ഹെബ്രോണിലെ ഒലിവ് പൂക്കള്‍ 12

“വേണ്ടെടാ…”

കൈപൊക്കി അവള്‍ അവന്‍റെ കൈകളെ തടഞ്ഞു.

“ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് ഒക്കെ ഓക്കേ…ഐ ഡോണ്ട് ഒബ്ജക്റ്റ് റ്റു ഇറ്റ്‌…ബട്ട് മുലയില്‍ ഒക്കെ പിടിക്കുമ്പോള്‍ … ഇര്‍ഫാനെ വഞ്ചിക്കാന്‍ എനിക്ക് വയ്യ മോനെ…”

അവള്‍ പിന്നെ കാറ്റില്‍ ഉലയുന്ന ഒലിവ് മരങ്ങളെ നോക്കിനിന്നു. പിന്നെ താഴ്വാരത്ത് നിന്ന് കുറെ പ്രാവുകള്‍ മുകളിലേക്ക് പറന്നു വരുന്നത് അവള്‍ കണ്ടു. താഴ്വാരത്തിന്‍റെ അഗാധ നിഴലുകളില്‍ നിന്നും ഹെബ്രോണ്‍ മലമുടികള്‍ക്ക് മീതെയുള്ള വെയില്‍ വെളിച്ചത്തിലേക്ക് അവ പറന്നടുക്കുന്നു.

“ദൂദായ്പ്പഴങ്ങള്‍ ഉള്ളിടത്ത് ആണ് മാഡം ഈ പ്രാവുകള്‍ ഒരുപാടുള്ളത്….”

ഷര്‍ട്ടിനിടയിലൂടെ കൈ കടത്തി അവളുടെ വയറിന്‍റെ മൃദുലത തൊട്ടറിഞ്ഞ് ആബിദ് പറഞ്ഞു.

“നീ വേഗം തന്നെ ഒരു ഗേള്‍ ഫ്രണ്ടിനെ കണ്ടെത്ത് ചെറുക്കാ…”

അവന്‍റെ കൈകള്‍ തന്‍റെ അടിവയറിനെ തഴുകി ഞെക്കുമ്പോള്‍ അവള്‍ പറഞ്ഞു.

“എങ്കിലേ നിന്‍റെ ഈ പ്രോബ്ലംസ് ഒക്കെ സോള്‍വ് ആകൂ..വേണ്ടാന്ന് വെച്ചിട്ടല്ലേ? അല്ലാതെ കിട്ടാഞ്ഞിട്ടൊന്നുമല്ലല്ലോ…”

ആബിദ് ആദ്യം ഒന്നും പറഞ്ഞില്ല.

പൂക്കള്‍ ചൂടിയ ദേവദാരുവിന്‍റെ ശിഖരങ്ങളിലേക്ക് പറന്നുകയറുന്ന പ്രാവുകളിലേക്ക് നോക്കുകയായിരുന്നു അവന്‍. ഒലിവ് ശിഖരങ്ങള്‍ കാറ്റിന്‍റെ കൈകളില്‍പ്പിടിച്ച് പ്രാക്തനമായ പ്രണയത്തിന്‍റെ ചുവടുകള്‍ വെക്കുകയാണ്.

ഭൂമി അതിന്‍റെ യൌവ്വനത്തിലേക്ക് അടുക്കുന്നതേയുള്ളൂ ഹെബ്രോണില്‍…

“എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു, മാഡം…”

മുമ്പോട്ട്‌ വന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി ആബിദ് പറഞ്ഞു.

“ഉണ്ടായിരുന്നു എന്നുവെച്ചാല്‍?”

അവന്‍റെ തോളില്‍ അമര്‍ത്തി അവള്‍, വിസ്മയം കത്തുന്ന കണ്ണുകളോടെ ചോദിച്ചു.

“എന്നിട്ട് എന്ത് പറ്റി?”

ഒലിവ് ശിഖരങ്ങളെ ഉലച്ച് ദൂരെ നിന്നും വരുന്ന കാറ്റില്‍ നിറയെ സെറാഫീമുകളുടെ പ്രണയ ഗാനമാണ്…

“അബിഗൈല്‍…”

അവന്‍ പറഞ്ഞു. അഫ്രീന്‍ നെറ്റി ചുളിച്ചു. എഹ്? ആബിദ് പറഞ്ഞത് ഒരു യഹൂദപ്പെണ്‍കുട്ടിയുടെ പേരല്ലേ? ആബിദ് ലബനീസ് അറബിക്. മതം ഇസ്ലാം. അതെങ്ങനെ?

“ഒരു യഹൂദ ഫരീസിയുടെ മകള്‍…”

അഫ്രീന്‍റെ സംശയം തിരിച്ചറിഞ്ഞുകൊണ്ട് അവന്‍ വിശദീകരിച്ചു.

“ഗാസയിലെ ഒരു ബുക്ക് ഫെയറില്‍ വെച്ചാണ് പരിചയപ്പെടുന്നത്. അവളെ കണ്ടത് മാത്രം എനിക്ക് ഓര്‍മ്മയുണ്ട്…പിന്നെ വേറെ ഒരു ലോകത്താണ് ഞാന്‍…മാതളപ്പഴങ്ങള്‍ക്ക് ചുവപ്പ് പോര എന്നും, മഴവില്ലുകള്‍ക്ക് നിറങ്ങള്‍ മാത്രമല്ല സുഗന്ധവുമുണ്ട് എന്നും ചിത്രശലഭങ്ങള്‍ ചിറക് വിടര്‍ത്തുമ്പോള്‍ മൊസാര്‍ട്ട് സംഗീതമാണ് കേള്‍ക്കുന്നത് എന്നും ഒക്കെ ഞാന്‍ തിരിച്ചറിയുന്നത് അവളെ കണ്ടതില്‍പ്പിന്നെയാണ്….”

ഹെബ്രോന്‍ മലമുടികളില്‍, ദേവദാരുക്കളില്‍, ഒലിവിലകളില്‍ കാറ്റു പിടിക്കുന്നത് നോക്കി അവന്‍ വിദൂരമായ ഓര്‍മ്മകളില്‍ നഷ്ട്ടപ്പെട്ടു.

“കുറെ അവള്‍ പോകുന്നിടത്തൊക്കെ ഞാന്‍ നിശബ്ദം പിന്തുടര്‍ന്നു…”

അവന്‍ തുടര്‍ന്നു.

“അവളറിയാതെ..പ്രണയം തുറന്നു പറയാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല…യഹൂദിയാണ്…കെരൂബ് മാലാഖയേക്കാള്‍ സുന്ദരി…പുരോഹിതന്‍റെ മകള്‍…അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ ആണ് എനിക്ക് ഒരു ഫ്രണ്ടിനെ കിട്ടുന്നത്…മാഡത്തിന്‍റെ നാട്ടുകാരന്‍…ഒരു ജേണലിസ്റ്റ്..ഇര്‍ഷാദ്….”

അഫ്രീന്‍ വിസ്മയമടക്കാന്‍ പണിപ്പെട്ട് അവനെ നോക്കി.

റബ്ബേ! ഇര്‍ഷാദ് ആബിദിന്‍റെ ഫ്രണ്ട് ആയിരുന്നോ?

ഹൃദയം ആര്‍ത്ത് മിടിക്കുന്നത് അവള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചു.

“അവനെ പരിചയപ്പെട്ടിട്ട് ജസ്റ്റ് രണ്ട് ദിവസമേ ആയുള്ളൂ…”

ആബിദ് തുടര്‍ന്നു.

“ബട്ട്, എനിക്ക് കിട്ടിയ ഫ്രണ്ട്സില്‍ ഏറ്റവും ബെസ്റ്റ് ആയി അവന്‍…ഹീ വാസ് റിയല്‍ ഫണ്‍…ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല…”

ഒലിവ് മരങ്ങള്‍ക്കിടയില്‍ കാട്ടു റ്റ്യൂലിപ്പുകള്‍ വെയിലില്‍ ഇളകുന്നത് അഫ്രീന്‍ കണ്ടു. കിംഗ്‌ സോളമന്‍ ലില്ലികള്‍ മേലെ മഞ്ഞ ചിത്രശലഭങ്ങള്‍ ചിറകടിക്കുന്നു….

“എന്നുവെച്ചാല്‍?”

1 Comment

Add a Comment
  1. വ്ഔ….
    ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
    നിങ്ങൾ ആരായാലും വേണ്ടില്ല…
    മനോഹരമായി എഴുതുന്നു.
    ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
    ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
    അഭിനന്ദനങ്ങൾ… ❤️

Leave a Reply

Your email address will not be published. Required fields are marked *