അപ്പോഴാണ് കതകില്‍ മുട്ടി, കതക് തുറന്ന് അഫ്രീന്‍ അകത്തേക്ക് നോക്കിയത്.
“ആ, കമിന്‍, അഫ്രീന്‍!”
ജയന്തി ഉത്സാഹത്തോടെ, പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അഫ്രീന്‍ അകത്ത് കയറി.
“കതക് മുട്ടി വിളിച്ച് അകത്തേക്ക് വരേണ്ട കാര്യമില്ലല്ലോ നിനക്ക്…”
ജയന്തി പറഞ്ഞു.
“പറഞ്ഞിട്ടുണ്ട് ഞാനിത് മുമ്പും…”
അഫ്രീന്‍ പുഞ്ചിരിച്ചു.
“പിന്നെ ഒരു ഹാപ്പി ന്യൂസ് ഉണ്ട് കേട്ടോ…”
ജയന്തി അവളെ പുഞ്ചിരിയോടെ നോക്കി.
“ഒഫീഷ്യല്‍ അനൌണ്‍സ്മെന്‍റ്റ് ഇന്ന് രാവിലെയേ ഉണ്ടാകൂ…പക്ഷെ അതിന് മുമ്പ് നിന്നോട് പറയാം എന്ന് കരുതി…”
അഫ്രീന്‍ പുഞ്ചിരി നില നിര്‍ത്തി അവരെ നോക്കി.
“ഇന്നലെ എഡിറ്റോറിയല്‍ സ്റ്റാഫിന്‍റെ മീറ്റിങ്ങ് ഉണ്ടായിരുന്നു…”
ജയന്തി തുടര്‍ന്നു.
“ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ രഘുവീര്‍ സിങ്ങ് ജാദവ് റിട്ടയര്‍ ആകുന്നു അടുത്ത മാസം, എന്നുവെച്ചാല്‍ ഒരാഴ്ച്ച കഴിഞ്ഞ്…ആ സ്ഥാനത്ത് ഞങ്ങള്‍ യുനാനിമസ്സായി തെരഞ്ഞെടുത്തത് നിന്നെയാണ്…”
വളരെ നാടകീയമായ ഭാഷയില്‍ ജയന്തി അവതരിപ്പിച്ചു.
അഫ്രീന്‍ ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ.
“ഇത്രേം ഫിനോമിനല്‍ ആയ ഒരു ന്യൂസ് കേട്ടിട്ടും, ജസ്റ്റ് ഒരു സ്മൈല്‍ മാത്രേ ഉള്ളൂ?”
ജയന്തി പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.
“ഇത്രേം ചെറിയ ഏജില്‍ ലോകത്ത് ആരും ഡെപ്യൂട്ടി എഡിറ്റര്‍ പോലെ ഒരു പൊസിഷനിലേക്ക് വന്നിട്ടില്ല…”
അഫ്രീന്‍ അവരെ അല്‍പ്പ നിമിഷങ്ങളോളം നോക്കി.
“എന്താ?”
അത് കണ്ടിട്ട് ജയന്തി ചോദിച്ചു.
“എന്‍റെ ബ്രദര്‍ ഇര്‍ഷാദ് ഒരു പെണ്‍കുട്ടിയെ പ്രേമിച്ചു….”
അവള്‍ പറഞ്ഞു.
ജയന്തി അത് കേട്ട് നെറ്റിചുളിച്ചു.
“അവളുടെ പേര് മീര മേത്ത എന്നായിരുന്നു. അച്ഛന്‍ തരുണ്‍ മേത്ത, അമ്മ ജയന്തി മേത്ത…”
“അഫ്രീന്‍!”
ജയന്തി ശബ്ദമുയര്‍ത്തി.
“മീര വിചാരിച്ചു, എന്‍റെ അമ്മ ഹാര്‍വാഡ് എജ്യൂക്കേറ്റഡാണ്, അച്ഛന്‍ ജെ എന്‍ യൂവിലും…”
അഫ്രീന്‍ തുടര്‍ന്നു.
“അത്കൊണ്ട് അവള്‍ക്കുറപ്പായിരുന്നു, ജാതിയും മതവും ഒന്നും അവര്‍ക്ക് ഒരിക്കലും പ്രയോറിറ്റിയാവുകയില്ലന്ന്..ജെയിംസ് ചാഡ്‌വിക്കിനെയും ബിഗ് ബാങ്ങ് തിയറിയേയും വായിച്ചവര്‍. ഐലന്‍ കുര്‍ദുവിനെപ്പറ്റി കണ്ണീരില്‍ കവിത എഴുതിയവര്‍, ആസിഫയ്ക്ക് നീതി കിട്ടാന്‍ പ്രഭാഷണ പരമ്പര നടത്തിയവര്‍….സോ മീര ധൈര്യപൂര്‍വ്വം തന്‍റെ പ്രണയം അച്ഛനും അമ്മയുടെയും മുമ്പില്‍ അവതരിപ്പിച്ചു….”
ഒന്നും പറയാതെ ജയന്തി അവളെ നോക്കി.
“അറിഞ്ഞയുടനെ അവളുടെ മമ്മി പുഞ്ചിരിച്ചു…”
അഫ്രീന്‍ തുടര്‍ന്നു.
“ഡോണ്ട് വറി എന്ന് പറഞ്ഞു…മമ്മി മകളുടെ കാമുകനെ ഗാസയിലേക്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ടറാക്കി അങ്ങോട്ടേക്കയച്ചു…കൂടെ ഒരു കത്തും…ആര്‍ക്ക്? ഹാര്‍വാര്‍ഡില്‍ തന്‍റെ കാമുകന്‍ ആയിരുന്ന, ഇപ്പോഴത്തെ പാലസ്തീനിലെ ലബാനോന്‍ എംബസ്സിയിലെ ഡി എച്ച് എം അമാല്‍ ഗര്‍ഫാന്‍….കത്തിലെ ഉള്ളടക്കം…”
“അഫ്രീന്‍ സ്റ്റോപ്പ്!”
ജയന്തി ശബ്ദമുയര്‍ത്തി.
“വൈ ഷുഡ് ഐ സ്റ്റോപ്പ്?”
അഫ്രീന്‍ എഴുന്നേറ്റു.
“ഒരു എക്സ്ക്ലൂസീവ് ന്യൂസ് അല്ലെ മാഡം? മുഴുവന്‍ കേള്‍ക്കണം. കത്തിലെ ഉള്ളടക്കം. ഹമാസ് കമാണ്ടര്‍ സെക്കന്‍ഡ് ഇന്‍ യാസീര്‍ ഖാലേദ്, അയാളെ അറിയിക്കണം ഇര്‍ഷാദ്, എന്‍റെ ബ്രദര്‍ ഒരു ഇസ്രായേലി എജന്‍റ്റ് ആണെന്ന്…ജേണലിസ്റ്റിന്‍റെ വേഷത്തില്‍ ഹമാസില്‍ കയറിപ്പറ്റാന്‍ വന്നതാണ് എന്ന്…”
അഫ്രീന്‍റെ മിഴികള്‍ നിറഞ്ഞു.
“ഹാര്‍വാഡിലെ തന്‍റെ കാമുകിയുടെ ആവശ്യം അമാല്‍ ഗര്‍ഫാന്‍ പെര്‍ഫെക്ക്റ്റായി നിറവേറ്റി…”
അഫ്രീന്‍ തുടര്‍ന്നു.
“ഇര്‍ഷാദ് ഗസ്സയില്‍, റാഫയിലെ മുസബ് ബിന്‍ അമീര്‍ സ്ട്രീറ്റിലെ എട്ടാം നമ്പര്‍ അപ്പാര്‍ട്ട്മെന്‍റ്റില്‍ മൊസാദിന്‍റെ ഏജന്‍റ്റ്മാരെത്തി…കോളിങ്ങ് ബെല്ലടിച്ചു. ഡോര്‍ തുറന്ന നിമിഷം കാലില്‍ ഷൂട്ട് ചെയ്തു…എന്നിട്ട് നേരെ കൊണ്ടുപോയി, ഇസ്രായേലിലെ ഗ്വാണ്ടനാമോ ബേ എന്നറിയപ്പെടുന്ന റാമാത്ത് ഹാ ഷാരോണിലേക്ക്…പതിനഞ്ച് ദിവസമാണ്…”
അഫ്രീന്‍ എങ്ങിക്കരഞ്ഞു.
“പതിനഞ്ച് ദിവസമാണ് ഇര്‍ഷാദിനെ അവരവിടെ ടോര്‍ച്ചര്‍ ചെയ്തത്…നഖം എല്ലാം പിഴുത്..കൈ വിരലുകള്‍ ഓരോന്നായി വെട്ടിമാറ്റി, ഓരോ കഷണമായി മുറിക്കുമ്പോഴും വേദനിക്കാന്‍ മാത്രം ജീവനുണ്ട് എന്ന് ഉറപ്പ് വരുത്തി…”

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️