” ആ ”
“എവിടെ നോക്കട്ടെ ”
” നീ നിനക്ക് എന്തിനാ ”
” ഞാൻ അത് ഒന്നും ചെയ്യില്ല”
” നിന്റെ ഈ അവസ്ഥയിൽ നിനക്ക് പെട്ടെന്ന് എന്തെങ്കിലും തോന്നിയാൽ നിന്റെയും അവളുടെയും ലൈഫ് കോഞ്ഞാട്ട ആകും എവിടെ അത് ”
അവൻ മേശ പുറത്ത് ഇരുന്ന ഒരു ഫോൺ ചുണ്ടികാണിച്ചു.
” ഇത് നിന്റെ പഴയ ഫോൺ അല്ലെ…. ഇത് തൽക്കാലം എന്റെ കയ്യിൽ ഇരിക്കട്ടെ”
” ഡാ കളിക്കല്ലേ …. ഞാൻ വെറുതെ പറഞ്ഞതാ … ഞാൻ ഒന്നും ചെയ്യില്ല ”
അവൻ എന്നെ പുറകിൽ നിന്ന് വിളിച്ചെങ്കിലും ഞാൻ അത് കേൾക്കാതെ. വണ്ടി സ്റ്റാർട്ട് ചെയ്തു.
രോഹിതിന്റെ വീട്ടിനടുത് ഉള്ള ഒരു കാഫെയിൽ ആയിരുന്നു. ഞാനും ശ്രുതിയും ഇടക്ക് മീറ്റ് ചെയ്യാറുണ്ടായിരുന്നത് അത് പാസ് ചെയ്തപ്പോൾ. വീണ്ടും അവളുടെ ഓർമ്മകൾ എന്റെ മനസിലേക്ക് വന്നു. അതിന്റ കൂടെ നശിച്ച മഴയും. അന്ന് ഞാനും അവളും ബൈക്കിൽ വന്നതും ആണ് നടന്ന കാര്യങ്ങളും ഓർമ വന്നു. കേരള തമിഴ്നാട് ബോർഡറിനോട് അടുത്ത് എത്തിയപ്പോൾ. മഴ ഒന്നുകൂടെ കൂടി. സിനിമ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന കരവാനുകളും മറ്റും എന്നെ പാസ് ചെയ്തു പോകുന്നുണ്ടായിരുന്നു. അതിൽ ഒന്ന് എന്നെ ഇടിച്ചു ഇടിച്ചില്ല എന്നമട്ടിൽ പോയി. ഞാൻ കുറച്ചുനേരം വണ്ടി നിർത്തി സൈഡിൽ നിന്ന്. ഈ അവസ്ഥായിൽ യാത്ര തുടരുന്നത് പന്തിയല്ല. ഞാൻ അടുത്ത് ഉള്ള ഒരു ഹോട്ടലിൽ റൂം എടുത്തു ഈ രാത്രി ഇവിടെ താങ്ങിയിട്ട് നാളെ പോകാം എന്നായിരുന്നു പ്ലാൻ. അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു. ഏതോ സിനിമയുടെ ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ട്. അതിൽ വർക്ക് ചെയ്യുന്ന ഒരുപാടുപേർ അവിടെയാണ് താമസിക്കുന്നത്. ഒരുപാട് നേരത്തെ സംസാരത്തിന് ഒടുവിൽ ആണ് എനിക്ക് റൂം കിട്ടിയത്.
ഞാൻ എനിക്ക് കിട്ടിയ റൂം തുറന്ന് അകത്തു കയറി. ഡ്രസ്സ് ഒക്കെ ഊരി മാറ്റി ആ കട്ടിലിൽ മലർന്നു കിടന്നു. എന്റെ ചിന്തകാട് കേറാൻ തുടങ്ങി. ഞാൻ രോഹിതിന്റെ ഫോൺ ചുമ്മാ ഓപ്പൺ ചെയ്തു നോക്കി. ഗാലറിയിൽ ഒന്നും ഇല്ലായിരുന്നു. പിന്നെ ഫയൽ ലോക്ക് എന്ന അപ്പ് എന്റെ ശ്രെദ്ധയിൽ പെട്ടു. അത് ഓപ്പൺ ചെയ്തപ്പോൾ പാസ്‌വേർഡ് ചോദിച്ചു. ഒരുപാട് ശ്രമങ്ങൾക്ക് ഒടുവിൽ അത് തുറന്നു. രേഷ്മയും രോഹിത്തും ഇന്റിമേറ്റ് ആയി നിൽക്കുന്ന ഫോട്ടോസും മറ്റും അതിൽ ഉണ്ടായിരുന്നു. അവസാനം അവർ തമ്മിൽ ഉള്ള ഒരു വീഡിയോ ഫയൽ ആയിരുന്നു. അത് ഓപ്പൺ ചെയ്ത ഉടനെ ഞാൻ അത് ക്ലോസ് ചെയ്‌തു. അതിൽ അവർ രണ്ടുപേരും നഗ്നർ ആയിരുന്നു. എന്റെ മനസിനെ ഡൈവേർട്ട് ചെയ്യാൻ അവരുടെ സ്വാകാര്യങ്ങൾ തുറന്നു നോക്കിയതിൽ എനിക്ക് കുറ്റബോധം തോന്നി. ഞാൻ ആ ഫോൺ ഫോർമാറ്റ് ചെയ്‌തു. ആ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. പെട്ടന്ന് എന്റെ റൂമിന്റെ ഡോറിൽ ആരോ മുട്ടി.
ടക്.. ടക്… ടക്
ഞാൻ ആ റൂമിൽ ഉണ്ടായിരുന്ന ഗൗൺ എടുത്ത് ഇട്ടുകൊണ്ട് ഡോർ തുറന്നു. വെളിയിൽ ശ്രുതിയെ ഞാൻ ആദ്യമായി കണ്ടപ്പോൾ അവൾ ഷാൾ ചുറ്റിയിരുന്നത് പോലെ ഷാൾ ചുറ്റിക്കൊണ്ട് ഒരു പെണ്ണ് വന്ന് നിൽപ്പുണ്ട്.
” ആരാ ”
ഞാൻ ചോദിച്ചു. അപ്പോൾ അവൾ ആ ഷാൾ ഊരി മാറ്റി. സിനിമ നടി നിമിഷ ആയിരുന്നു അത്. അവളെ കണ്ടതും ഞാൻ ഡോർ വലിച്ച് അടച്ചു കൊണ്ട് ബെഡിൽ വന്നിരുന്നു. ശ്രുതിയുടെയും എന്റെയും പ്രേണയകഥയിൽ ഒരു മുഖ്യ വേഷം നിമിഷക്ക് ഉണ്ടായിരുന്നു. ഞാൻ അവളുടെ ഓർമ്മകൾ മറക്കാൻ ഉള്ള യാത്രയിൽ നിമിഷയെ പെട്ടെന്ന് കണ്ടപ്പോൾ വാതിൽ അടക്കാനാണ് തോന്നിയത്. അവൾ വീണ്ടും വീണ്ടും എന്റെ ഡോറിൽ മുട്ടികൊണ്ട് ഇരുന്നു. ” എന്നെ വെറുതെ ശല്യപെടുത്താതെ പോയെ… നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല ”
ഞാൻ ഡോർ തുറന്ന് അവളോട് പറഞ്ഞു. അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഞാൻ വീണ്ടും വാതിൽ അടച്ചു. അവൾ വീണ്ടും ഡോറിൽ മുട്ടൻ തുടങ്ങി. അവൾ ഇങ്ങനെ കിടന്ന് മുട്ടണം എങ്കിൽ എന്തോ സീരിയസ് കാര്യം ആയിരിക്കും ഞാൻ വാതിൽ തുറന്ന് അവളോട് സംസാരിക്കാൻ തീരുമാനിച്ചു. തറയിൽ കിടന്ന എന്റെ ജാക്കറ്റും ഷർട്ടും പാന്റും എടുത്ത് ആ മുറിയിൽ ഉണ്ടായിരുന്ന ചെറിയ അലമാരയിൽ വെക്കാൻ നോക്കുമ്പോളാണ് ഞാൻ അതിൽ ഒരു മദ്യക്കുപ്പി ഇരിക്കുന്നത് കണ്ടത്. ആരോ ഉപയോഗിച്ചത് ആണ്. അതിന്റ മുക്കാൽ ഭാഗവും തീർന്നിരുന്നു. എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ ആ കുപ്പി തുറന്ന്. അതിൽ ഉണ്ടായിരുന്നത് മുഴുവൻ അകത്താക്കി.
