” ഡി സൈകോ…. മിണ്ടാതെ ഇരിക്ക് വണ്ടി എവിടേലും പോയി ഇടിക്കും”
അവൾ ഒന്നും മിണ്ടാതെ എന്റെ മുതുകിൽ മുഖം അമർത്തി ഇരുന്നു. അവളെ ബൈക്കിൽ നിന്നും ഇറക്കാൻ പറ്റാത്ത സ്റ്റിതി ആയത് കൊണ്ട് ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കാൻ തീരുമാനിച്ചു.. അവൾ എന്നിൽ പടർന്നു കയറിയിരുന്നു.
അതിന് ശേഷം ഫോൺ വിളിയും ഇടക്ക് നേരിൽ കാണലും ആയി ഞങ്ങളുടെ ബന്ധം വളർന്നു. എനിക്ക് അവളെ പിരിയാൻ പറ്റില്ല എന്ന സ്ഥിതി ആയി. അവൾക്ക് എന്നെയും .. പക്ഷെ അമ്മയോട് ഇത് വരെ അവളുടെ കാര്യം പറഞ്ഞിട്ടിലായിരുന്നു…. എങ്ങനെ പറയും….. ഓരോദിവസവും അമ്മയോട് പറയാൻ ഒരുങ്ങുമ്പോഴും അമ്മ വേറെ എന്തെങ്കിലും പറഞ്ഞു വിഷയം മറ്റും.
കുറച്ച് നാൽ കഴിഞ്ഞു ഒരു ദിവസം ശ്രുതി എന്നെ ഫോണിൽ വിളിച്ചു.
” ഡാ നിമിഷയുടെ പുതിയ സിനിമ റിലീസ് ആവുകയാണ് നാളെ …. നമുക്ക് പോയി കണ്ടാലോ ”
” ഏത് നിമിഷ ‘
” ഡാ അന്ന് നമ്മൾ കണ്ട സിനിമയിലെ കൊച്ച്….. അവൾ ഈ പടത്തിൽ നായിക ആണ് ”
” നായികയോ ആ പൊടി പെണ്ണോ ”
” പൊടി പെണ്ണ് ഒന്നും അല്ല പത്തൊമ്പത് വയസ് ഉണ്ട് ‘
” ഹാ നമ്മുക്ക് പോകാം ….. നിന്നെ കണ്ടിട്ടും കുറച്ച് നാൾ ആയില്ലേ ”
പിറ്റേന്ന് ഞാൻ ശ്രുതിയും മായി തീയേറ്ററിൽ പോകാൻ ഒരുങ്ങി. 3 മണിക്ക് ഉള്ള ഷോക്ക് ആണ് ടിക്കറ്റ് ബുക്ക് ചെയ്തത്.. അതും കോർണർ സീറ്റ്. പക്ഷെ സിനിമക്ക് നെഗറ്റീവ് റിവ്യൂസ് ആയിരുന്നു ഓൺലൈൻ മീഡിയകൾ എല്ലാം നൽകിയിരുന്നത്.
” ഡി ഈ പടം കാണാനോ നമ്മുക്ക് ബീച്ചിൽ വല്ലതും പോയി ഇരുന്നലോ ”
” നീ വാ ഒന്നും ഇല്ലെങ്കിലും നമ്മളെ തമ്മിൽ ഒന്നിപ്പിച്ച സിനിമയിലെ നായികയുടെ സിനിമ അല്ലെ…… ഓൺലൈൻ മീഡിയ ഒക്കെ പൈഡ് ആണ് പടം മോശം ആവില്ല ”
അവളുടെ നിർബന്ധം കാരണം ഞങ്ങൾ ആ പടത്തിന് തന്നെ കയറി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞതും ആളുകൾ എഴുന്നേറ്റ് നിന്ന് കൂവാൻ തുടങ്ങി. ബാലതരമായി ഒരുപാട് സിനിമകൾ ചെയ്ത നിമിഷയെ പെട്ടെന്ന് നായികയായി അംഗീകരിക്കാൻ ആളുകൾ തയ്യാറായില്ല. പലരും തിയേറ്ററിൽ നിന്നും ഇറങ്ങി പോയി.
” ഇതാണ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കൽ എന്ന് പറയുന്നത്…. ഇവൾക്ക് പറ്റുന്ന പണി ചെയ്താൽ പോരേ….. ഒരു തവണ ചക്ക വീണു എന്ന് വെച്ച് മുയൽ എപ്പോഴും ചാവില്ല ”
” ഡാ നീ വീണ്ടും തുടങ്ങല്ലേ ”
ശ്രുതി എന്റെ തോളിൽ ചാരിയിരുന്നു സിനിമ കാണുകയായിരുന്നു. ഞാൻ അവളുടെ കയ്യിൽ എന്റെ കയ്കോർത്തിരിന്നു. ഇടക്ക് അവൾ ഒന്ന് നിവർന്നിരുന്നപ്പോൾ എന്റെയും അവളുടെയും മുഖം തമ്മിൽ അടുത്തു. ഞാൻ യന്ദ്രികമായി അവളുടെ ചുണ്ടിനോട് എന്റെ ചുണ്ട് അടുപ്പിച്ചു. അപ്പോൾ അവൾ എന്റെ ചുണ്ട് അവളുടെ കൈ കൊണ്ട് പോത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
” മോൻ അമ്മയുടെ അനുവാദം വാങ്ങിയായിരുന്നോ ”
ഞാൻ ഇല്ല എന്നർത്ഥത്തിൽ അവളെ നോക്കി. ഞാൻ എന്തായാലും ഇന്ന് അച്ഛനോട് പറയും നീയും നിന്റെ അമ്മയോട് പറയു… ഏത് കഴിഞ്ഞുമതി ഉമ്മ. സിനിമ കയിഞ്ഞ് ശ്രുതിയെ കൊണ്ടാക്കിയ ശേഷം ഞാൻ നേരെ വീട്ടിലേക്ക് ചെന്നു. അമ്മ വന്നിട്ടുണ്ടായിരുന്നു. ടേബിളിൽ തല വെച്ച് കിടക്കുക ആയിരുന്നു അമ്മ.
ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു.
” എന്താ അമ്മേ സുഖം ഇല്ലേ ”
” ഏയ് ചെറിയ ഒരു തല വേദന …. ഇപ്പോൾ കുഴപ്പം ഇല്ല ”
” എന്നാൽ അമ്മ വേഗം റെഡി ആയെ നമുക്ക് ഒന്ന് പുറത്ത് പോകാം ”
” പുറത്തോ എന്തിന് ”
” അമ്മ വാ ഞാൻ പറയാം ”
ഞാൻ അമ്മയെയും കൊണ്ട് അത്യാവശ്യം നല്ലൊരു ഹോട്ടലിൽ കയറി. അമ്മക്ക് ഇഷ്ടം ഉള്ളത് എല്ലാം ഓർഡർ ചെയ്തു.
” സോപ്പിങ് ആണല്ലോ….. എന്തോ ഉടായിപ്പ് മണക്കുന്നു ”
” എന്ത് ഉടായിപ്പ് അമ്മ കഴിക്ക് ”
ഫുഡ് കഴിച്ചു തുടങ്ങിയ അമ്മക്ക് പെട്ടെന്ന് ഓർക്കനം വന്നു. അമ്മ വാഷ് ബേസിനിൽ ശർദ്ധിച്ചു. ഇത് കണ്ട ഞാൻ ആ ഹോട്ടലിലെ സപ്ലയരോടും മറ്റും പ്രശ്നം ഉണ്ടാക്കി. അമ്മ അപ്പോൾ എന്നെ പിടിച്ചു മാറ്റിക്കൊണ്ട് പുറത്ത് വന്നു.
” മോനെ നീ ഇപ്പോൾ എന്താ ഈ കാണിച്ചത് ”
” പിന്നെ അവന്മാർ കസ്റ്റമർക്ക് ഇത്ര മോശം ഫുഡ് ആണോ വിളമ്പുന്നത് ”
