ഹെബ്രോണിലെ ഒലിവ് പൂക്കള്‍
Hebronile Olive Pookkal | Author : Smitha
മുമ്പിലെ അനന്തമായ നീലക്കടലിലേ പതഞ്ഞുയരുന്ന തിരകളിലെക്ക് കണ്ണുകള്‍ നട്ട് ഇളവെയിലില്‍ ഇരിക്കുകയായിരുന്നു അഫ്രീന്‍.
പ്രണയിക്കുന്നവരുടെ കനവുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കടല്‍ ഭംഗി.
ഈ ആകാശം എങ്ങനെയാണ് പ്രപഞ്ചത്തിന്‍റെ ആര്‍ദ്രമായ ഓര്‍മ്മപോലെ ഇങ്ങനെ നിത്യ വിശാലമായിക്കിടക്കുന്നത്?
പക്ഷികള്‍ക്കും തുമ്പികള്‍ക്കും പറക്കാന്‍?
മേഘങ്ങള്‍ക്ക് പുതുമഴയായി പെയ്തിറങ്ങാന്‍?
കാമുകന്‍റെ നനവുള്ള അധരത്തിലെ തേന്‍ മഴസുഗന്ധവുമായി കാറ്റിന് ഇരമ്പിയടുക്കാന്‍?
അവള്‍ ആ ഓര്‍മ്മയില്‍ ശബ്ദമുണ്ടാക്കിച്ചിരിച്ചു.
അടുത്തൊന്നും ആരുമില്ല.
ഈ വലിയ ബീച്ചില്‍, താന്‍ മാത്രം തനിച്ച്!
അവള്‍ക്ക് കടലില്‍ കുളിക്കണം എന്ന് തോന്നി.
ഇളം വെയില്‍, സുഖകരമായ കാറ്റ്.
മേഘങ്ങള്‍ നിറഞ്ഞ ചക്രവാളം.
കുളിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കാന്‍ അവള്‍ക്കായില്ല.
അഫ്രീന്‍ എഴുന്നേറ്റു.
ഷര്‍ട്ട് അഴിച്ചു ബാക്ക്പാക്കറിന്റെ മേല്‍ വെച്ചു.
പിന്നെ മിഡിയും അഴിച്ചു. ഇളം മഞ്ഞ കാല്‍വിന്‍ ക്ലെയിന്‍ ബ്രാന്‍ഡ് ബ്രായും പാന്‍റ്റിയും ധരിച്ച് അവള്‍ കൈകള്‍ വിടര്‍ത്തി. ശരീരത്തിന്‍റെ സ്വര്‍ണ്ണ വര്‍ണ്ണത്തില്‍, ബ്രായുടെയും പാന്‍റ്റിയുടേയും നിറം അലിഞ്ഞിറങ്ങി.
പൂര്‍ണ്ണ നഗ്നമെന്ന് തോന്നിക്കുന്ന ചേതോഹര രൂപം!
തന്‍റെ ദേഹഭംഗിയിലെക്ക് അവള്‍ ഒരു നിമിഷം കണ്ണുകള്‍ നട്ടു.
അര്‍ദ്ധ നഗ്നയായി അവള്‍ കടലിലേക്ക് ഇറങ്ങി. തിരകളുടെ താളം ചുറ്റും സിംഫണി തീര്‍ത്തപ്പോള്‍ കടല്‍ ഒരു ലഹരിയായി അവളെ പൊതിഞ്ഞു.
ഗാസാ സ്ട്രിപ്പിലേ ഡേയറല്‍ ബാലാ ബീച്ച് ആണിത്, അര്‍ദ്ധനഗ്നയായി വെള്ളത്തിലേക്ക് ഇറങ്ങവേ അവള്‍ ഓര്‍ത്തു.
ഡെയര്‍ അല്‍ ബാലാ…
“പനമരങ്ങളുടെ പുരോഹിതഭവനം” എന്നാണ് ആ അറബി വാക്കിന്റെ അര്‍ഥം.
ആ പദത്തെ അന്വര്‍ത്ഥമാക്കാനെന്നോണം ബീച്ചിന്റെ അതിരില്‍ അസംഖ്യം പനമരങ്ങള്‍ ഉണ്ട്.
തുടകള്‍ക്കിടയിലെക്ക് വള്ളം പതഞ്ഞുയര്‍ന്നു കയറവേ അഫ്രീന്‍ തീരത്തേക്ക് നോക്കി. ഇപ്പോള്‍ അല്‍പ്പമകലെ ചിലരെയൊക്കെ കാണാന്‍ പറ്റുന്നുണ്ട്. പലരും കടലിലേക്ക് ഇറങ്ങുന്നുണ്ട്.
അവള്‍ കണ്ണുകള്‍ വീണ്ടും പതഞ്ഞു പൊങ്ങുന്ന തിരകളിലെക്ക് നട്ടു. കടലിന്‍റെ താളം, കടലിന്‍റെ സംഗീതം, കടലിന്‍റെ അനന്ത നീലിമ, ആകാശത്തിന്‍റെ പുരുഷവന്യതയ്ക്ക് താഴെ, ഞെരിഞ്ഞു കുതിക്കുന്ന കടല്‍ക്കന്യക!
വെയിലില്‍ തണുത്ത കാറ്റ് മുല കണ്ണുകളെ ഞെരിച്ചു വിടുന്നു.
പക്ഷെ തീരത്ത് ആരുടെയോ സാന്നിധ്യമുണ്ട്! തിരിഞ്ഞുനോക്കാതെ അവള്‍ക്ക് അങ്ങനെ തോന്നി. പുരുഷ സാന്നിധ്യം. അയാളുടെ കണ്ണുകള്‍ തന്നെ പൊതിയുന്നുണ്ട് എന്നും അവള്‍ക്ക് തോന്നി.
ഇപ്പോള്‍ വെറും ബ്രായിലും പാന്‍റ്റിയിലുമാണ് താന്‍. തന്നെ നോക്കി നില്‍ക്കുന്നത് ഒരു പുരുഷനായിരിക്കുമോ?
ആദ്യമായി ബിക്കിനി ധരിച്ച് ബീച്ചില്‍ ഇറങ്ങിയപ്പോള്‍, ഇതുപോലെ ഒരു സങ്കോചത്തിന് താന്‍ വശംവദയായത് അവളോര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ്.
മയാമിയിലാണ്. ചുറ്റുമുള്ള പെണ്ണുങ്ങള്‍ എല്ലാവരും തന്നെ ബിക്കിനി മാത്രമോ ടോപ്പ്ലെസ്സായോ ഒക്കെയായിരുന്നു.
എന്നാലും അവിടെ ആദ്യമായി ബിക്കിനി ധരിച്ച് കടലില്‍ ഇറങ്ങുമ്പോള്‍ താന്‍ അല്‍പ്പം സങ്കോചപ്പെട്ടിരുന്നു.
ആ ചിന്തയോടെ അവള്‍ വീണ്ടും തീരത്തേക്ക് തിരിഞ്ഞു നോക്കി.
ഒരു നിമിഷം അഫ്രീന്‍ വിസ്മിതയായി.
“റബ്ബേ…!”
അവളറിയാതെ മന്ത്രിച്ചു.
ആകാശത്ത് നിന്നും പൊട്ടിയിറങ്ങി വന്നത്പോലെ ഒരു ഗന്ധര്‍വ്വന്‍! മീസാന്‍ കല്ലുകള്‍ക്ക് മേലെ മഞ്ഞ ചിത്രശലഭങ്ങള്‍ പൊങ്ങിപ്പറക്കുന്ന, നിലാവുള്ള രാത്രികളില്‍ ഉമ്മുമ്മ പറഞ്ഞു തരുന്ന കഥകളിലുള്ളത് പോലെ അതി സുന്ദരനായ ഹാറൂത്ത് മാലാഖയെപ്പോലെ ഒരു യുവാവ് തന്നെ നോക്കി നില്‍ക്കുന്നു!
താന്‍ നോക്കുന്നത് കണ്ടപ്പോള്‍ അവന്‍ നോട്ടം പിന്‍വലിക്കുന്നു. പക്ഷെ തനിക്ക് കണ്ണുകള്‍ പിന്‍വലിക്കാന്‍ തോന്നുന്നില്ല. ഗ്രീക്ക്കാരനാണോ? അതോ ലെബനീസോ? ചിലപ്പോള്‍ ഈജിപ്ഷ്യന്‍ ആയിരിക്കാം. അയാളുടെ വിടര്‍ന്ന ചാര കണ്ണുകള്‍ തനിക്ക് വ്യക്തമായി കാണാം. പഴുത്ത പപ്പായ കഷണം പോലെയുള്ള ചുണ്ടുകള്‍!

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️