✍🏻✍🏻സങ്കീര്‍ണം✍🏻✍🏻 1

” നീ വാ നമുക്ക് പോകാം ”

അമ്മ എന്നെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി. അമ്മയോട് ശ്രുതിയുടെ കാര്യം ഇപ്പോൾ പറയാൻ തുടങ്ങിയാലും ഇത്‌ പോലെ ഓരോ കുരിശ് കേറി വരും. അന്ന് അമ്മയോട് ഞാൻ ഒന്നും മിണ്ടിയില്ല വീട്ടിൽ ചെന്ന ഉടനെ ഞാൻ കയറി കിടന്നു.

പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ അമ്മ എന്റെ ബെഡിൽ ഇരിപ്പുണ്ടായിരുന്നു.

” എന്താ അമ്മേ ”

” ഒന്നും ഇല്ല ഞാൻ നിന്നെ വെറുതെ നോക്കി ഇരുന്നതാ ”

ഞാൻ എഴുന്നേറ്റിട്ടും അമ്മ ആ ഇരിപ്പ് തന്നെ ഇരിക്കുന്നത് കണ്ട് ഞാൻ അമ്മയുടെ കൂടെ ഇരുന്നു.

” നിനക്ക് അറിയാമല്ലോ…. പഠിക്കുന്ന സമയത്ത് നിന്റെ അച്ഛനോട് പ്രേമംമൂത്ത് വിടും നാടും ഉപേക്ഷിച്ചു ഞാൻ നിന്റെ അച്ഛന്റെ കൂടെ ഇറങ്ങി വന്നു…. നിന്റെ അച്ഛനും എന്നെ നല്ല രീതിയിൽ ആണ്‌ നോക്കിയതും പക്ഷെ അദ്ദേഹം പെട്ടെന്ന് പോയപ്പോൾ ഞാൻ താനിച്ച് ആയി.. അപ്പോൾ നീയാണ് എന്റെ കൂട്ടിന് ഉണ്ടായിരുന്നത്.. നിനക്ക് വേണ്ടിയാണ് പിന്നീട് ഞാൻ ജീവിച്ചത്”
” തുടങ്ങി പഴം കഥ പറയാൻ…. ഇന്നലെ ഞാൻ ആ ഹോട്ടലിൽ പ്രശ്നം ഉണ്ടാക്കിയതിന് ആണോ ഈ ഇമോഷണൽ ബ്ലാക്‌മെയ്ൽ….. ഞാൻ പോയി പല്ല് തേച്ചിട്ട് വരട്ടെ എന്നിട്ട് അകം ബാക്കി ”

” ഡാ ഡാ അമ്മ ഒന്ന് പറയട്ടെ ഡാ ”

ഞാൻ അമ്മ വിളിച്ചത് കേൾക്കാതെ ബാത്‌റൂമിൽ കയറി. ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോൾ പുറത്ത് ഏതോ കർ വന്ന് നിൽക്കുന്ന ശബ്ദം കെട്ടു. ഞാൻ പുറത്ത് വന്ന് നോക്കുമ്പോൾ ശ്രുതിയെ ആണ്‌ കാണുന്നത്.. കൂടെ അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു.. അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വെച്ച് നിക്കുമ്പോൾ ഏത് അവളുടെ അച്ഛൻ തന്നെ ആണ്‌ . അവർ വീട്ടിൽ കേറുമ്പോൾ അമ്മ പുറത്തേക്ക് വന്നു.

” ഡാ ഇത്‌ ശ്രീധർ സർ… ഇത്‌ അദേഹത്തിന്റെ മകൾ ആണ്‌ …. നിനക്ക് അറിയാമല്ലോ ”

അമ്മ എനിക്ക് അവരെ പരിജയ പെടുത്തി. ഇന്നലെ അച്ഛനോട് എല്ലാം പറയുമെന്ന് പറഞ്ഞാണ് ശ്രുതി പോയത്. അതിനെ കുറിച്ച് സംസാരിക്കാൻ ആവും അവർവന്നത് എന്നോർത്തു എനിക്ക് വെപ്രാളം ആയി. കാരണം ഞാൻ അമ്മയോട് ഇത്‌ വരെ ഒന്നും സൂചിപ്പിച്ചിട്ടില്ല. ഞങ്ങൾ എല്ലാവരും കുടി വീടിനുള്ളിൽ ഇരിക്കുമ്പോൾ ശ്രുതിയുടെ അച്ഛൻ സംസാരിച്ചു തുടങ്ങി.

” ഇത്‌ എന്റെ മകൾ ശ്രുതി…. ഇവൾ ആണ്‌ എനിക്ക് എല്ലാം… എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയതാണ്…. വരുണിനെ കുറിച്ച് വീണ പറഞ്ഞു എനിക്ക് അറിയാം… പിന്നെ ശ്രുതിയെ മോനു മുന്പേ അറിയാമല്ലോ…. നമ്മൾ എല്ലാവരും ഒരു ഫാമിലി ആയി കഴിയുന്നതിനെ കുറിച്ച് മോന്റെ അഭിപ്രായം എന്താണ് ”

ഞാൻ ഒന്നും മിണ്ടാതെ ശ്രുതിയെയും അമ്മയെയും മറി മറി നോക്കി. അമ്മ എന്റെ അടുത്ത് ഇരുന്നു എന്റെ കൈ ചുറ്റിപ്പിടിച്ചു. അപ്പോൾ ശ്രുതിയുടെ അച്ഛൻ തുടർന്നു.

” വീണ മോനോട് സൂചിപ്പിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല എങ്കിലും ഞാൻ പറയാം. ഞാനും വീണയും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം ആണ്‌….. ഞാനും വീണയും വിവാഹം കഴിക്കാൻ തീരുമാനിച്ചു “
ഇടിത്തി വെട്ടിയത് പോലെയാണ് ഞാൻ ഏത് കേട്ടത്. എന്നെ പോലെ ശ്രുതിയും ഞെട്ടി.

” അങ്കിൾ എന്താ പറഞ്ഞത് ”

” അതെ മോനെ മോൻ കേട്ടത് ശെരി ആണ്..ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു ”

” നടക്കില്ല അങ്കിളേ വേറെ എന്താ അംഗിളിന് പറയാൻ ഉള്ളത് ”

ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ അമ്മ എന്റെ കൈ പിടിച്ചു എന്നെ തടഞ്ഞു എന്നിട്ട് എന്റെ കൈ പിടിച്ചു അമ്മയുടെ വയറിൽ വെച്ചുകൊണ്ട് പറഞ്ഞു.

” നിനക്ക് ഒരു അനിയനോ അനിയത്തിയോ എന്റെ വയറ്റിൽ വളരുന്നുണ്ട് മോനെ ”

ഞാൻ അവിടെ നിന്ന് ചാടി എഴുന്നേറ്റു. എനിക്ക് തലചുറ്റുന്നത് പോലെ തോന്നി. ഞാൻ പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങി എങ്ങോട്ടെന്ന് ഇല്ലാതെ ബുള്ളെറ്റ് ഓടിച്ചു. ഫോണിൽ അമ്മയും ശ്രുതിയും മാറിമാറി വിളിക്കുന്നുണ്ടായിരുന്നു. അമ്മക്ക് പുതിയൊരു ജീവിതം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷെ ഇത്‌ എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. എല്ലാം ഒത്ത് കേട്ടപ്പോൾ എനിക്ക് എന്ത് സംഭവിച്ചെന്ന് ഒരു പിടിയും കിട്ടുന്നില്ല. അന്ന് മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്ന ശേഷം രാത്രി ഏറെ വൈകി ഞാൻ വീട്ടിൽ കേറി അമ്മ അവിടെ എന്നെ കത്ത് ഇരുപ്പുണ്ടായിരുന്നു. ഞാൻ അമ്മയോട് ഒന്നും മിണ്ടാതെ റൂമിലേക്ക് കേറാൻ ഒരുങ്ങി. അപ്പോൾ അമ്മ എന്നെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *