ഹരിത മനോഹരം – 5 14അടിപൊളി 

 

ഫൈസി : അവൻ അവിടെ ഹാപ്പി ആയി നടക്കാണ് ഉമ്മ, കൃഷിയും കാര്യങ്ങളും ഒക്കെ ആയി.. ഫോട്ടോസ് ഉണ്ട് ഫോണിൽ കാണണോ..

 

ആയിഷയുടെ മനസ്സ് കൊതിച്ചെങ്കിലും പറഞ്ഞു : വേണ്ട ഫൈസി.. എനിക്ക് കാണണ്ട..

 

വീണ്ടും നിശബ്ദത….

 

ഫൈസി : എനിക്ക് അവനെ, ഇവിടെ മിസ്സ്‌ ചെയ്യുന്നുണ്ട്, ഉമ്മുമ്മക്കും. ഉമ്മാക്ക് മിസ്സ്‌ ചെയ്യുന്നുണ്ടോ?..

 

ആയിഷ ഫൈസിയുടെ കയ്യിൽ മുറുക്കി പിടിച്ച ശേഷം : മ്മ്മ്……

 

ഫൈസി : പിന്നെന്തിനാ അവനെ പോവാൻ സമ്മതിച്ചേ…

 

ആയിഷ : എന്ത് പറഞ്ഞാണ് അവനെ ഞാൻ ഇവിടെ നിർത്തുക. അവന് അവിടെ കുടുംബം ഇല്ലേ,, അവനെ അത്രയ്ക്ക് സ്നേഹിക്കുന്നവർ ഇല്ലേ.. നീ കണ്ടതല്ലേ അവരെ…

 

ഫൈസി : അപ്പോൾ, ഉമ്മ സ്നേഹിക്കണില്ലേ അവനെ…

 

ആയിഷ പെട്ടെന്ന് തല ഉയർത്തി : ഞാനോ.. എയ്….

 

ഫൈസി ഇടയിൽ കയറി : എന്നിട്ട്,, കുറെ ദിവസം ആയല്ലോ ഡിവോഴ്സ് പേപ്പർ ഉമ്മയുടെ കയ്യിൽ ഇരിക്കാൻ തുടങ്ങിയിട്ട്, ഒപ്പിട്ട് അയച്ചൂടെ അവന് വേഗം. വച്ചിരിക്കുന്നത് എന്തിനാ?..

 

ആയിഷക്ക് ഉത്തരം ഉണ്ടായില്ല. ആയിഷ പതിയെ ഫൈസിയിൽ നിന്നും മാറി, തല കുനിച്ചു ഇരുന്നു.

 

ഫൈസി : എന്റെ ഉമ്മാ, നിങ്ങൾ തമ്മിൽ ഒരു ഫേക്ക് മാര്യേജിനു മുകളിൽ പലതും ഉണ്ടായിരുന്നു എന്ന് എനിക്കറിയാം. അത് ഊഹിക്കാനുള്ള പ്രായവും കഴിവും എനിക്കുണ്ട്.

 

ആയിഷ ഉടനെ ഫൈസിയുടെ മുഖത്തേക്ക് നോക്കി..

 

ഫൈസി : എന്തായാലും ഇങ്ങൾ അവനെ കെട്ടി,, ഇനി എന്തിനാ പിരിയുന്നെ. മുന്നോട്ട് ചിന്തിച്ചൂടെ..

 

ആയിഷ വാ പൊളിച്ചു കൊണ്ട് : ഫൈസി നീ…. ഞങ്ങളുടെ വയസ്സ്..

 

ഫൈസി : ഓ പിന്നെ, വയസ്സ്……ഉമ്മ നിങ്ങൾ രഹസ്യമായി അല്ലല്ലോ കെട്ടിയത്. പരസ്യമായി അല്ലെ. എല്ലാവരെയും വിളിച്ചു പൈസ ചിലവാക്കി പാർട്ടി വരെ നടത്തി. പിന്നെന്താ പ്രശ്നം.. ഞാനും ഉമ്മുമ്മയും ആണോ?..

 

ആയിഷ വാക്കുകൾക്കായി പരതി..

 

ഫൈസി : എനിക്ക് ഒരു കുഴപ്പവും ഇല്ല, അവനെ ഉപ്പ എന്ന് വിളിക്കാനും, ആ രീതിയിൽ റെസ്‌പെക്ട് കൊടുക്കാനും എന്നേ കൊണ്ട് പറ്റില്ല. അവൻ, അല്ലെങ്കിൽ ഹരി, എന്നെ വിളിക്കൂ. പിന്നെ ഉമ്മുമ്മ ആണെങ്കിൽ ഇന്ന് വരെ ഒന്നിലും ഇടപെടാൻ വന്നിട്ടില്ല. വരുകയും ഇല്ല..

 

ഫൈസി ഇത്രയും പറഞ്ഞു കൊണ്ട്, തന്റെ വീൽ ചെയർ അൽപം പിന്നിലേക്ക് നീക്കി. എന്നിട്ട് അവസാനമായി പറഞ്ഞു : അധികം സമയം ഇല്ല ഉമ്മാ നിങ്ങൾക്ക്, അവന് പെണ്ണുങ്ങളെ ആകർഷിപ്പിക്കാൻ പറ്റുന്ന എന്തോ ഒരു കഴിവ് ഉണ്ട്. പബ്ബിൽ വച്ച് ഞാൻ കണ്ടതാണ്. നാട്ടിൽ അതേ പോലെ വല്ല പെണ്ണും വന്നാൽ, അവനും ഇഷ്ടപെട്ടാൽ……..

 

ആയിഷ ഫൈസിയെ തന്നെ നോക്കി ഇരുന്നു എങ്കിലും ഒന്നും പറയാൻ സാധിച്ചില്ല..

 

ഫൈസി തന്റെ ഫോൺ എടുത്ത് തോണ്ടി, ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുത്ത് ആയിഷക്ക് നേരെ നീട്ടി പറഞ്ഞു : ഹൃദ്യ ചേച്ചി അയച്ചു തന്നതാണ്. ഹരിക്ക് വേണ്ടി ആലോചിക്കുന്ന കുട്ടിയാണ്..

 

ആയിഷയുടെ നെഞ്ചോന്നു കാളി..

 

ഫൈസി : അവനെ കുറിച്ച് എല്ലാം അറിയുന്ന, ചേച്ചിടെ ഹസ് ഗുകുലേട്ടന്റെ റിലേഷനിൽ ഉള്ളതാണ്. ഹരി സമ്മതിക്കാത്തൊണ്ട് എന്നോട് പറഞ്ഞു സമ്മതിപ്പിക്കാൻ വേണ്ടി അയച്ചതാണ്…

 

ആയിഷയുടെ മുഖം കുനിഞ്ഞു…..

 

ഫൈസി കൂടുതൽ പറയാതെ, വീൽ ചെയർ തിരിച് വീട്ടിലേക്ക് നീങ്ങി……

……………………………………………………….

 

ഓണമായത് കൊണ്ട് എല്ലാവരും ഉണ്ട് ഹരിയുടെ വീട്ടിൽ. അച്ഛനും, അമ്മയും, ചേച്ചിമാരും, ഭർത്താക്കന്മാരും, കുട്ടികളും.. ആകെ ബഹളമയം

 

അതിനിടയിലാണ് ആ വലിയ നാല് കേട്ട് പോലുള്ള വടക്കൂട്ട് വീടിന് മുന്നിൽ കാർ വന്നു നിൽക്കുന്നത്.

 

പിന്നിലെ പറമ്പിൽ കുട്ടികളോടൊപ്പം ആയിരുന്ന ഹരിയെ വിളിക്കാൻ വാസു ഏട്ടൻ വന്നു പറഞ്ഞു : ബാംഗ്ലൂരിൽ നിന്ന് ആരൊക്കെയോ വന്നിട്ടുണ്ട്.. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..

 

ഹരി കുട്ടികളുമായി അങ്ങോട്ടേക്ക് തിരിച്ചു.

 

” എടാ മോനെ” ഹരി അലറി വിളിച്ചു, ഹൃദ്യയുടെ അടുത്തായി പുറത്തു തന്നെ കാഴ്ചകൾ കണ്ട് ഇരിക്കുന്ന ഫൈസിയെ കണ്ട്..

1 Comment

Add a Comment
  1. Polichu mone

Leave a Reply

Your email address will not be published. Required fields are marked *