“അതേയുള്ളൂ?”
അവള്‍ സംശയത്തോടെ അവനെ നോക്കി.
“അതില്‍ക്കൂടുതല്‍ ഒന്നും കുടിച്ചിട്ടില്ല?”
“ഇല്ല മാഡം…”
അവന്‍ വീണ്ടും അവളെ നോക്കി.
കാര്‍ സുല്‍ത്താന്‍ മോസ്ക്ക് കടന്നു.
ഹെബ്രോന്‍ മലകള്‍ തെരുവിനപ്പുറം ആകാശത്തോളം ഉയര്‍ന്നു കാണാന്‍ തുടങ്ങി.
“നല്ല ഭംഗിയാണ് മൌണ്ട് ഹെബ്രോന്‍…”
ആബിദ് തുടര്‍ന്നു.
“സൈലന്‍സ് നിറച്ചും മ്യൂസിക് ആണെന്നൊക്കെ തോന്നും…അപ്പോള്‍ ബിയറോ ഷാംപൈനോ ഉണ്ടെങ്കില്‍..ഒന്നാലോചിച്ചു നോക്കിക്കേ, രസമല്ലേ?”
അവന്‍ അവളെ നോക്കി.
“അല്ല മാഡം ഇതുവരെ കുടിച്ചിട്ടില്ലെങ്കില്‍ വേണ്ട കേട്ടോ…”
“വാങ്ങിച്ചോ…”
അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
അവന്‍ അദ്ഭുതത്തോടെ അവളെ നോക്കി.
“സത്യം?”
അവള്‍ തലകുലുക്കി.
അവന്‍ പുറത്തേക്ക് നോക്കി.
“എന്താ വാങ്ങേണ്ടേ?”
അല്‍പ്പമകലെ മദ്യഷോപ്പ് കണ്ട് അവന്‍ ചോദിച്ചു.
“നിനക്ക് ഇഷ്ടമുള്ളത്…”
ഷോപ്പിനടുത്ത് അവന്‍ കാര്‍ നിര്‍ത്തി.
“നിന്‍റെ കയ്യില്‍ ഷെക്കെല്‍ ഉണ്ടോ?”
പാലസ്തീനിയന്‍ കറന്‍സി ന്യൂ ഇസ്രായേലി ഷെക്കെല്‍ എന്നാണ് അറിയപ്പെടുന്നത്. പ്രൈമറി കറന്‍സി അതാണ്.
“ഇല്ല, ലെബനീസ് ദെനാര്‍ ഉണ്ട്…”
പാലസ്തീനിലെ സെക്കന്‍ഡറി കറന്‍സിയാണ് അത്.
“എടാ ഇല്ലെങ്കില്‍ ഞാന്‍ തരാം…”
അവള്‍ പറഞ്ഞു.
“വേണ്ട മാഡം,”
അവന്‍ നിരസിച്ചു.
“എന്‍റെ കയ്യില്‍ ഉണ്ട്…”
അവന്‍ കടയിലേക്ക് കയറി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു ക്യാരി ബാഗുമായി തിരികെ വന്നു.
“ഇത് എത്ര എണ്ണമാണ്?”
ബാഗിലേക്ക് നോക്കി നെറ്റി ചുളിച്ച് അവള്‍ ചോദിച്ചു.
“കുറെയുണ്ടല്ലോ..”
“കുറെ ഒന്നുമില്ല. ജസ്റ്റ് നാല് ബിയര്‍…”
അവള്‍ അവനെ ഒന്ന് ഗൌരവത്തില്‍ നോക്കി.
പതിയെ നഗരദൃശ്യങ്ങള്‍ അപ്രതക്ഷ്യമായി. അല്‍ മവാസി സ്ട്രീറ്റ് കഴിഞ്ഞപ്പോള്‍ നഗരം പൂര്‍ണ്ണമായും ഗ്രാമദൃശ്യങ്ങള്‍ക്ക് വഴിമാറി. ഒലിവ് പച്ചപ്പ് നിറഞ്ഞ പരിസരമായി പിന്നെ ചുറ്റിലും. കാര്‍ കയറ്റം കയറുകയാണ്. മലകള്‍ക്ക് പിന്നില്‍ മലകള്‍ അങ്ങ് ഉയര്‍ന്നുയര്‍ന്നു പോവുകയാണ്. മലകള്‍ക്ക് മേലെ അഭൌമമായ സംഗീതത്തിന്‍റെ അനുരണനങ്ങള്‍ അവള്‍ക്ക് അനുഭവപ്പെട്ടു.
അസ്രായേല്‍, ഇസ്രാഫില്‍ മാലാഖമാര്‍ പതിയെ, രാഗസൌരഭം പൊഴിക്കുന്നത് പോലെ.
ഒലിവ് മരങ്ങള്‍ക്കിടയിലൂടെ കാര്‍ സാമാന്യം വേഗത്തില്‍ മല കയറിക്കൊണ്ടിരുന്നു. ഒലിവുകള്‍ തളിര്‍ത്ത് തുടങ്ങിയിരിക്കുന്നു. ഇടയ്ക്കിടെ പൂത്തു നില്‍ക്കുന്ന ദേവദാരുക്കള്‍ കണ്ടു. ആകാശം നിറയെ വെള്ളിമേഘങ്ങളാണ്.
“വൌ…”
അവള്‍ അറിയാതെ മന്ത്രിച്ചു.
കവിതയുടെ തന്മാത്രകള്‍ പേറുന്ന ഹൃദയമുള്ള മനുഷ്യരുടെ മുമ്പില്‍ ദൈവം തന്‍റെ രാജകീയ സൌന്ദര്യം കാണിക്കാന്‍ കാത്തു നില്‍ക്കുന്നത് ഇവിടെയാണ്…
അവ പര്‍വ്വതങ്ങളുടെ മഹാ ഔന്നത്യമായും നദികളുടെ നൃത്ത സഞ്ചാരമായും മരങ്ങളുടെ പ്രാചീന ഭംഗിയായും ചിത്ര ശലഭങ്ങളുടെയും തുമ്പികളുടേയും സുതാര്യ വിസ്മയമായും തുളുമ്പി നിറയുകയാണ് ഇവിടെ….
അവളുടെ മുഖത്തെ വിസ്മയം അളക്കുകയായിരുന്നു അവന്‍.
“എന്നെ നോക്കാതെ മുമ്പിലെ നേച്ചറിന്‍റെ ബ്യൂട്ടി കാണെടാ…”
അവള്‍ അവന്‍റെ തലയ്ക്ക് ഒരു തട്ട് കൊടുത്തു.
“ഹെബ്രോണിലെ പുലരികളോ, സന്ധ്യകളോ, ഹെബ്രോണില്‍ വിരിയുന്ന മഴവില്ലുകളോ നിലാവോ സംഗീതമോ നിറങ്ങളോ ഒന്നും അഫ്രീന്‍ എന്ന സുന്ദരിയുടെ ഭംഗിയുടെ അടുത്ത് വരില്ല…”
അത് പറഞ്ഞ് അവന്‍ അവളുടെ മുഖത്ത് നോക്കി. അഫ്രീന്‍റെ കണ്ണുകള്‍ അപ്പോള്‍ ഒന്ന് വിടര്‍ന്നുലഞ്ഞു. ഷര്‍ട്ടിനകത്ത് തന്‍റെ മാറിടം തുടിച്ചു തടിക്കുന്നത് അവള്‍ അറിഞ്ഞു.
എന്നെ ഇങ്ങനെ നോക്കല്ലേ ആബിദ്…
അവന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ, അവന്‍ കേള്‍ക്കാതെ അവള്‍ മന്ത്രിച്ചു.
നിന്നെ കെട്ടിപ്പിടിക്കാതിരിക്കാന്‍, നിന്‍റെ മൃദുവായ അധരങ്ങളെ ചുംബിച്ചെടുക്കാതിരിക്കാന്‍, മലക്കുകളെ ഭ്രമിപ്പിക്കുന്ന നിന്‍റെ ശരീരത്തില്‍ ചേര്‍ന്ന് ഒട്ടി നില്‍ക്കാതിരിക്കാന്‍ ഞാനിപ്പോള്‍ എന്ത് മാത്രം പണിപ്പെടുന്നുണ്ട് എന്ന് അറിയുന്നുണ്ടോദ് നീ?
“സൌന്ദര്യം കാണാന്‍ എനിക്ക് ഇവിടെ വരേണ്ടതില്ല…”

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️