.. ഐഷു പറഞ്ഞ പോലെ ഞാനും ഹാപ്പി ആണ്, അവൾ കാരണം എന്റെ ഐഷു എന്റെ കൂടെ ഇല്ലേ..
ആയിഷ : ഓഹോ.. അല്ലാതെ പഴയ പ്രണയിനി ഇപ്പോഴും മനസ്സിൽ ഉള്ളത് കൊണ്ടല്ല.
ഹരി : എന്റെ ഐഷു,,, ഇത്രേം വലിയ ഒരു പൊസിഷനിൽ ഇരിക്കണ നീ… സമ്മതിക്കണം… എന്നെ ഇപ്പോഴും വിശ്വാസം ഇല്ലാലെ?..
ഹരിയുടെ മുഖം വാടി….
ആയിഷ ഹരിയെ നോക്കി കൊണ്ട് : ഹരീനെ എനിക്ക് വിശ്വാസം ആണ്. പക്ഷെ താഴെ ഉള്ള നിന്നെ എനിക്ക് അൽപം വിശ്വാസ കുറവ് ഉണ്ട്.
ഹരിയുടെ പാന്റ്സിൽ നോക്കിയാണ് ആയിഷ ഇത് പറഞ്ഞത്..
ഹരി : കഷ്ടം ഉണ്ട് ഐഷു…
ആയിഷ : എന്തിയാൻ ആണ് ഹരി, പെണ്ണല്ലേ ഞാനും, ഇപ്പോൾ നിന്റെ ഭാര്യയും. ആയ സമയത്ത്, ചേട്ടൻ കാട്ടി കൂട്ടിയത് ചില്ലറ ഒന്നും അല്ലല്ലോ..
ഹരി : ഞാൻ എന്ത് കാണിച്ച് കൂട്ടി. സ്പാർക് ഇല്ലാതെ തീയും പുകയും ഉണ്ടാവില്ലല്ലോ. ഞാൻ ഒറ്റക്കാണോ എല്ലാറ്റിനും കാരണക്കാരൻ.
ആയിഷ : ഓഹോ… അപ്പോൾ ഇനിയും അങ്ങിനെ ഉണ്ടാവാൻ ചാൻസ് ഉണ്ടെന്ന്..
ഹരി ചൂടായി കൊണ്ട് : അതാണോ ഞാൻ പറഞ്ഞത്.. എല്ലാം ഞാൻ തുറന്നു പറഞ്ഞതല്ലേ. ഒന്നും മറച്ചു വച്ചിട്ടില്ലലോ…
ആയിഷ ചിരിച്ചു കൊണ്ട് : ചൂടാവല്ലേ എന്റെ ഹരി….
ഹരി : ഐഷു നിന്റെ വർത്താനം കേട്ടാൽ, ഞാൻ ആണ് ലോകത്തിലെ ആസ്ഥാന പെണ്ണ് പിടിയൻ എന്ന പോലെ ആണ്.
ദീപ്തി, അഞ്ചു… ഞാൻ വിചാരിച്ചിരുന്നെങ്കിൽ, ചെയ്തിട്ടില്ലല്ലോ ഒന്നും.
വക്കീൽ,, അത് മാത്രം ആണ് മനഃപൂർവം.. ആണുങ്ങളെ വില കുറച്ചു കാണുക, എല്ലാം അറിയാം, എപ്പോൾ കണ്ടാലും എന്നെ കളിയാക്കുക, അതിനൊരു പണി. അത്രയേ ഉള്ളൂ അത്. ഒറ്റ വട്ടം.
പിന്നെ വീണ ചേച്ചി, അത് ഞാനൊരിക്കലും, ചിന്തിച്ചിട്ട് കൂടെ ഇല്ലായിരുന്നു അങ്ങിനെ ഒക്കെ. പക്ഷെ ചേച്ചിയെ അറിഞ്ഞപ്പോൾ, ചേച്ചിടെ ഒറ്റപ്പെട്ടുള്ള ജീവിതം മനസ്സിലാക്കിയപ്പോൾ എന്തോ എന്റെ ജീവിതവുമായി അടുപ്പം തോന്നിയപ്പോൾ…
ന്യായീകരിക്കുന്നതല്ല, എന്റെ മനസ്സിൽ, വീണ ചേച്ചിക്ക് ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ. ഇന്ന് ചേച്ചി ആ പൊസിഷനിൽ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഐഷു മാത്രം അല്ല, ഞാൻ കൂടെ ആണ്. അത് മറക്കണ്ട..
പിന്നെന്താ നാട്ടിലെ ചുറ്റികളിയോ, ആ, ഉണ്ടായിരുന്നു. ബാംഗ്ലൂർ വിട്ട് പോരുമ്പോൾ, എനിക്കറിയില്ലല്ലോ ഈ ഭൂതം പിന്നാലെ എന്നെ അന്വേഷിച്ചു വരുമെന്ന്..
ആയിഷ പല്ല് കടിച്ചു കൊണ്ട് : ഹരീ…
ഹരി : നോക്കി പേടിപ്പിക്കേണ്ട. വീട്ടിൽ നിന്ന് ഓഫീസ്, ഓഫീസ് വിട്ടാൽ വീട്, ശനിയാഴ്ച മാത്രം അടിക്കാൻ പെർമിഷൻ, അതും നാലേ, നാലെണ്ണം, അളന്നൊഴിച്. ഐഷു ആണേൽ, അടിയും വലിയും നിർത്തി പുണ്യാളത്തി ആവുകയും ചെയ്തു. ഇതിലും ഭേദം സ്കൂൾ ലൈഫ് ആയിരുന്നു. രണ്ടു കുട്ടികളുടെ അച്ഛനാണ് ഞാൻ, അത് മറക്കണ്ട…

Polichu mone