അനുരാഗലോലരാത്രി 20അടിപൊളി 

അവസാന വാക്കുകൾ പറയുമ്പോൾ ശബ്ദം വിറച്ചു.

അവൾക്ക് അത് പറയാൻ പോലും വേദനയുണ്ടെന്ന് എനിക്ക് മനസ്സിലായി.

“നിന്റെ സ്നേഹത്തിന് ഒന്നും ഞാൻ അർഹയല്ല അമീ…”

ഞാൻ അപ്പോഴും ശാന്തമായി വണ്ടി ഓടിച്ചു.

“നിനക്ക് തരാൻ പരിശുദ്ധമായ മനസോ ശരീരമോ എന്റെ അടുത്ത് ഇല്ല…”

അവൾ കരച്ചിൽ അടക്കാൻ ശ്രമിക്കുകയായിരുന്നു.

“ഞാൻ നിനക്ക് ചേരില്ല…”

അത് പറഞ്ഞ് നിർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ പതുക്കെ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി.കാറിനുള്ളിൽ വീണ്ടും നിശബ്ദത.അവൾ മുഖം തിരിച്ച് പുറത്തേക്ക് നോക്കി കണ്ണുനീർ തുടയ്ക്കുകയായിരുന്നു.

ഞാൻ കുറച്ച് നേരം അവളെ നോക്കി ഇരുന്നു.പിന്നെ പതുക്കെ ചോദിച്ചു.

“കഴിഞ്ഞോ…?”

ചെറിയൊരു ചിരിയോടെ.അവൾ ഒന്നും മിണ്ടിയില്ല.ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി.

“എനിക്ക് അതൊന്നും ഒരു വിഷയമല്ല ശ്രീജെ…”

അവളുടെ കണ്ണ് പതിയെ എന്റെ മുഖത്തേക്ക് ഉയർന്നു.

“എനിക്ക് എന്റെ ശ്രീജപ്പെണ്ണിനെ തന്നെ മതി.”

ആ വാക്ക് കേട്ട നിമിഷം അവളുടെ ചുണ്ട് വിറച്ചു.കണ്ണിൽ വീണ്ടും വെള്ളം നിറഞ്ഞു.

“അന്നും ഇന്നും എന്നും…
നീ എന്റെ മനസ്സിൽ പരിശുദ്ധയാണ്.”

അവൾ എന്നെ തന്നെ നോക്കി ഇരുന്നു.

“ഇത്ര അധികാരത്തിൽ നിന്നെ ‘നീ’ എന്ന് വിളിക്കുന്നത് പോലും…എന്റെ മനസ്സിൽ നിന്നെ ഭാര്യയായി കാണുന്നത് കൊണ്ടാണ്.”

എന്റെ ശബ്ദവും അറിയാതെ ഇടറി.

“ഇനി എന്നെ ഒഴിവാക്കാനാണെങ്കിൽ…
മുഖത്ത് നോക്കി ഇഷ്ടമല്ലെന്ന് പറഞ്ഞാൽ മതി…”

അത് പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞു.

“പറ…
എന്നെ ഇഷ്ടമല്ലല്ലോ…?”

“അമീ… ഞാൻ…”

അവൾക്ക് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല.

പെട്ടെന്ന് മുഖം പൊത്തി കരയാൻ തുടങ്ങി.ഞാൻ ഒന്നും പറഞ്ഞില്ല.

കാറിനുള്ളിൽ നീണ്ട നിശബ്ദത. അവളുടെ ഏങ്ങലടികൾ മാത്രം.
അവൾ കരയുന്നത് കാണുമ്പോൾ എന്റെ നെഞ്ചും പൊട്ടുന്ന പോലെ തോന്നി.ഞാൻ പതുക്കെ പറഞ്ഞു.

“ഞാൻ പൊന്ന് പോലെ നോക്കിക്കോളാം ശ്രീജെ നിന്നെ…”

അവൾ കരച്ചിലിനിടയിലും തലയാട്ടി.

“അറിയാം… പക്ഷേ ഞാൻ നിനക്ക് ചേരില്ല…അമീ”

അവൾ വീണ്ടും കരഞ്ഞു.

“എനിക്ക് നിന്നെക്കാൾ പ്രായം ഉണ്ടടാ…കുറച്ചു കൂടി കഴിയുമ്പോൾ ഞാൻ വയസ്സിയാകും…ഇപ്പോൾ എന്നിൽ നിന്നെ ആകർഷിക്കുന്ന ഈ സൗന്ദര്യം എല്ലാം പോകും…”

അവൾ വിറയ്ക്കുന്ന ചുണ്ടോടെ പറഞ്ഞു.

“അന്ന് നിനക്ക് ഞാൻ ഒരു ബാധ്യത ആകും…നീ എന്നെ വെറുക്കും.

ഞാൻ മിണ്ടാതെ കേട്ടിരുന്നു.

“പിന്നെ… നിനക്കൊരു കുഞ്ഞിനെ തരാൻ പോലും എന്റെ ഈ പ്രായത്തിൽ കഴിയുമോ എന്ന് അറിയില്ല…”

അത് പറഞ്ഞപ്പോൾ അവൾ മുഖം താഴ്ത്തി കരഞ്ഞു.ഞാൻ അവരുടെ കൈയിൽ പതുക്കെ പിടിച്ചു.ആ കൈ തണുത്തിരുന്നു.

“ശ്രീജെ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?”

അവൾ മറുപടി പറയാതെ തലയാട്ടി.

“നാളെ നമ്മൾ കല്യാണം കഴിച്ചു…
ശേഷം എനിക്ക് എന്തെങ്കിലും വന്നു ഞാൻ കിടപ്പിലായി…”

“അമീ…”
അവൾ പെട്ടെന്ന് കടുപ്പിച്ച് വിളിച്ചു.

“ഹാ… പറയട്ടെ പെണ്ണെ…”

ഞാൻ ചെറിയൊരു ചിരിയോടെ പറഞ്ഞു.

“അപ്പോൾ ഞാൻ കിടപ്പിലായാൽ നീ എന്നെ വിട്ട് പോകോ…?”

അവൾ ഉടനെ ശക്തമായി തലയാട്ടി.

“ഇല്ല…”

കരച്ചിലിനിടയിലും ആ മറുപടി ഉറച്ചതായിരുന്നു.

“അത് പോലെ തന്നെയാ എനിക്കും നീ.”

ഞാൻ അവളുടെ കൈയിൽ കൂടുതൽ മുറുക്കി പിടിച്ചു.

“എന്തൊക്കെ വന്നാലും ഞാൻ ഒരിക്കലും നിന്നെ തനിച്ചാക്കി പോവില്ല.”

അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീണ്ടും ഒഴുകി.

“എന്റെ മരണം വരെ ഞാൻ നിന്റെ ഒപ്പം ഉണ്ടാകും.നേരത്തെ പറഞ്ഞത് പോലെ…പൊന്ന് പോലെ നോക്കും നിന്നെ ഞാൻ…”

അത് കേട്ട നിമിഷം അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു.

അവളുടെ ശരീരം മുഴുവൻ വിറക്കുന്നുണ്ടായിരുന്നു.

എന്റെ നെഞ്ചിൽ വീണു അലറി വിളിച്ചു കരയുകയാണ് അവൾ. ഞാൻ അത്രയും നോവിച്ചോ എന്റെ പെണ്ണിനെ. എന്തോ ചങ്ക് പറിയും പോലെ അവളുടെ കരച്ചിൽ കേൾക്കുമ്പോൾ.

അൽപ്പം നേരം കഴിഞ്ഞപ്പോൾ അവൾ മുഖം ഉയർത്തി എന്തോ പറയാൻ ശ്രമിച്ചു. പക്ഷെ അവളുടെ വിതുമ്പലിൽ അത് മുങ്ങി പോയി.

എങ്കിലും അവൾ പിന്നെയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *