നീട്ടിയുള്ള ഹോണടികൾ കേട്ടാണ് ഞാൻ ഓർമകളിൽ നിന്നും തിരിച്ചു വന്നത്.
ഞാൻ ആശ്രമത്ത് ചെല്ലുമ്പോൾ ശ്രുതി അവിടെ ഉണ്ടായിരുന്നു. ഞാൻ വണ്ടി ഓതുക്കി അവളുടെ അടുത്തേക്ക് ചെന്നു.
“ഇതെന്താ നാട് വിടാൻ പോകുക ആണോ ”
” ഇല്ല ഒരു ജോലി ശെരിയായിട്ടുണ്ട്…. കുറച്ച് നാൾ ഇവിടെന്ന് മറി നിൽക്കുന്നതാ നല്ലതെന്ന് തോന്നുന്നു ”
” നമ്മൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാ നീ ഒളിച്ചോടുന്നത് ”
” ഒളിച്ചോടുന്നത് അല്ല …. കുറച്ച് നൾ ഇവിടെന്ന് മറി നിൽക്കണം അല്ലെങ്കിൽ കാര്യങ്ങൾ എന്റെ കൈ വിട്ട് പോകും ”
” ഞാനും വരട്ടെ നിന്റെ കൂടെ ”
” എന്തിന് വേണ്ട ……. നീ അമ്മയോട് ഒന്നും പറയണ്ട …. എന്നെ വിളിക്കുമ്പോൾ ഞാൻ എന്തേലും പറയാം…….. ഇത് പറയാൻ ആണോ നീ വരാൻ പറഞ്ഞത് ”
” അല്ല….. രേഷ്മയുടെ കല്യാണം ആണ് അടുത്ത മാസം ”
” രോഹിത്ത് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ”
” അവനും ആയിട്ട് അല്ല …. അവർ തമ്മിൽ ബ്രേക്കപ്പ് അയായിരുന്നു….. നീ കുറച്ച് ദിവസമായി ഈ ലോകത്ത് ഒന്നും അല്ലല്ലോ “
” അവർ തമ്മിൽ എന്തായിരുന്നു പ്രശ്നം ”
” എനിക്കും കഥ മുഴുവൻ അറിയില്ല…… പക്ഷെ ഇപ്പോൾ രോഹിത് അവർ തമ്മിൽ ഉള്ള ഒരു വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞു അവളെ ഭിഷണിപ്പെടുത്തുകയാ ”
” രോഹിത്തോ…? ”
” അവൾ കരച്ചിലും പിയിച്ചാലും ഒക്കെ ആണ്…. നീ അവനോട് ഒന്ന് സംസാരിക്കണം ”
” അവൻ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല ”
” നിനക്ക് അമ്മയെന്നു വെച്ചാൽ ജീവൻ ആയിരുന്നല്ലോ….. ഇപ്പോൾ ചിലസമയത്ത് അമ്മയെ ഉപദ്രവിക്കാൻ തോന്നാറുണ്ടെന്ന് നീ അല്ലെ പറഞ്ഞത് …… ആര് ഇപ്പോൾ എന്ത് ചെയ്യും എന്ന് നമുക്ക് പറയാൻ പറ്റില്ല നീ അവനെ ഒന്ന് കാണു ”
ഞാൻ ഫോൺ എടുത്ത് രോഹിത്തിനെ വിളിച്ചു.
“ഹലോ”
” നീ ഇവിടെ ഉണ്ടെടാ ഞാൻ വീട്ടിൽ തന്നെയുണ്ട് ”
“ഹാ ഒക്കെ ഞാൻ ദാ വരുന്നു ”
ഞാൻ ഫോൺ കട്ട് ചെയ്‌തു. ശ്രുതിയോട് ചോദിച്ചു.
” നിന്നെ ഞാൻ കൊണ്ട് ആക്കണോ ”
” വേണ്ട ഇങ്ങോട്ട് ഒറ്റക്ക് വരാൻ അറിയാമെങ്കിൽ തിരിച്ചു പോകാനും എനിക്ക് അറിയാം ”
” ഞാൻ രോഹിത്തിനെ കണ്ട് സംസാരിക്കാം ……… പിന്നെ എന്റെ അമ്മയെ നോക്കിക്കോളാണെ ”
” ഇപ്പോൾ അവർ എന്റെയും അമ്മയല്ലേ ”
ഞാൻ അവിടെന്ന് നേരെ പോയത് രോഹിതിന്റെ വീട്ടിൽ ആയിരുന്നു. അവിടെ ആളാനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ രോഹിത്തിനെ ഫോണിൽ വിളിച്ചു.
” നീ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞിട്ട് … വീട്ടിൽ ആരും ഇല്ലല്ലോ…. ”
” നീ കേറി വാടാ … ഞാൻ മുകളിൽ ഉണ്ട് ”
ഞാൻ അവന്റെ വീട് തുറന്ന് അകത്തേക്ക് കേറി. മുകളിൽ അവന്റെ മുറിയിൽ ചെല്ലുമ്പോൾ . രോഹിത് അടച്ചുകുത്തി ഇരിക്കുക ആയിരുന്നു.
” നിനക്ക് ഇത് എന്ത് പറ്റിയട….. ജന്നൽ എങ്കിലും തുറന്നിട്…. എന്ത് സ്മെൽ ആട ”
” നീ എന്താ വന്നത് “
” ഡാ രേഷ്മയുടെ കല്യാണം ആണെന്ന് അറിഞ്ഞു…. നിങ്ങൾ തമ്മിൽ എന്താ പ്രശ്നം ”
” ഒരു പ്രേശ്നവും ഇല്ലെടാ….. നമ്മൾ നല്ല രീതിയിൽ തന്നെയാണ് പിരിഞ്ഞത്…. ”
” പിന്നെ നീ ഈ അടച്ചുകുത്തി ഇരിക്കുന്നത് എന്തിനാ ”
” ഒന്നും ഇല്ലെടാ ”
” നീ എന്തിനാ അവളെ ചുമ്മാ പേടിപ്പിക്കുന്നത് ”
” ആരെ ”
” നിന്റെ കയ്യിൽ എന്തോ വീഡിയോയോ മറ്റോ ഉണ്ടെന്ന് പറഞ്ഞു ”
” അത് ഞാൻ ചുമ്മാ പറഞ്ഞതാ ”
‘ ചുമ്മാ പറഞ്ഞതോ ”
” ഡാ ഒരു കുഴപ്പവും ഇല്ലാതെ കാര്യങ്ങൾ പോകുക ആയിരുന്നു.. പെട്ടന്ന് ഒരുദിവസം വന്ന് പറയുകയാ ബ്രേക്കപ്പ് ആവാം എന്ന്…… അവൾക്ക് എന്നെ വേണ്ടങ്കിൽ ഞാൻ എന്തിനാ കടിച്ചു തുങ്ങി കിടക്കുന്നത്… നമ്മൾ നല്ല രീതിയിൽ സംസാരിച്ചു തന്നെയാടാ പിരിഞ്ഞത്.. പക്ഷെ ഇപ്പോൾ അവളുടെ കല്യാണം എന്ന് കേൾക്കുന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയയിപ്പോയി…… അവളെ എങ്ങനെയെങ്കിലും സ്വന്തം ആക്കണം എന്ന് തോന്നി….. ആ സമയത്ത് ഞാൻ അവളോട് പറഞ്ഞതാ അങ്ങനെ ഒക്കെ ”
” മ്മ് അപ്പോൾ ചുമ്മാ പറഞ്ഞത് ആണ്….. അല്ല അങ്ങനെ വീഡിയോയോ മറ്റൊ നിന്റെ കയ്യിൽ ഉണ്ടോ ”
” ഉണ്ട് ”
” ഫോണിൽ ആണോ ”
