✍🏻✍🏻സങ്കീര്‍ണം✍🏻✍🏻 1

എന്നെ കുറെ തെറി വിളിച്ചുകൊണ്ടു അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി.

എനിക്ക് ആകെ ഭയം ആയി. ആവൾ ആണ്‌ ഇങ്ങോട്ട് വന്നത് എങ്കിലും. നിയമത്തിന്റെ കണ്ണികൾ പെണ്ണ് പറയുന്നത് ആണ്‌ സത്യം.. … അവൾ പോലീസിൽ വല്ലതും പോയാൽ …. അവർ ആദ്യം എന്റെ വീട്ടിലേക്ക് ആയിരിക്കും പോകുന്നത്….. ഇല്ല ഞാൻ ഇപ്പോൾ ഇവിടേം വിട്ട് പോകുന്നത് ശെരിയല്ല…. അമ്മയെ ഈ അവസ്ഥായിൽ പോലീസ്റ്റേഷനിൽ കെറ്റെണ്ട. ഞാൻ റൂം വെക്കറ്റ് ചെയ്‌തു വീട്ടിലേക്ക് തിരിച്ചു പോയി. അവിടെ പോലീസിന്റെ വരവും കത്ത്‌ ഇരുന്നു.
രണ്ട് ദിവസം കഴിഞ്ഞു ശ്രുതി എന്റെ വീട്ടിലേക്ക് വന്നു.

‘ എന്താ നാട് വിട്ട് പോയ ആൾ തിരിച്ചു വന്നോ ”

” നീ എന്താ ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ”

” എന്ത് പ്രശ്നം…. ഞാൻ അമ്മയുടെ കുറച്ച് ഡ്രസ്സ്‌ എടുക്കാൻ വന്നതാ”

” നീ എന്താ ഇങ്ങനെ അടച്ചു കുത്തി ഇരിക്കുന്നത്….. നീ ഒന്നും ആലോചിക്കേണ്ട ……. നമ്മുടെ അച്ഛനും അമ്മയും അല്ലെ അവർ നമ്മളുടെ ഇഷ്ടത്തിന് ഒരിക്കലും എതിരുനിൽക്കില്ല…. അവരുടെ ഇപ്പോഴത്തെ സന്തോഷം ഒരു അബദ്ധം ആയിരുന്നു എന്ന് അവർക്ക് തോന്നാതിരിക്കാനാണ് ഞാൻ അച്ഛനോട് ഇപ്പോൾ ഒന്നും പറയാത്തത്….. നീ സമാദാന പെട് എല്ലാം നല്ലത് പോലെ നടക്കും ”

” മ്മ് ”

” നീ നിനക്ക് എന്താ പറ്റിയത്…. വാ തുറന്ന് എന്തെങ്കിലും പറയു ”

” ഡി എന്നെ തിരക്കി പോലീസ് വല്ലതും അവിടെ വന്നായിരുന്നോ ”

” പൊലീസൊ…… എന്താടാ പ്രശ്നം ”

ഞാൻ അവളോട് നടന്നത് എല്ലാം പറഞ്ഞു. അവൾ എന്നോട് ഒന്നും മിണ്ടാതെ അമ്മയുടെ ഡ്രെസ്സും എടുത്തുകൊണ്ടു തിരിച്ചു പോയി. കുറച്ചു ദിവസം കഴിഞ്ഞു ശ്രുതി എന്നെ വിളിച്ചു.

” ഡാ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുക ആണ്‌ …. നീ ഇങ്ങോട്ട് വാ”

ഞാൻ കേട്ട പതി . കൊല്ലം എൻ എസ് ഹോസ്പിറ്റലിലേക്ക് ബുള്ളെറ്റ് വിട്ടു.

” ഡാ അമ്മക്ക് സിസേറിയൻ വേണ്ടി വരും ഇത്തിരി സീരിയസ് ആണ്‌ ”

ശ്രുതി അത് പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു.

ഞങ്ങൾ മൂന്നുപേരും അവിടെ വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നു.

കുറച്ച് കഴിഞ്ഞു ഒരു സിസ്റ്റർ ഡോർ തുറന്നു പറഞ്ഞു.

വീണയുടെ സിസേറിയൻ കഴിഞ്ഞു ആൺകുഞ്ഞ് ആണ്‌. കുറച്ചു കഴിഞ്ഞു മറ്റൊരു സിസ്റ്റർ ഒരു കൈ കുഞ്ഞുമായി ഡോറിന്റ അടുത്തേക്ക് വന്നു. ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ എന്റെ എല്ലാ ടെൻഷനും മറി.

” സിസ്റ്റർ വീണ ”

“കുഴപ്പം ഒന്നും ഇല്ല കുറച്ച് കയിഞ്ഞു റൂമിലേക്ക് കൊണ്ട് വരും.”
എന്റെ ശ്വാസം അപ്പോഴാണ് നേരെ വീണത്. അവർ കുഞ്ഞിനെ കൊണ്ട് അകത്തേക്ക് പോയപ്പോൾ ശ്രുതിയുടെ അച്ഛൻ ഞങ്ങളോട് പറഞ്ഞു.

” റൂം റെഡി ആയിട്ടുണ്ട് നിങ്ങൾ അങ്ങോട്ട് പൊക്കൊളു ഞാൻ പുറത്ത് പോയി കുറച്ച് സാധനങ്ങൾ വാങ്ങി വരാം ”

ഞാനും ശ്രുതിയും അച്ഛൻ പറഞ്ഞത് അനുസരിച്ച് റൂമിലേക്ക് പോയി. റൂമിൽ കയറിയ ഉടനെ ശ്രുതി ഡോർ അടച്ചു കുട്ടിയിട്ടു.എന്നിട്ട് എന്നെ കെട്ടിപിടിച്ചു.

ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി. അവളുടെ കണ്ണിൽ നോക്കി നിന്നു.

“കൺഗ്രജുലേഷൻസ്…. ഒരു ചേട്ടൻ ആയല്ലോ”

” അപ്പോൾ നിയോ …. നീ ഒരു ചേച്ചി ആയല്ലോ ”

അവൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു ചുംബിച്ചു. ഞാൻ അവളെ തള്ളി മറ്റി.

” നീ എന്താ ഈ ചെയ്യുന്നത് ”

” ഇയാള് സിനിമ നടിയും ആയി മാത്രമേ ഇങ്ങനെ ഒക്കെ ചെയ്യൂ ……. സിനിമ നടി… നിമിഷ…… എന്ത് തള്ള് ആയിരുന്നു….. എന്റടുത്തു പറയാൻ വേറെ കള്ളങ്ങൾ ഒന്ന് കിട്ടിയില്ലായിരുന്നോ…. എനിക്ക് അന്നേ മനസിലായി എന്നെ ഒഴിവാക്കാൻ നീ പറയുന്നത് ആണെന്ന് ”

” ഡി അല്ല ”

” ഇനി ഇങ്ങനെ കള്ളം ഒന്നും പറയേണ്ട കാര്യം ഇല്ല…. അമ്മക്ക് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം ”

” നിന്റടുത്ത് ഞാൻ പറയണ്ട എന്ന് പറഞ്ഞത് അല്ലെ ”

” രേഷ്മ വീട്ടിൽ വന്നിരുന്നു…. നീ രോഹിത്തിനെ കണ്ട് അവന്റെ ഫോൺ വാങ്ങിക്കൊണ്ടു പോയ കാര്യം ഒക്കെ പറയുന്നതിന് ഇടക്ക് അവളുടെ വായിൽ നിന്ന് വീണത….. അമ്മക്ക് കുഴപ്പം ഒന്നും ഇല്ല…. നീ അമ്മയോട് ഒന്നും പറയാത്തതിന്റെ ദേഷ്യം മാത്രമേ ഉള്ളു…. അതാ അമ്മ നിന്നെ ഫോണിൽ വിളിക്കാതിരുന്നത്…. നിന്നെ നേരിട്ട് കാണുമ്പോൾ രണ്ട് ആടി തരണം എന്ന് പറഞ്ഞ് ഇരിക്കുക ആയിരുന്നു……… ആടി കൊള്ളാൻ തയ്യാറായിക്കോ കുറച്ച് കഴിഞ്ഞു ഇങ്ങോട്ട് വരും ”

Leave a Reply

Your email address will not be published. Required fields are marked *