ഫൈസി : ഓ.. പിന്നെ നിനക്കാണല്ലോ അറിയുന്നത്, പട്ടിയെ പോലെ വാലും ചുരുട്ടി ഇരുന്നു ഉമ്മാന്റെ മൂട് മണപ്പിച്ചു നടക്കണ നിനക്ക്. ആണത്തം പണയം വച്ച്, സ്വന്തം ബോസിന്റെ വളർച്ചക്ക്, കല്യാണം വരെ കഴിച്ച നിനക്ക്..
ഹരി ചിരിച്ചു കൊണ്ട് : എന്റെ ഫൈസി, വീൽ ചെയറിൽ ആയി പോയി, നേരെ നിന്നിരുന്നെങ്കിൽ നിന്നെ ഞാൻ ഇന്ന് ഉണ്ടല്ലോ.. മൈരേ..
നഫിസയും, ആയിഷയും, ഫൈസിയും.. എല്ലാവരും ഞെട്ടി. ഫൈസി വാ പൊളിച്ചു ഹരിയെ, നോക്കി..
ഹരി : എടാ നാറി, ഇങ്ങനെ ഒരു ഉമ്മാക്ക് ജനിച്ചതിനു നീ എത്ര പുണ്യം ചെയ്തു കാണും നിന്റെ കഴിഞ്ഞ ജന്മത്തിൽ എന്ന് എനിക്കറിയില്ല. നീയൊരാൾ ആണ് നിന്റെ ഉമ്മയെ ഇങ്ങനെ കുടിപ്പിക്കുന്നത്.. വലിപ്പിക്കുന്നത്, നിന്റെ ഭാഷയിൽ കുടിച്ചു കൂതാടി വരാൻ അവസരം ഉണ്ടാക്കുന്നത്..
ഫൈസി : ഞാനോ, ഞാൻ വീൽ ചെയറിൽ ഇങ്ങനെ ഇരിക്കുന്നതാണ്, അതാണോ എന്റെ തെറ്റ്?…
ഹരി വീണ്ടും ചിരിച്ചു കൊണ്ട് : എടാ, നീ എന്നെങ്കിലും നിന്റെ ഉമ്മയെ അറിയാൻ, മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?..
ഫൈസി : മനസ്സിലാക്കാൻ എന്താ ഹരി ഉള്ളത്.. സ്വന്തം കാര്യങ്ങൾക്കിടയിൽ ഞാൻ എപ്പോഴും ഒരു കരട്…
ഹരി : മോനെ ഫൈസി.. ഞാൻ ഒരു കഥ ചുരുക്കി പറയാം, കഥ മുഴുവനായി കേക്കണം നീ… കേട്ടെ പറ്റൂ നീ….
ഹരി തുടങ്ങി : ഒരു 18, 19 വയസ്സുള്ള പെൺകുട്ടി, അമ്മ അല്ലെങ്കിൽ ഉമ്മ.. അവൾ കച്ച കെട്ടി ഇറങ്ങാണ്,, തന്റെയും, ജനിച്ചപ്പോൾ മുതൽ അരക്കു താഴെ തളർച്ച ഉള്ള മോന്റെയും ഭാവിക്കു വേണ്ടി…..
അവൾ പഠിച്ചു.. കുത്തി ഇരുന്നു പഠിച്ചു… അവളുടെ മനസ്സിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനെ നല്ല നിലയിൽ എത്തിക്കണം. വയ്യാത്ത മോന് നല്ലൊരു ഭാവി ഉണ്ടാക്കി കൊടുക്കണം. അവൻ ഒരിക്കലും കഷ്ട്ടപ്ലെടരുത് ജീവിതത്തിൽ.
അതിനായി അവൾ ദിന രാത്രം പരിശ്രമിച്ചു. ഇടയിൽ മോൻ വളർന്നു കൊണ്ടിരുന്നു, അവന്റെ അമ്മയുടെ അമ്മ, അതായത് ഉമ്മുമ്മയുടെ സംരക്ഷണത്തിൽ.
പഠിച്ചു ജോലി വാങ്ങി അവൾ, അവൾ അറിഞ്ഞു, പുറം രാജ്യത്തു പോയാൽ ഇവിടെ കിട്ടുന്നതിന്റെ എത്രയോ ഇരട്ടി അവിടെ ഉണ്ടാക്കാം, തന്റെ മകന് വേണ്ടി, അവന്റെ ഭവിക്ക് വേണ്ടി എന്ന്.
അവിടെ ചെന്നപ്പോൾ, അവിടത്തെ സാഹചര്യം കണ്ടപ്പോൾ അവൾക്ക് തോന്നി, മകന് നാട്ടിലേക്കൽ വളരാൻ സാഹചര്യം അവിടെ ആണ് എന്ന്. അവൾ അങ്ങിനെ അവിടുത്തെ പൗരത്വം എടുക്കുന്നു.
ഇതിനിടയിൽ ആണ് അവന് ജനിച്ചപ്പോൾ മുതൽ ഉള്ള അസുഖം, ആ അസുഖം കൂടി അവൻ ഹോസ്പിറ്റലിൽ ആവുന്നത്. മരണ കിടക്കയിൽ ആയി അവൻ എന്ന് പറയാം.
ആരുടെയോ, അല്ല അവന്റെ ഉമ്മാന്റെ പ്രാർത്ഥന, അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഡോക്ടർ പറഞ്ഞു, ഈ അസുഖത്തിന് നമ്മുടെ നാടാണ് നല്ലത്, പുറത്തു പോയാൽ, അവിടുത്തെ കാലാവസ്ഥയും, അസുഖം കൂടി ഇനിയും ഇങ്ങനെ വരാൻ വഴി ഉണ്ട്.
അവൾ തിരിച്ചു വന്നു ഇവിടെ, അവളുടെ മോന് വേണ്ടി, അവന്റെ കൂടെ നിൽക്കാൻ വേണ്ടി, അവനെ എന്നും കാണാൻ വേണ്ടി..
പക്ഷെ അവൾ ഒരു കാര്യം മനസ്സിലാക്കാൻ വൈകി, മകന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം എന്താണ് എന്ന്.
അവന്റെ മനസ്സിൽ, അവൾ ജനിച്ച ശേഷം, വയ്യാത്ത മകനെ ഉമ്മുമ്മയുടെ കയ്യിൽ കൊടുത്ത് നോക്കാൻ വയ്യാതെ ഇട്ടിട്ടു പോയവൾ ആണ്. സ്വന്തം ഭാവിക്കു വേണ്ടി…
അവൾ കീഴടങ്ങിയില്ല, നാട്ടിൽ അവൾ പൊരുതി, മരിച്ചു പണി ചെയ്തു. കാശ് ഉണ്ടാക്കി, പേരുണ്ടാക്കി. ഒരു കാര്യത്തിന് മാത്രം പറ്റിയില്ല, മകന്റെ മനസ്സിൽ കയറി പറ്റാൻ, അവന്റെ സ്വന്തം ഉമ്മ ആവാൻ.
മകൻ തന്നെ ഒഴിവാക്കുന്നത്, തന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്, അവൾ കുടിക്കാൻ തുടങ്ങി, വലിക്കാൻ തുടങ്ങി, മകന്റെ ഭാഷയിൽ കുടിച്ചു കൂത്താടാൻ തുടങ്ങി.
എല്ലാം സഹിച്ചും, മകന്റെ അവഗണന സഹിച്ചും, നാട്ടിൽ നിൽക്കാൻ, മകന്റെ കൂടെ നിൽക്കാൻ, അവളുടെ താഴെ ജോലി ചെയ്യുന്ന ഒരാളെ അവൾ കല്യാണം കഴിച്ചു.
ബാക്കി എല്ലാവർക്കും, അവൾ തന്റെ ശോഭനമായ ഭാവിക്ക് വേണ്ടി അത് ചെയ്തു എന്നാണ്. പക്ഷെ, അതായിരുന്നില്ല സത്യം, തന്റെ ശ്വാസം ആയ, ജീവനായ, മകന്റെ അരികിൽ, അവൻ എന്ത് വിചാരിച്ചാലും, എന്ത് പറഞ്ഞാലും ശരി, അവനരികിൽ ഉണ്ടാവാൻ വേണ്ടി, അവനെ വിട്ട് പണ്ടൊരിക്കൽ മാറി നിന്ന പോലെ, ഇനി ഒരിക്കലും മാറി നിൽക്കാതിരിക്കാൻ ആയിരുന്നു അവൾ ചെയ്തത് അത്.

Polichu mone