വിനയേട്ടന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഉണ്ടല്ലോ, നിന്നെ ചവിട്ടി കൂട്ടി മൂലയ്ക്ക് ഇട്ടേനെ..
ഹിമ കണ്ണ് തുറിച്ചു കൊണ്ട് : അപ്പോൾ നീ അവിടെ..
ഹരി : പിന്നെ എനിക്ക് നീയും, വിനയേട്ടനും, വീണയും അല്ലാതെ ആരാ ഉള്ളത് ഇവിടെ. ഞാൻ പറ്റുന്ന ഞായരുകളിൽ വരാറുണ്ട് അവിടെ..
ഹിമ തല താഴ്ത്തി : അത് ഒരു വട്ടം.
ഹരി : ഒന്ന് പോയെടി.. ആഴ്ച്ചയിൽ കിട്ടുന്ന രണ്ട് ദിവസം, സ്വന്തം കുട്ടീടെ കൂടെ ചിലവാക്കാൻ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്ന നിനക്ക് ടൈം ഇല്ലെങ്കിൽ എന്നോട് കോണക്കാൻ വരരുത്…
മാലിനി ഹിമയെ നോക്കി: ഇതിന്റെ ഇടയിൽ ഇങ്ങനെയും നടക്കുന്നുണ്ടോ…. നിനക്ക് വച്ചിട്ടുണ്ട്. വിനയനോട് സംസാരിക്കട്ടെ. ഇതൊന്നു കഴിയട്ടെ..
അച്ഛൻ : എന്റെ മാലിനി, ഇവിടെ അതല്ലല്ലോ പ്രശ്നം, ഹരി പറ, നിന്നെ ഇങ്ങനെ ഇവിടെ വിട്ട് ഞങ്ങൾക്ക് പോവാൻ പറ്റില്ല. നിനക്ക് ഒറ്റക്ക് ഒന്നും ചെയ്യാനും പറ്റില്ല, ഈ കാലും വച്ച്. പിന്നെ കല്യാണം, ഭാര്യ,, അത് എന്താണ് എന്ന് നീ തന്നെ പറഞ്ഞു.
അത് വരെ എല്ലാം കേട്ടും കണ്ടും നിന്ന അനു ആദ്യമായി വാ തുറന്നു : അച്ഛാ അവന്റെ പ്രശ്നം, നിങ്ങളെ ഫേസ് ചെയ്യാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട് ആണ്. വലിയ ആളായി സംസാരിക്കുന്നതല്ലാതെ, അവന് തന്നെ അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്..
ഹരി മുഖം താഴ്ത്തി ഇരുന്നു കുറച്ചു നേരം….
അച്ഛൻ : ആണോടാ ഹരി. ഞങ്ങളിൽ നിന്നും അത്രക്കും അകന്നോ നീ..
ഹരി അച്ഛനെ നോക്കി : അച്ഛാ, ഞാൻ നിങ്ങളെ, നമ്മുടെ വീടിനെ അത്രക്ക് നാറ്റിച്ചിട്ടുണ്ട്. ആലോചിക്കുമ്പോൾ എനിക്ക് തന്നെ..
മാലിനി : അത് കണ്ണി കണ്ട പെണ്ണുങ്ങളുടെ മതിൽ ചാടാൻ പോവുമ്പോൾ ആലോചിക്കണമായിരുന്നു..
ഹിമ : അതേത് മതിൽ, ഏത് പെണ്ണ്..
ഹൃദ്യ : എടീ, വിലാസിനി ഇല്ലേ…
ഹരി അടുത്തിരുന്ന മുന്തിരി പറിച്ചെടുത്തു ഹൃദ്യക്ക് നേരെ എറിഞ്ഞു., കണ്ണുരുട്ടി കൊണ്ട്..
ഹിമ ഹരിയെ നോക്കി : അയ്യേ. നാണം ഉണ്ടോടാ.. ഞാൻ അറിഞ്ഞില്ലല്ലോ..
ഹരി : ചിലപ്പോൾ നാട്ടിൽ ഇനി നീയേ അറിയാൻ കാണൂ.. നീ അറിഞ്ഞിട്ടെന്തിനാ, കൊച്ചമ്മ അസോസിയേഷനിൽ വിളമ്പാൻ ആണോ.
ഹിമ : പിന്നെ, വിളമ്പാൻ കണ്ട ബെസ്റ്റ് ന്യൂസ് അല്ലെ, എന്റെ അനിയൻ നാട്ടിലെ പോക്ക് കേസിന്റെ വീട്ടിൽ പോയത്..
ഹരിയുടെ മുഖം നാണക്കേട് കൊണ്ട് താഴ്ന്നു.
ഹരിയുടെ അച്ഛൻ ഇടയിൽ കയറി : ഈ പ്രായത്തിൽ ഉള്ള ആണുങ്ങൾക്ക് ചില അബദ്ധം ഒക്കെ പറ്റും. നീയത്…
അതിന്റെ ഇടയിൽ കയറി മാലിനി കണ്ണ് തുറിച്ചു കൊണ്ട് : എന്ത് അബദ്ധം, നിങ്ങൾ ചാടിയിട്ടുണ്ടോ മനുഷ്യ, ആ പ്രായത്തിൽ, സത്യം പറ…
അച്ഛൻ : എന്റെ മാലിനി, ഇവിടെ അതല്ലല്ലോ വിഷയം..
ഹൃദ്യയും ഹിമയും ഹരിയും വാ പൊത്തി ചിരിച്ചു…
അനുവോ, ആയിഷയോ ഇങ്ങനൊരു ഫാമിലി ലൈഫ് കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഉണ്ടായിരുന്നില്ല.. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും തർക്കിക്കുന്ന ഹരിയുടെ ഫാമിലിയെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.
അമ്മ : പോലീസ് ഒക്കെ അച്ഛൻ നോക്കി കൊള്ളും. മോൻ വാ അമ്മയുടെ കൂടെ..
ഹരി : എല്ലാവരോടും കൂടി, എന്ന് മാമിന് പൗരത്വം കിട്ടുന്നോ, അതിന്റെ പിറ്റേന്ന് ഞാൻ വരും അങ്ങോട്ട്. പോരെ.
ഹിമ ഹരിയുടെ അടുത്ത് വന്ന് : എന്റെ അനിയൻ അല്ലേടാ, ഞാൻ നോക്കില്ലേ നിന്നെ.. ബാംഗ്ലൂർ തന്നെ നിൽക്കേം ചെയ്യാലോ, എന്തെങ്കിലും ഉണ്ടെങ്കിൽ അറിയുകയും ചെയ്യാം. പിന്നെ അമ്മക്കോ, അച്ഛനോ, ആർക്കാ എന്ന് വച്ചാൽ വീട്ടിൽ നിന്നൂടെ….
പിന്നെ കേട്ടത് ആയിഷയുടെ ശബ്ദം ആയിരുന്നു : എന്റെ വീട്ടിൽ കൊണ്ട് പോവാം ഹരിയെ..
എല്ലാ മുഖങ്ങളും ആയിഷക്ക് നേരെ തിരിഞ്ഞു…..
ആയിഷ : ഹരി ഓകെ ആവുന്ന വരെ, ഞങ്ങളുടെ പ്രശ്നങ്ങൾ തീരുന്ന വരെ ഞാൻ നോക്കി കൊണ്ട്.
അമ്മ : അതൊന്നും പറ്റില്ല, എന്റെ ചെക്കനെ കള്ള കല്യാണം കഴിച്ചിട്ട് എന്ത് നോക്കാൻ.. അതൊന്നും വേണ്ട..

Polichu mone