അവള്‍ ചിരിച്ചു, അവനും.
“മാഡത്തിന് മാര്‍ക്ക് ഇടാന്‍ മാത്രം സൌന്ദര്യമൊന്നുമില്ല എനിക്ക്…ഒരു ആവറേജ് ലുക്ക് ഒക്കെ ഉണ്ടെന്ന് എനിക്ക് സ്വയം തോന്നിയിട്ടുണ്ട്…അതല്ലാതെ….”
അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“നിനക്ക് ആവറേജ് സൌന്ദര്യം മാത്രമേ ഉള്ളൂവെങ്കില്‍ നിന്‍റെ നാട്ടിലെ സുന്ദരന്‍മാരൊക്കെ അപ്പോള്‍ എങ്ങനെ ഇരിക്കും…? രണ്ട് കണ്ണുകള്‍ മതിയാകുമോ അവരെ കാണാന്‍?”
“മാഡത്തിന് എന്താ ഞങ്ങളുടെ നാട്ടില്‍ നിന്നും കല്യാണം കഴിക്കണോ?”
“അതിന് നിന്നെക്കാള്‍ ഒരുപാട് പ്രായവുമുള്ള ഒരു ഇന്ത്യാക്കാരിയെ കെട്ടാന്‍ നിന്‍റെ അബ്ബുവും ഈമയും സമ്മതിക്കുമോ?”
“എന്നുവെച്ചാല്‍?”
“ജേണലിസം പഠിക്കാന്‍ അല്‍പ്പം ബുദ്ധിയൊക്കെ വേണം കേട്ടോ…”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“വളരെ ഈസിയായി മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യമാണ് ഞാന്‍ പറഞ്ഞത്..അത്പോലും മനസ്സിലാകാത്ത നിനക്ക് എങ്ങനെ ജേണലിസ്റ്റ് ആകാന്‍ പറ്റും?”
“ഞാന്‍ മാഡം കല്യാണം കഴിക്കുന്ന കാര്യമാണ് പറഞ്ഞത്, എന്‍റെ കല്യാണത്തെപ്പറ്റിയല്ല…”
“നിന്നെപ്പോലെ ഒരു സുന്ദരനെ കണ്ടിട്ട് എനിക്ക് എങ്ങനെ മറ്റൊരാളെ കല്യാണം കഴിക്കാന്‍ പറ്റും?”
അഫ്രീന്‍ പറഞ്ഞത് കേട്ടിട്ട് ചെറുക്കന്‍ അക്ഷരാര്‍ത്ഥത്തില്‍ വായ് തുറന്ന് കണ്ണുകള്‍ മിഴിച്ച് അവളെ നോക്കി.
“മാഡം…!!”
അവന്‍ അവിശ്വസനീയതയോടെ പുഞ്ചിരിച്ചുകൊണ്ട് അവളെ വിളിച്ചു. പുഞ്ചിരി പിന്നീട് ചിരിയായി.
“എന്‍റെ റബ്ബീ, എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല…മാഡം എന്നെ ശരിക്കും പ്രൊപ്പോസ് ചെയ്യുവാണോ?”
“പോടാ പൊട്ടാ…”
അഫ്രീന്‍ അവന്‍റെ തലമുടിയില്‍ തഴുകി. അവന്‍ അപരിചിതനാണ് എന്നോ, ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് താന്‍ അവനെ ആദ്യമായി കണ്ടതെന്നോ അവള്‍ മറന്നുപോയി…
സ്പര്‍ശനത്തിന്റെ സ്വാന്തനം നല്‍കുന്ന സുഖത്തില്‍ അവനൊരു നിമിഷം മുങ്ങി. അപ്പോഴത്തെ അവന്‍റെ മുഖഭാവം കണ്ടപ്പോള്‍ അവന്‍റെ ചുംബിക്കണം എന്ന് അവള്‍ക്ക് തോന്നി. വളരെ പണിപ്പെട്ടു അവളത് നിയന്ത്രിച്ചു.
“നിനക്ക് കൂടിപ്പോയാല്‍ ഒരു പത്തൊന്‍പത്, ഇരുപത് വയസ്സ് കാണും…എന്‍റെ പ്രായം എത്രയാണ് എന്നാണു നിന്‍റെ ധാരണ?”
“മാഡത്തിന് കൂടിപ്പോയാല്‍ ഒരു ഇരുപത്തി രണ്ട്…അല്ലെങ്കില്‍ ഇരുപത്തിമൂന്ന്‍…”
“നീയെന്ന് മുതലാ എന്‍റെ ബൈ ലൈന്‍സും ആര്‍ട്ടിക്കിള്‍സും ഒക്കെ വായിക്കാന്‍ തുടങ്ങിയത്…?”
“രണ്ടു വര്‍ഷം…”
“ഞാന്‍ വര്‍ക്ക് ചെയ്യുന്ന മൂന്നാമത്തെ പേപ്പര്‍ ആണ് ഇന്ത്യന്‍ എക്സ്പ്രസ്… എട്ടാമത്തെ വര്‍ഷമാണ് ജേണലിസ്റ്റ് ആയിട്ട്…അപ്പോള്‍ എന്ത് പ്രായമുണ്ട് എനിക്ക്?”
“റിയലി…?”
അവന്‍ വിശ്വാസം വരാതെ ചോദിച്ചു.
“അപ്പോള്‍ ഇരുപത്തിയൊന്‍പത്…അല്ലെങ്കില്‍ മുപ്പത്..പക്ഷെ കണ്ടാല്‍…!”
“കണ്ടാല്‍?”
അവള്‍ കുസൃതി നിറഞ്ഞ ഭാവത്തോടെ അവനെ നോക്കി.
“ജസ്റ്റ് ട്വെന്‍റ്റി…”
എടാ ചെക്കാ, ഇതിപ്പോള്‍ ഞാന്‍ ആദ്യമായൊന്നുമല്ല കേള്‍ക്കുന്നത്! പെണ്ണിനെ കണ്ടാലുടന്‍ കാമമിളകുന്ന സകലയെണ്ണവും “കണ്ടാല്‍ അത്ര പ്രായമൊരിക്കലും തോന്നില്ല,” എന്നും പറഞ്ഞാണ് ഡയലോഗ് തുടങ്ങുന്നത്. പക്ഷെ പെണ്ണിനെ വളയ്ക്കുന്നതില്‍ പി എച്ച് ഡി എടുത്തിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന അവരുടെ മുഖങ്ങളില്‍ അളിഞ്ഞ് ഒഴുകുന്ന ആ വൃത്തികെട്ട ഭാവമല്ല നിന്‍റെ മുഖത്തുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ഒരുപാടിഷ്ടമാണ് നിന്‍റെയീ ചോദ്യവും നോട്ടവുമൊക്കെ…
“മാത്രമല്ല…”
അവന്‍റെ നേരെ വീണ്ടും ഒരു കുസൃതി നോട്ടം എറിഞ്ഞ് അഫ്രീന്‍ പറഞ്ഞു.
“നിന്‍റെയീ ഇരുപത്കാരി സുന്ദരിക്ക് നിന്നെപ്പോലെ സുന്ദരനായ ഒരു ഭര്‍ത്താവുമുണ്ട്…”
അപ്പോള്‍ ചെറുക്കന്റെ മുഖം ശരിക്കും മങ്ങുന്നത് അവള്‍ കണ്ടു. പടച്ചോനെ! ഇനി ഇവനെങ്ങാനും എന്നെ പ്രേമിക്കാന്‍ തുടങ്ങിയോ? അല്‍പ്പം ഫ്രീയായി ഇടപെട്ടപ്പോള്‍! അല്ലെങ്കില്‍ എന്തിനു മുഖത്ത് നിരാശ കടന്ന് വന്നു. വന്ന നിരാശഭാവം ഒളിപ്പിക്കാനുള്ള ശ്രമം പോലും നടത്തുന്നില്ല.

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️