ഹരിത മനോഹരം – 5 14അടിപൊളി 

 

ഹരി ഒന്ന് നിർത്തിയ ശേഷം : ഇതിൽ ഉമ്മ, നിന്റെ ഉമ്മ ആയിഷ, മോൻ നീ, കെട്ടിയത് ഞാൻ.. കഥ ഞാൻ കോപ്പി അടിച്ചു, നിന്റെ ഉമ്മാന്റെ ഡയറിയിൽ നിന്നും… മകനെ കുറിച്ച് മാത്രം കുത്തി കുറിക്കുന്ന ആ ഡയറിയിൽ നിന്നും…

 

ഹരി ആയിഷയെ നോക്കി..

 

ആയിഷ മുഖം കുനിച്ചു പൊട്ടി കരയാൻ തുടങ്ങിയിരുന്നു. തൊട്ടപ്പുറത്തായി സങ്കടം താങ്ങാതെ ഉമ്മുമ്മയും കരയുന്നുണ്ട്…

 

ഫൈസിയുടെ തൊണ്ട ഇടറി, കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി തുടങ്ങി.

 

ഹരി ഫൈസിയെ നോക്കി: ഞാൻ ഇന്ന് പോവാണ് ഫൈസി. ഇവടെ നിന്ന് ചേച്ചിടെ ഫ്ലാറ്റിൽ. നാളെയോ മറ്റന്നാളോ, നാട്ടിലേക്ക്. ഇനി ഇങ്ങോട്ട് ഒരു വരവ്, അറിയില്ല, ഉണ്ടാവുമോ ഇല്ലയോ ഒരു ഉറപ്പും ഇല്ല. ഇത് ഒരു അവസരം ആണ് നിനക്ക്, നിന്റെ തെറ്റി ധാരണ മാറ്റാൻ. എനിക്ക് കിട്ടിയത് പോലെ ഒരു അവസരം, എന്റെ അച്ഛനെ എനിക്ക് മനസ്സിലാക്കാൻ പറ്റിയ പോലെ.

നിനക്കിനി മാറാൻ പറ്റിയില്ലെങ്കിലും, അതാണ് സത്യം, നിന്റെ ഉമ്മാന്റെ മനസ്സ് നിറച്ചും നീ ആണ്. നീ മാത്രം. അതിൽ ആരും ഇല്ല,, ഒന്നും ഇല്ല. വേറൊന്നും…

 

ഹരി തിരിഞ്ഞു നടന്നു തന്റെ മുറിയിലേക്ക്. തന്റെ ഭാണ്ഡം മുറുക്കി കെട്ടാൻ..

 

” ഉമ്മാ “….. ഫൈസിയുടെ വിളി ആയിഷയുടെ ഉള്ള് ഉലച്ചു.

 

ആയിഷ കരഞ്ഞു കൊണ്ട് ഓടി ഫൈസിയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന്, തന്റെ മുഖം ഫൈസിയുടെ തുടയിലേക്ക് ചേർത്ത് വച്ചു കരഞ്ഞു.

 

ഫൈസി ആയിഷയുടെ തല മുടി തഴുകി കൊണ്ട് തയിൽ മുത്തം വച്ചു.

 

അവർക്ക് പറയാൻ, സംസാരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു………………….

……………………………………………………….

ഹരി ബാഗ് എടുത്ത് ഇറങ്ങി റൂമിൽ നിന്നും, ഉമ്മുമ്മ നഫിസയെ കെട്ടി പിടിച്ചു കവിളിൽ മുത്തം കൊടുത്തു പറഞ്ഞു : ഇങ്ങോട്ട് ഒരു വരവ് ഉണ്ടാവില്ല ഉമ്മ. നിങ്ങൾ അങ്ങോട്ട് വരിൻ ഒരു ദിവസം. അഡ്രസ് അറിയാലോ….

 

നഫിസ ഹരിയുടെ കവിളിൽ തഴുകി പറഞ്ഞു : വരാതിരിക്കരുത്. ഇടക്ക് ഒക്കെ വരാം..

 

ഹരി ഫൈസിയുടെ മുന്നിൽ മുട്ടിൽ ഇരുന്നു പറഞ്ഞു : അവസാന നിമിഷം തെറി വിളി കേട്ടപ്പോൾ സമാധാനം ആയി, അല്ലേടാ..

 

ഫൈസി ചിരിച്ചു കൊണ്ട് : ഉമ്മാടെന്ന് കുറെ കിട്ടിയതല്ലേ, ഒരെണ്ണം മോൻ എന്ന നിലയിൽ ഞാൻ എടുക്കുന്നു.

 

ഫൈസിയും ഹരിയും ചിരിച്ചു കൈ കൊടുത്തു…..

 

ഹരി എഴുന്നേറ്റ് ആയിഷയുടെ മുന്നിൽ ചെന്ന് നിന്നു.

 

തന്റെ മുന്നിൽ തല താഴ്ത്തി നിലത്തു നോക്കി നിൽക്കുന്ന ആയിഷയോട് ഹരി പറഞ്ഞു : മാം, ഒരുപാട് നന്ദി ഉണ്ട്. ഒന്നുമില്ലാതെ ഇവിടെ വന്ന എനിക്ക്, ജീവിതത്തിൽ പിടിച്ചു നിൽക്കാൻ, ഒരു അവസരം തന്നതിന്. പിന്നെ ഡിവോഴ്സ് പേപ്പർ റെഡി ആയാൽ അഡ്രസ്സിൽ അയച്ചാൽ മതി, സൈൻ ചെയ്ത് ഞാൻ തിരിച്ചയക്കാം. പിന്നെ കഴുത്തിലെ മാല, അതും കൂടെ തരണേ, എന്റെ ബാംഗ്ലൂർ ജീവിതത്തിലെ ഏക സമ്പാദ്യം ആണ് അത്…..

 

ഇത്ര മാത്രം പറഞ്ഞു കൊണ്ട്, ഹരി തിരിഞ്ഞു നടന്നു.. നടക്കുന്നതിനിടയിൽ തിരിഞ്ഞു കൊണ്ട് എല്ലാവരെയും ഒന്ന് കൂടെ നോക്കി. തല താഴ്ത്തി നിന്ന നിൽപ്പിൽ നിന്നും ഇളകാതെ ആയിഷയുടെ കണ്ണുകൾ മാത്രം ഹരിയെ നോക്കുന്നുണ്ടായിരുന്നില്ല….

 

……………………………………………………….

 

ലോണിൽ എങ്ങോട്ടെന്നില്ലാതെ കണ്ണ് നട്ട് കൊണ്ട് സിഗരറ്റ് വലിച്ചു കൊണ്ട് ഒറ്റക്കിഇരിക്കുക ആയിരുന്നു ആയിഷ. ഏതോ ഓർമയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ഫൈസി അങ്ങോട്ടേക്ക് വരുന്നത്..

 

ഫൈസിയെ കണ്ട വഴി, ആയിഷ സിഗരറ്റ് വലിച്ചെറിഞ്ഞു..

 

ആയിഷ പതിയെ പറഞ്ഞു ഫൈസിയോട് : ലിക്കർ നിർത്തിയില്ലേ, ഇതും നിർത്താടാ,, പെട്ടെന്ന് പറ്റുന്നില്ല.

 

ഫൈസി : മ്മ്…. ശരി ഉമ്മാ….

 

ആയിഷ, താൻ ഇരിക്കുന്ന ചെയർ നീക്കി ഇട്ട്, ഫൈസിയുടെ തോളിൽ മുഖം ചേർത്ത് കിടന്നു, നേരെ നോക്കി കൊണ്ട്..

 

അൽപ സമയത്തിന് ശേഷം : ഉമ്മ വിളിച്ചിരുന്നോ ഹരിയെ?..

 

ആയിഷ : ഇല്ല.. ഞാൻ എന്ത് സംസാരിക്കാൻ ആണ് ഫൈസി. നീ പറഞ്ഞപോലെ ഞാൻ അവനെ മുതൽ എടുക്കുകയായിരുന്നില്ലേ..

1 Comment

Add a Comment
  1. Polichu mone

Leave a Reply

Your email address will not be published. Required fields are marked *