ആയിഷയുടെ വാ അടഞ്ഞു… തല താഴ്ന്നു..
അച്ഛൻ : മാലിനി അത് നീ അല്ലല്ലോ പറയേണ്ടത് ഹരിയല്ലേ. അവൻ വരില്ല എന്ന വാശിയിൽ എന്തിയാനാ..
ആയിഷ : ഹരിക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല അവിടെ. ഹരിയെ ഇഷ്ടപ്പെടുന്ന രണ്ടു പേർ എന്റെ വീട്ടിൽ ഉണ്ട്, എന്റെ ഉമ്മയും, എന്റെ മോനും..
ഹിമ : മോനും ഉണ്ടോ… എന്താ അച്ഛാ,, അമ്മേ ഇത്..
ഹരി : എടി.. ഒന്ന് മിണ്ടാതിരി.. ഞാൻ വ്യക്തമായി പറഞ്ഞു, എന്താണ് ഞങ്ങളുടെ കല്യാണം എന്ന്. മോൻ ഉണ്ടായാൽ നിനക്കെന്താ..
ആയിഷ ഹരിയെ ഒന്ന് നോക്കി : ഒരുപാട് സ്ഥലം ഉണ്ട് എന്റെ വീട്ടിൽ, ആർക്കെങ്കിലും, അല്ല, എല്ലാവർക്കും വന്ന് നിക്കാം അവിടെ, എത്ര ദിവസം വേണമെങ്കിലും..
ഹരി ആയിഷയെ നോക്കി : അതൊന്നും ശരിയാവില്ല മാം…
ആയിഷ ഹരിയെ കലിപ്പിച്ചു നോക്കി : അത് ശരിയാവും, അത് മതി..
ഹരി തല താഴ്ത്തി വാ അടക്കുന്നത് ഹരിയുടെ അച്ഛൻ ശ്രദ്ധിച്ചു..
മാലിനി : അത് ശരിയാവില്ല.
സുദേവൻ : മനസ്സ് കൊണ്ട് അല്ലെങ്കിലും അവർ കല്യാണം കഴിച്ചതല്ലേ.. ഹരിക്ക് ഓകെ ആണെങ്കിൽ പിന്നെന്താ,, ഹരി നിനക്ക് ഓകെ അല്ലെ?..
ആയിഷ ഇടയിൽ കയറി: ഹരിക്ക് ഓകെ ആണ്..
സുദേവൻ ഹരിയെ നോക്കി, ഹരി ആയിഷയെ, പിന്നെ ഒന്ന് മൂളി ഹരി : മ്മ്മ്…
……………………………………………………….
” നിങ്ങൾ ഇതെന്തിനാ സമ്മതിച്ചത് “… മാലിനി വസ്ത്രങ്ങൾ പാക്ക് ചെയ്യുമ്പോൾ ചോദിച്ചു, ഭർത്താവ്, ഹരിയുടെ അച്ഛൻ സുദേവനോട്.
സുദേവൻ : ഞാൻ അല്ലല്ലോ ഹരിയല്ലേ സമ്മതിച്ചത്…
മാലിനി : എന്ന് വച്ച്..
സുദേവൻ മാലിനിയെ കണ്ണ് തുറിപ്പിച്ചു നോക്കി..
മാലിനി : നിങ്ങളെന്താ, ആളെ പേടിപ്പിക്കാൻ നോക്കണോ, എന്റെ അടുത്ത് നടക്കില്ല ഇതൊന്നും.
സുദേവന്റെ കണ്ണുരുട്ടൽ പതിയെ ചിരിയായി മാറി….
മാലിനി : നിങ്ങൾക്ക് എന്താ വട്ടായോ, വെറുതെ ചിരിക്കുന്നോ.
സുദേവൻ : ഒന്നുല്ലെന്റെ മാലിനി. നമ്മുടെ മോനെ കുറിച്ച് ആലോചിച്ചതാ.
……………………………………………………….
ഹരി വീട്ടുകാരുടെ കൂടെ കാറിൽ കയറി, ആയിഷയുടെ കാറിന്റെ പിന്നാലെ പിടിച്ചു.
അനു : ആയിഷ,,നീ എന്തിനാ വെറുതെ. അവര് അവനെ നന്നായി നോക്കില്ലേ കൊണ്ട് പോയി. എന്റെ അറിവിൽ അന്വേഷണം ഒക്കെ കഴിഞ്ഞു. പിന്നെന്താ ഇഷ്യൂ..
ആയിഷ റോഡിലേക്ക് തന്നെ നോക്കി : എനിക്കറിയില്ല അനു.. ഇതെങ്ങിനെയാ നിന്നോട് പറയേണ്ടത് എന്ന്.
അനു : അവന് വണ്ടി ഇടിച്ചതു നിന്റെ തെറ്റല്ല.. അവൻ നാട്ടിൽ ഉണ്ടാക്കിയ പ്രശ്നത്തിന് നീ ഉത്തരവാദി അല്ല..
ആയിഷ : അനു,, കമ്പനിയിൽ ഞാൻ എന്ത് പൊസിഷന് വേണ്ടി ആണോ ഞാൻ കഷ്ടപ്പെട്ടത് അത് ഞാൻ നേടി. പക്ഷെ ഞാൻ അവിടെ ഹാപ്പി അല്ല….
അനു : എന്ത് പറ്റി…
ആയിഷ : ഹരി…. ഹരി അവിടെ ഇല്ല അത് തന്നെ….
അനു : നീ എന്താ ഉദ്ദേശിക്കുന്നത്..
ആയിഷ : ഞാൻ മനസ്സിൽ കാണുന്നത് , ചിന്തിച്ചെടുത്തു, അത് ചോദിക്കുന്നതിനു മുൻപ് എന്റെ മുന്നിൽ എത്തിക്കുന്ന സെക്രെട്ടറി ആണ് എനിക്ക് ഇന്ന് ഉള്ളത്.
അനു : അത് നല്ലത് അല്ലെ..
ആയിഷ അനുവിനെ നോക്കി : എന്ത് നല്ലത്..
അനു : ഓ,, നിനക്ക് ചീത്ത വിളിക്കാൻ ആള് വേണം,, അതല്ലേ..
ആയിഷ ചിരിച്ചു കൊണ്ട് : അനു,, ഞാൻ ഹരിയെ ചീത്ത വിളിക്കുമ്പോൾ അവന്റെ എസിപ്രെഷൻ നീ ഇതുവരെ കാണാത്തത് കൊണ്ടാണ്..
അനു : അതെന്താ..
ആയിഷ : ഞാൻ ഇങ്ങനെ ഫുൾ പ്രെഷറിൽ ചീത്ത പറയും, അവൻ ഇങ്ങനെ കാലിൽ, അല്ലെങ്കിൽ കയ്യിൽ താളം പിടിച്ചു നിക്കും, വല്ല പാട്ട് കേൾക്കുന്ന പോലെ..
അനു : അത് കൊള്ളാലോ.
ആയിഷ : അനു…… എനിക്ക് അവനെ മിസ്സ് ചെയ്യുന്നു അവിടെ.. ഒരുപാട്…..
അനു : എന്ത്?..
ആയിഷ അനുവിന്റെ കണ്ണുകളിലേക്ക് നോക്കി എങ്കിലും, കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല..
അനു ആയിഷയെ കണ്ണ് തുറിച്ചു നോക്കി കൊണ്ട് : നീ അവനുമായി പണി വല്ലതും…

Polichu mone