അനു ഒന്ന് ആലോചിച്ച ശേഷം: ആയിഷ, നമ്മൾ അധികം ഇടപെടേണ്ട ഇതിൽ. അറിയാലോ, കല്യാണം ഒന്നും അവർ അറിഞ്ഞു കാണില്ല.. ഈ സമയത്ത് അവർക്ക് അനാവശ്യ ഷോക്ക് കൊടുക്കേണ്ട..
ആയിഷ: മ്മ്മ്….
സമയം കടന്നു പോയി.. രാത്രി പന്ത്രണ്ടു കഴിഞ്ഞു കാണും.
ദേവു ഉള്ളോണ്ട്, പോകാൻ ആഗ്രഹം ഇല്ലെങ്കിൽ കൂടി, തള്ളി പറഞ്ഞയച്ചു വീണയെ, ആയിഷയും അനുവും കൂടി..
അനു : അത് അവരാണ് എന്ന് തോന്നുന്നു..
ആയിഷ തിരിഞ്ഞു നോക്കി…
……………………………………………………….
ഷർട്ടും മുണ്ടും ഇട്ട് ഹരിയുടെ അച്ഛൻ സുദേവനും, സെറ്റ് മുണ്ടിൽ ഹരിയുടെ അമ്മ മാലിനിയും, പിന്നിൽ സാരിയിൽ, കണ്ണട വച്ച് മൂത്ത ചേച്ചി കോളേജ് പ്രൊഫസർ ഡോക്ടർ ഹൃദ്യയും പിന്നിൽ ഭർത്താവ്, പ്രൊഫസർ ഡോക്ടർ ഗോകുലും..
……………………………………………………….
അനു ആയുഷയെ നോക്കി : നമുക്ക് പറഞ്ഞു പോയാലോ.. ഇരുന്നിട്ട് കാര്യം ഇല്ലല്ലോ..
ആയിഷ : നീ വിട്ടോ അനു,, ഞാൻ ഇരിക്കാം…
മുഖത്ത് പ്രകടമാക്കിയില്ലെങ്കിലും, ആയിഷയുടെ കണ്ണുകളിലെ വിഷമം അനു മനസ്സിലാക്കി..
ഇടക്ക് അനു ആയിഷയെ കുത്തി പൊക്കി ഐ സി യൂ വിന് മുന്നിൽ തന്റെ കൂടെ കൊണ്ട് പോയി. പുതിയതായി വന്നവർക്ക് കൂടി തങ്ങളെ പരിചയപ്പെടുത്തി. അവർ തിരിച്ചും.
തിരിച്ചു നടക്കുന്നതിനിടയിൽ ഹൃദ്യ പറയുന്നത് ആയിഷ കേട്ടു : തിരിച്ചു പോവുമ്പോൾ ഹരിയും കൂടെ വേണം അച്ഛാ, എന്ത് വന്നാലും ശരി..
രാത്രി മൂന്നരയോടെ ഹരിക്ക് ബോധം തെളിഞ്ഞു. ഫാമിലിയോടൊപ്പം ആയിഷയും അകത്തു കയറി ഹരിയെ കണ്ടു.
” അമ്മ,, ചേച്ചി,, ചേച്ചി.. മാം.. വക്കീൽ “… എല്ലാം പറഞ്ഞു, അച്ഛൻ എന്ന് ഒഴിച്ച്….
ഹരിയുടെ അച്ഛൻ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം ആയിഷ മനസ്സിലാക്കിയിരുന്നു.
” മോളെ, ഞങ്ങൾ ഉണ്ടല്ലോ ഇവിടെ. നിങ്ങൾ പൊയ്ക്കോളൂ. അവന് കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞല്ലോ”……. ഹരിയുടെ അമ്മ അനുവിനോടും ആയിഷയോടും ആയി പറഞ്ഞു.
അനു നിർബന്ധിച്ചു കൊണ്ട് ആയിഷയെ കൂട്ടി അവിടെ നിന്നും തിരിച്ചു..
……………………………………………………….
ആയിഷ ഓഫീസിൽ പോയി അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് പന്ത്രണ്ടു മണിയോടെ ഹോസ്പിറ്റലിൽ എത്തി എല്ലാം അന്വേഷിച് ആണ് തിരിച്ചു പോയത്. അതിന് മുന്നേ തന്നെ വീണയും അനുവും വന്ന് പോയിരുന്നു.
ഓഫീസിൽ ആയിഷ പറഞ്ഞത് അനുസരിച്, ഹരി അർജന്റ് ആയി ലീവ് പോയി നാട്ടിലേക്ക് എന്നാണ് വീണ പറഞ്ഞത്. കാരണം ഓഫീസിൽ അറിഞ്ഞാൽ, അവർ പോയി കണ്ടാൽ കല്യാണ കാര്യം ഹരിയുടെ വീട്ടുകാർ അറിയും.
അനുവും, ആയിഷയും, വീണയും എല്ലാ ദിവസവും ഹരിയെ പോയി കണ്ട്, കുറച്ചു നേരം ഇരുന്ന്, വീട്ടുകാരോട് സംസാരിച്ച ശേഷമാണ് തിരിച്ചു പോന്നത്.
……………………………………………………….
അഞ്ചാം ദിവസം അനുവും ആയിഷയും ഹരി കിടക്കുന്ന ഡോർ തുറന്നപ്പോൾ അവിടെ തർക്കം നടക്കുകയായിരുന്നു. രണ്ടു അളിയന്മാർ ഒഴിച്ച് ബാക്കി എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു. കോളേജും, ജോലിയും, കുട്ടികളും എല്ലാം ഉള്ളത് കൊണ്ട് അവർ തിരിച്ചു പോയി.
” നിങ്ങളെങ്കിലും ഇവനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്, ഡിസ്ചാർജ് ആണ് ഇന്ന്,, കൂടെ വരില്ല എന്ന വാശിയിൽ ഇരിപ്പാണ്. ഈ അവസ്ഥയിൽ ഇവൻ ഇവിടെ എന്ത്, എങ്ങിനെ ചെയ്യാനാ “… ഹരിയുടെ അമ്മ സങ്കടപ്പെട്ടു കൊണ്ട് ഇരുവരോടും പറഞ്ഞു.
ഹരി ചാരി ഇരിപ്പുണ്ടായിരുന്നു. കാലിൽ പ്ലാസ്റ്ററും തലയിൽ കെട്ടുമായി.
അച്ഛൻ സുദേവൻ ഹരിയുടെ അടുത്തെത്തി നിന്നു കൊണ്ട് പറഞ്ഞു : അച്ഛനോടല്ലേ നിനക്ക് ദേഷ്യം, ബാക്കി ഉള്ളവരോട് എന്തിനാ..
ഹരി ഒറ്റ വാക്കിൽ : ഞാൻ ആ വീട്ടിലേക്ക് ഇല്ല…
ഹിമ : ശരി, എന്റെ കൂടെ വന്നൂടെ നിനക്ക്…
ഹരി : ഞാൻ ആരുടെ കൂടെയും ഇല്ല..
ഹൃദ്യ : പിന്നെ നീ ഇവിടെ, ഇങ്ങനെ എന്ത് ചെയ്യാനാ ഹരി…
ഹരി : ഒരു വർഷത്തിന് മുകളിലായി ഞാൻ ഒറ്റക്കല്ലേ, ഇനിയും അങ്ങിനെ നിന്നോളും.

Polichu mone