ഹരിത മനോഹരം – 5 14അടിപൊളി 

 

ടേബിളിൽ കൂട്ട ചിരി ഉയർന്നു…

 

ഹിമ ആയിഷയോട് : വീടിന്റെ പ്ലാൻ ഒന്ന് നോക്കി പറയാൻ മറക്കരുതേ…

 

ആയിഷ : അയച്ചിട്ടാൽ മതി. നോക്കിട്ട് പറയാം. തിരിച്ചു എത്തുമ്പോൾ പറഞ്ഞാൽ, സമയമുള്ളപ്പോൾ വന്ന് സൈറ്റ് ഒന്ന് കാണുകയും ചെയ്യാം.

 

പിന്നെയും കുറെ സംസാരിച്ചു അവർ, ഊണ് മേശക്ക് മുന്നിൽ ഇരുന്ന്.

 

ഉച്ചക്ക് ശേഷം ഹരി ഫൈസിയും കുട്ടികളുമായി പുറത്തിറങ്ങി, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കറങ്ങി കാണാൻ തുടങ്ങി..

 

തെങ്ങിൻ പറമ്പും, കൗങ്ങിൻ പറമ്പും, അതിന്റെ ഇടയിലൂടെ ഉള്ള കുരുമുളകു കൃഷിയും എല്ലാം കണ്ട് നടന്ന്, സമയം പോയത് ഹരിയും ഫൈസലും കുട്ടികളും അറിഞ്ഞില്ല.

 

 

വൈകീട്ട് അനു വക്കീലിനെ ഹരിയുടെ വീട്ടിലെ ഡ്രൈവർ കം എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന വാസു ഏട്ടൻ, റെയിൽവേ സ്റ്റേഷൻ കൊണ്ട് പോയി വിട്ടു.

 

ആ പകലും, വൈകുന്നേരവും കടന്നു പോയത് വളരെ പെട്ടെന്നായിരുന്നു. കുട്ടികളുടെ ബഹളവും സംസാരവും ആയി….

………………………………………………………….

രാത്രി കുട്ടികളെ കിടക്കാൻ കാണാത്തത് കൊണ്ട് ഹരി സ്വയം പറഞ്ഞു ” ഇവർ ഇതെവിടെ പോയി “..

 

ഹരിക്ക് ഇന്ന് കിടന്ന് ഉറക്കം വരും എന്ന് തോന്നിയില്ല. മനസ്സ് മുഴുവൻ തുറന്നു പോലും നോക്കാത്ത തന്റെ ഡിവോഴ്സ് പേപ്പർ ആണ്..

 

കതകിന്റെ ശബ്ദം കേട്ട്, ഹരി നോക്കിയപ്പോൾ കണ്ടത് വാതിൽ തുറന്നു അകത്തേക്ക് വരുന്ന ആയിഷയെ ആണ്.

 

ആയിഷ തനിക്കു പിറകിൽ ആയി വാതിൽ അടച്ചു കുറ്റി ഇട്ട്, കട്ടിലിന്റെ അരികിലേക്ക് നടന്നു വന്നു.

 

ഹരി ചാടി എഴുന്നേറ്റ് വാക്കുകൾക്കായി പരതിയ ശേഷം പറഞ്ഞു: റൂം,, ഇവിടെ..കാലി.. വേറെ..

 

ആയിഷ ഹരിയോട് : ആ മൂലക്ക് നോക്ക്. എന്റെ ബാഗ് ആണ് അത്.

 

ഹരി വളരെ നീളമുള്ള തന്റെ റൂമിന്റെ മൂലയിലേക്ക് നോക്കി. ആയിഷ പറഞ്ഞ പോലെ ബാഗ് ഉണ്ടായിരുന്നു അവിടെ.

 

ആയിഷ ഒന്നും മിണ്ടാതെ, അങ്ങോട്ടേക്ക് നടന്നു. ഹരി നോക്കി നിൽക്കെ, ബാഗ് തുറന്ന്, ഒരു നൈറ്റി എടുത്തു ബാഗിൽ നിന്നും..

 

ഹരിയുടെ കൺ മുന്നിൽ വച്ച്, വൈകുന്നേരം കുളി കഴിഞ്ഞ് ഇട്ടിരുന്ന വെളുത്ത ചുരിദാർ ഊരാൻ തുടങ്ങി.

 

ഹരിയുടെ നെഞ്ചിടിപ്പ് കൂടി. കൈ കാലുകൾ വിറച്ചു. ഹരി ഉടനെ തിരിഞ്ഞു നിന്നു, ആയിഷയെ കാണാതിരിക്കാൻ വേണ്ടി. കണ്ടാൽ ചിലപ്പോൾ തനിക്ക് നിയന്ത്രിക്കാൻ കഴിയാതെ വരും എന്ന് ഹരിക്ക് ബോധ്യം ഉണ്ടായിരുന്നു.

 

” എന്താ കിടക്കുന്നില്ലേ “..ബെഡിൽ കിടന്നു കൊണ്ട് ആയിഷ ചോദിച്ചു.

 

ഹരി ആയിഷയെ നോക്കി, കട്ടിലിൽ നിന്നും ഒരു തലയിണ എടുത്ത ശേഷം പറഞ്ഞു: ഞാൻ താഴെ കിടന്നോണ്ട്. മാടം വിസ്തരിച്ചു കിടന്നോളു…

 

ആയിഷ കിടന്നു കൊണ്ട് : അതെന്താണാവോ?..

 

ഹരി : ഒന്നുല്ല. അതാ നല്ലത്.

 

ആയിഷ കിടക്കയിൽ നിന്നും ഉയർന്ന് ഇരുന്ന ശേഷം : എന്നാ ഞാനും താഴെ കിടക്കാം..

 

ഹരി കണ്ണ് തുറിച്ചു കൊണ്ട് : അതെന്തിനാ..

 

ആയിഷ : ഭർത്താവ് കിടക്കുന്നിടത്തല്ലേ, ഭാര്യയും കിടക്കേണ്ടത്. അങ്ങനല്ലേ?..

 

ഹരി : എന്ത് ഭർത്താവ്, അതല്ലേ ഡിവോഴ്സ് പേപ്പർ തന്നത്.

 

ആയിഷ : ഹരി അതിന് ഒപ്പിട്ടിട്ടില്ലലോ..

 

ഹരി : വേഗം, റൂമിലെ അലമാര തുറന്ന്, അനു കൊടുത്ത പേപ്പേഴ്സ് എടുത്തു. ഒപ്പിടാൻ ആയി നോക്കിയ ശേഷം ആയിഷക്ക് നേരെ നോക്കി..

 

ആയിഷ : എന്തെ, ഒപ്പിടുന്നില്ലേ..

 

ഹരി : മാമിന്റെ ഒപ്പ്.?…

 

ആയിഷ: ഞാൻ ഒപ്പിടുന്നില്ല.. ഹരി ഒപ്പിട്ട ശേഷം കേസ് കൊടുക്ക്, ഭാര്യയിൽ നിന്നും വിവാഹ മോചനം വേണം എന്ന് പറഞ്ഞ്..

 

ഹരി പേപ്പറിൽ ഒന്നുകൂടെ നോക്കി, എന്നിട്ട് തന്നെ നോക്കി ഇരിക്കുന്ന ആയിഷയോട് : മാം പറഞ്ഞു വരുന്നത്.. നമ്മൾ ഭാര്യ ഭർത്താവ് റിലേഷൻ.. തുടരണം എന്നാണോ?..

 

ഹരിയുടെ നിർവികാര ഭാവം കണ്ട് ആയിഷ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ കുഴങ്ങി..

 

ഹരി അതേ ഭാവത്തിൽ തന്നെ പറഞ്ഞു : മാം, അത് ശരിയാവില്ല..

1 Comment

Add a Comment
  1. Polichu mone

Leave a Reply

Your email address will not be published. Required fields are marked *