ഹരി : വരാൻ പറ്റില്ല അച്ഛാ.. അത് പറഞ്ഞു മനസ്സിലാക്കി തരാൻ ബുദ്ധിമുട്ട് ആണ്.
അച്ഛൻ : അതെന്താടാ അങ്ങിനെ?.
ഹരി കുറച്ചു നേരം ആലോചിച്ചു. അതിന് ശേഷം ആയിഷക്ക് നേരെ നോക്കി പറഞ്ഞു : മാം ഒന്ന് അടുത്ത് വരാമോ?..
ആയിഷയുടെ നെഞ്ചിടിപ്പ് കൂടി, കയ്യും കാലും തരിക്കാൻ തുടങ്ങി, ആദ്യമായി ആണ് ആയിഷ ഇത്രക്ക് ടെൻഷൻ അനുഭവിക്കുന്നത്. ആയിഷ ഹരിയുടെ ബെഡിന് അരികിൽ ചെന്ന് നിന്ന് ഹരിയെ നോക്കി. കണ്ണുകൾ കൊണ്ട് കെഞ്ചി കൊണ്ട് നോക്കി, ഒന്നും പറയരുത് എന്ന മട്ടിൽ…
പക്ഷെ ഹരി എല്ലാവരോടും ആയി പറഞ്ഞു : ഇത് ആയിഷ, ഒരാഴ്ച മുന്നേ വരെ മാഡത്തിന്റെ പി എ ആയിരുന്നു ഞാൻ. രണ്ടു മാസം മുൻപ് ഞങൾ, ഒന്ന് കല്യാണം കഴിച്ചു….
ഹരി ഒറ്റ വാക്കിൽ എല്ലാം പറഞ്ഞപ്പോൾ, എല്ലാവരും കിടുങ്ങി, ഞെട്ടി, വാ പൊളിച്ചു.
ഹരിയുടെ ഫാമിലിയുടെ കണ്ണുകൾ മുഴുവൻ തുറിച്ചു കൊണ്ട് ആയിഷയെ അടിമുടി നോക്കി.
ജീവിതത്തിൽ ഒരു കാലഘട്ടത്തിന് ശേഷം, ആയിഷക്ക് എന്താ താൻ പറയേണ്ടേ, എന്താ ഞാൻ ചെയ്യേണ്ടേ എന്നറിയാതെ തല കുനിഞ്ഞു.
ഹരി : ആരും ഒന്നും പറയരുത് പ്ലീസ്.. ഞാൻ കമ്പ്ലീറ്റ് ചെയ്യട്ടെ..
വീട്ടുകാർ ഹരിയെ നോക്കി…
ഹരി തുടർന്നു : മാമിനെ കാണാൻ ഇന്ത്യക്കാരിയെ പോലെ ഉണ്ടെങ്കിലും, പക്ഷെ ഇന്ത്യക്കാരി അല്ല. അപ്പോൾ മാമിന് ഇന്ത്യക്കാരി ആവാൻ വേണ്ടി ഞാൻ ഒരു ഹെല്പ് ചെയ്തു. കല്യാണം എന്ന ഹെല്പ്.
ഹൃദ്യ: സിറ്റിസെൻഷിപ് ആണോ?..
ഹരി : അത് തന്നെ..
അങ്കലാപ്പ് മാറാതെ ഹരിയുടെ അമ്മ : അതെന്താ?..
ഹിമ : അമ്മേ, പൗരത്വം…
ഹരി : അപ്പോൾ പറഞ്ഞു വന്നത്, ഒരു രണ്ടോ മൂന്നോ മാസം. പൗരത്വം കിട്ടണ വരെ അന്വേഷണം ഉണ്ടാവാൻ ചാൻസ് ഉണ്ട്. ഭാര്യയെ വിട്ട് ഭർത്താവ് ആക്‌സിഡന്റ് പറ്റിയപ്പോൾ സ്വന്തം വീട്ടിലേക്കു പോയി എന്നൊക്കെ ആയാൽ ചിലപ്പോൾ, വീട്ടിൽ അധികം നിൽക്കേണ്ടി വരില്ല എനിക്ക്, പോലീസ് പൊക്കി കൊണ്ട് വരും അവിടെ നിന്ന്.
കുറച്ചു നേരം ആകെ സൈലന്റ് ആയിരുന്നു ആ ആശുപത്രി മുറി. എല്ലാവരും പരസ്പരം നോക്കി പിന്നെ ആയിഷയെ..
ഹരിയുടെ വീട്ടുകാരുടെ മുഴുവൻ കണ്ണുകളും തന്നിലേക്കാണ് എന്ന് അറിയാവുന്ന ആയിഷ അൽപം മുഖം താഴ്ത്തി നിന്നു.
നിശബ്ദതയുടെ ഇടവേള മുറിച്ചു കൊണ്ട് ഹരിയുടെ അമ്മ : എന്നാലും എന്റെ ഹരി,,, ഇമ്മാതിരി പണി നീ ഒപ്പിച്ചപ്പോഴോ?..
താടിക്ക് കൈ കൊടുത്തു കൊണ്ടാണ് മാലിനി അത് ചോദിച്ചത്.
ഹരി : അമ്മേ, വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, ഒരു ഫോണും കുറച്ചു ഡ്രെസ്സും അല്ലാതെ ഞാൻ എന്തെങ്കിലും എടുത്തിരുന്നോ?.. എനിക്കറിയാം ലക്ഷങ്ങൾ എവിടെയാ വച്ചിരിക്കുന്നത് എന്ന്. തൊട്ടോ ഞാൻ.. അങ്ങിനെ തെണ്ടിയായി വന്ന എനിക്ക്,, ഞാൻ വർക്ക് ചെയ്യണ കമ്പനിയിൽ വെള്ളം കൊണ്ട് വരാണ ചേട്ടന് വരെ ഉണ്ട് ഡിഗ്രി,, അതു പോലും ഇല്ലായിരുന്ന എനിക്ക് ഒരു ജോലി തന്നില്ലേ.. പിടിച്ചു നിൽക്കാൻ എന്നെ സഹായിച്ചില്ലേ.. അതിനുള്ള ഒരു പ്രത്യുപകാരം അത്രയും കരുതിയാൽ മതി.
അച്ഛൻ : മ്മ്… ഒരു കാര്യം ചെയ്യ്, അമ്മ വന്നു നിക്കട്ടെ നിന്റെ കൂടെ, അല്ലെങ്കിൽ ഞാൻ.
അമ്മ : ഞാൻ ഹരിയെ വിട്ട് ഇനി എങ്ങോട്ടും ഇല്ല.
ഹരി : എവിടേക്ക്… നമ്മുടെ ജിമ്മിയുടെ കൂടിന്റെ അത്ര പോലും വലുപ്പം ഇല്ല എന്റെ വാടക വീട്. അങ്ങോട്ടോ?..
ഹിമ : എന്റെ വീട്….
ഹരി : മിണ്ടരുത് നീ..
ഹിമയുടെ മുഖം വാടീ, ഹിമ ചോദിച്ചു : ഇത്ര മാത്രം എന്ത് തെറ്റ് ആടാ നിന്നോട് ഞാൻ ചെയ്തത്…
ഹരി അലറി : കൊച്ചിനെ നോക്കാതെ, അവളുടെ കൊച്ചമ്മ കളിച്ചുള്ള നടപ്പ് ഉണ്ടല്ലോ.. പറയിക്കണ്ട എന്നെ കൊണ്ട്..
ഹിമ മനസ്സിലാവാതെ ഹരിയെ നോക്കി..
ഹരി : എന്റെ വാണി കുട്ടി നിലത്തു ഊഞ്ഞാലിൽ നിന്നും വീണ അന്ന് നീ എവടെ ആയിരുന്നെടി.. നിന്റെ സെർവെൻറ് പറയുന്നത് കേട്ടല്ലോ, കൊച്ചമ്മ ഏതോ ക്ലബ്ബിൽ ആണ് എന്ന്…

Polichu mone