“ഐം മനീഷ ഗുപ്ത…”
ജയന്തിയെ സമീപിച്ച് ഓഫീസര്‍ പറഞ്ഞു.
“സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍…നിങ്ങള്‍ക്കെതിരെ ഒരറസ്റ്റ് വാറണ്ട് ഉണ്ട്.പ്ലീസ് കോപ്പറേറ്റ്….”
കൂടെയുള്ള ഉദ്യോഗസ്ഥര്‍ ജയന്തിയെപ്പിടിച്ച് പുറത്തേക്ക് നടത്തി.
മനീഷ ഗുപ്ത അഫ്രീനെ നോക്കി പുഞ്ചിരിച്ചു.
“എവിടെയാ മാഡം അടുത്ത അപ്പോയിന്‍റ്റ്മെന്‍റ്റ്?”
മനീഷയുടെ ചോദ്യം കേട്ട് ജയന്തി തരിഞ്ഞു നിന്ന് അഫ്രീനെ നോക്കി.
“ബി ബി സിയില്‍….”
അഫ്രീന്‍ പറഞ്ഞത് ജയന്തി കേട്ടു.
“ഇന്‍റെറിം ന്യൂസ് ഡയറക്ക്റ്റര്‍…ഇന്നലെ ആണ് ഓര്‍ഡര്‍ കൈപ്പറ്റിയത്…നാളെ ജോയിന്‍ ചെയ്യുന്നു…”
അഫ്രീന്‍ പറഞ്ഞത് കേട്ട് മനീഷ വിസ്മയത്തോടെ പുഞ്ചിരിച്ചു. ജയന്തി അവളെ പകപ്പോടെ, ഭയത്തോടെ നോക്കി.
[അവസാനിച്ചു]

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️