അനു : മ്മ്മ്…
ഷണ്മുഖൻ : ഹോസ്പിറ്റലിൽ പത്തു മണിയോടെ എത്തിച്ചു ആരൊക്കെയോ ചേർന്ന്. പൈസ, ബാഗ് എല്ലാം കൊണ്ട് വന്നവർ തന്നെ കൊണ്ട് പോയി എന്ന് തോന്നുന്നു. കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല, ഫോൺ ഒഴിച്ച്. ഫോൺ ഏതോ പഴയ മോഡൽ ആയത് കൊണ്ട് അവർ കൊണ്ട് പോയില്ല. അത് എന്തായാലും നന്നായി..
ഫോൺ ചാർജിൽ ഇട്ട്, അതിൽ നിന്നും ഡ്യൂട്ടി നേഴ്സ് ആണ്, ആദ്യ നമ്പർ ആയ അമ്മക്ക് വിളിച്ചു പറഞ്ഞത്. പിന്നെ ഇവിടെ ബാംഗ്ലൂരിൽ തന്നെ വർക്ക് ചെയ്യുന്ന അവന്റെ ചേച്ചിയും ഹസ്ബൻഡും ഉടനെ തന്നെ എത്തി. ഫാമിലി നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. അവരും അധികം വൈകാതെ എത്തും.
ബാക്കി ബോധം തെളിഞ്ഞിട്ടില്ല, തെളിഞ്ഞ ശേഷമേ എന്തെങ്കിലും പറയാൻ പറ്റൂ എന്ന് ഡോക്ടർ പറഞ്ഞത്. ഐ സി യൂ വിൽ ഒബ്സെർവേഷനിൽ ആണ്.
അനു : താങ്ക്സ് സർ… താങ്ക് യൂ വെരി മച്ച്.
ഷണ്മുഖം : താങ്ക്സ് എന്തിനാ വക്കീലേ.. പണിയല്ലേ ഞങ്ങളുടെ ഇത്. ഓട്ടോ ട്രാക്ക് ചെയ്തിട്ടുണ്ട്. ബാഗും ബാക്കി കാര്യങ്ങളും ഉടനെ കിട്ടും.
മൂവർ സംഘം ഐ സി യൂ അന്വേഷിച്ചു കണ്ടു പിടിച്ചു അങ്ങോട്ടേക്ക് ഓടി. മുന്നിൽ തന്നെ ഹരിയുടെ രണ്ടാമത്തെ ചേച്ചി ഹിമ ഇരിപ്പുണ്ടായിരുന്നു കരഞ്ഞു തളർന്നു കൊണ്ട് ഭർത്താവ് വിനയന്റെ തോളിൽ തല ചായ്ച്ചു കൊണ്ട്.
അനു ഹിമയോടും വിനയനോടും സംസാരിച്ചിരിക്കുമ്പോൾ ആയിഷയും അനുവും ഒരു നോക്ക് ഹരിയെ കാണാൻ ആയി എത്തി നോക്കി പക്ഷെ കാണാൻ കഴിഞ്ഞില്ല.
അനു വീണയെയും ആയിഷയെയും ഹരിയുടെ ജോലിയുടെ ബേസിൽ പരിചയപ്പെടുത്തി കൊടുത്തു ഹിമക്ക്.
ഹിമ എല്ലാം കേട്ട ശേഷം കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു : എന്റെ ഹരി, വെറും പി എ ആണ് നിങ്ങളുടെ കമ്പനിയിൽ എന്നാണോ പറയണത്.
ആയിഷയും വീണയും ഒന്നും മിണ്ടിയില്ല……
ഹിമ ഭർത്താവിന് നേരെ തിരിഞ്ഞ് നെഞ്ചിൽ മുഖം വച്ചു കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു : ഏട്ടാ കണ്ടോ, ഒരു വർഷം ആയി അവൻ ഇവിടെ ഉണ്ട്.. ഒരുവട്ടം നമ്മളെ വന്നു കണ്ടോ.. ഒന്നു ഫോൺ വിളിച്ചോ.. ആരും അല്ല ലെ ഞാൻ അവന്..
വിനയൻ ഹിമയുടെ കരച്ചിൽ ഒതുക്കാൻ കഷ്ടപ്പെട്ടു.
അനു ആയിഷക്കും വീണക്കും നേരെ തിരിഞ്ഞു പറഞ്ഞു : നിങ്ങൾ ഡോക്ടറെ കുറിച്ചും ബാക്കി കാര്യങ്ങളും അന്വേഷിക്ക്. എന്നിട്ട് വെയ്റ്റിംഗിൽ ഇരുന്നാൽ മതി. ഞാൻ അങ്ങോട്ട് വരാം. എന്തായാലും അവനെ ഇപ്പോൾ കാണാൻ പറ്റും എന്ന് തോന്നുന്നില്ല..
അനു ഹിമയുടെ അടുത്ത് തന്നെ തുടർന്നു..
……………………………………………………….
വെയ്റ്റിംഗിൽ കണ്ണ് തുടച്ചു കൊണ്ട് വീണയും, മനസ്സിൽ നിറഞ്ഞ സങ്കടം പുറത്തു കാണിക്കാതെ ആയിഷയും തൊട്ടടുത്തായി ഇരുന്നു..
അനു വന്ന് അവരുടെ മുന്നിലെ സീറ്റിൽ ഇരുന്നു. എന്നിട്ട് തിരിഞ്ഞു കൊണ്ട് പറഞ്ഞു : ഞാൻ ഹരിയെ കണ്ടപ്പോഴേ പറഞ്ഞു. അവന് ഒരുപാട് പ്രത്യേകത ഉണ്ടെന്നു. എന്തൊക്കെയോ മറക്കുന്നുണ്ട് എന്ന്.
ആയിഷയും വീണയും അനുവിനെ തന്നെ നോക്കി…
അനു : അവിടെ കണ്ടത്, അവന്റെ രണ്ടാമത്തെ ചേച്ചി ഹിമ, ഭർത്താവ് വിനയൻ, വിനയന് സ്വന്തം ആയി ഐ ടി ഫേം ഉണ്ട്. ബാംഗ്ലൂരിൽ തന്നെ.
പിന്നെ ഹരിയുടെ ഫാമിലി. പറഞ്ഞു അറിഞ്ഞത് വച്ച്, നാട്ടിൽ നല്ല പേര് കേട്ട ഫാമിലി ആണ് അവന്റെ. ഏക്കർ കണക്കിന് കൃഷിയും, സ്കൂളും, ഇല്ലാത്ത ഒന്നുമില്ല നാട്ടിൽ, അവന്റെ ഫാമിലിയുടെ പേരിൽ…
അനുവും ആയിഷയും മുഖത്തോട് മുഖം നോക്കി..
അനു തുടർന്നു : ലവ് കേസ് അന്ന് അവൻ പറഞ്ഞത്, അത് സത്യം ആണ്. വീട്ടിൽ പറയാതെ പോന്നതാണ് അവൻ അതിന് ശേഷം. അവന്റെ അച്ഛനും, അമ്മയും, മൂത്ത ചേച്ചിയും, ഭർത്താവും എല്ലാം ഇപ്പോൾ എത്തും. ഡോക്ടർ എന്താ പറഞ്ഞത്?.
ആയിഷ : കണ്ണ് തുറക്കണം, ഹെഡ് സി ടി ഓകെ ആണ്. ഇടതു കാലിന് രണ്ടു സ്ഥലത്ത് പൊട്ടൽ ഉണ്ട്.. ഇവിടെ എല്ലാ ഫെസിലിറ്റീയും ഉണ്ട്. എവിടെയും കൊണ്ട് പോകേണ്ട ആവശ്യം ഇല്ല എന്നാ പറഞ്ഞത്.

Polichu mone