“എനിക്ക് ഇഷ്ടമാ അമീ നിന്നെ…”
അവളുടെ ശബ്ദം വിറയ്ക്കുകയായിരുന്നു.
“അത് നിന്നെപ്പോലെ വർഷങ്ങളായി തുടങ്ങിയതല്ല…”
അവൾ കരഞ്ഞുകൊണ്ട് ചിരിച്ചു.
“നിന്റെ ഇഷ്ടം അറിഞ്ഞപ്പോൾ മുതൽ…ഞാൻ ശ്രമിച്ചു നിന്നെ മറക്കാൻ…നിന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ, നിന്നെ കാണാതെ ഇരിക്കാൻ,പക്ഷേ എനിക്ക് പറ്റുന്നില്ലടാ…”
അവൾ എന്റെ ഷർട്ടിൽ മുഖം ചേർത്ത് കരഞ്ഞു.
“കണ്ണടച്ചാൽ നിന്റെ മുഖം മാത്രം ഉള്ളു…നിന്റെ ശബ്ദം മാത്രം ഉള്ളു മര്യാദക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല…”
ഞാൻ അവളുടെ മുടിയിൽ പതുക്കെ തലോടി.
“നിന്നോട് സമ്മതം പറയാൻ വേണ്ടിയായിരുന്നു ഞാൻ ഇന്നലെ വിളിച്ചത്…”
അവൾ കരച്ചിലിനിടയിൽ പറഞ്ഞു.
“പക്ഷേ പെട്ടെന്ന് എന്നേക്കാൾ നല്ലതിനെ നിനക്ക് കിട്ടും എന്ന് തോന്നി…അതുകൊണ്ട് പറയാൻ തോന്നിയില്ല…ഞാൻ നിനക്ക് ഒരു ബാധ്യത ആവാൻ ഞാൻ ആഗ്രഹിക്കുന്നിൽ അമീ. ഇപ്പോഴും നീ എന്നെ സ്വീകരിക്കണം എന്നില്ല. നീ അന്ന് പറഞ്ഞത് പോലെ എന്നും എന്റെ മനസ്സിൽ ഉണ്ടാകും ഞാൻ സ്നേഹിക്കും പ്രണയിക്കും എന്റെ സ്വന്തം എന്നത് പോലെ. “
അവൾ എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നു വിതുമ്പി കരഞ്ഞു.ഞാൻ അവളെ എന്നിലേക്ക് മുറുക്കി പിടിച്ചു.
“എന്റെയാ പെണ്ണെ നീ വിട്ട് കളയില്ല ഞാൻ “
അതും പറഞ്ഞു ഞാൻ അവളെ എന്നിലേക്ക് വീണ്ടും അണച്ചു.
അവളുടെ വിതുമ്പൽ വീണ്ടും കാറിൽ നിറഞ്ഞു.
അൽപ്പം കഴിഞ്ഞു കരച്ചിൽ അടങ്ങിയപ്പോൾ അവൾ തുടർന്ന്.
“നിന്നോട് ഇത്ര നേരം അങ്ങിനെയൊക്കെ പറയുമ്പോഴും…
എന്നെ വേണ്ടെന്ന് നീ പറയല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന…”
ഞാൻ അവളെ കൂടുതൽ ചേർത്തുപിടിച്ചു.
“ഞാൻ തോറ്റുപോയടാ അമീ…നിന്റെ ഈ സ്നേഹത്തിന് മുന്നിൽ…”
അവളുടെ ശബ്ദം പൂർണമായി തകർന്നിരുന്നു.അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.ഞാനും അറിയാതെ കരഞ്ഞുപോയി. ആ നിമിഷം എന്റെ കൈകളിൽ കിടക്കുന്നത് ഞാൻ പ്രണയിച്ചവൾ മാത്രമല്ലായിരുന്നു.എന്റെ ജീവനും ജർവിതവുമായിരുന്നു.
കുറെ നേരം ഞങ്ങൾ അങ്ങനെ തന്നെ ഇരുന്നു.
പരസ്പരം ഒന്നും പറയാതെ…
ഒരിക്കലും അകലാൻ മനസില്ലാത്ത രണ്ടു മനുഷ്യരെ പോലെ.
സമയം മുന്നോട്ട് പോയികൊണ്ടിരുന്നു. സൂര്യ അസ്തമയിച്ചു. ചുറ്റും ഇരുൾ പടർന്നു.
കാറിനുള്ളിൽ ചെറിയ തണുപ്പ് നിറഞ്ഞിരുന്നു. പുറത്തേക്ക് രാത്രി കൂടുതൽ ആഴമാകുകയായിരുന്നു. റോഡിലൂടെ ഇടക്ക് മാത്രം വാഹനങ്ങളുടെ വെളിച്ചം കടന്നുപോകും. ആ വെളിച്ചം ഓരോ തവണ കാറിന്റെ ഗ്ലാസിലൂടെ അകത്തേക്ക് വീഴുമ്പോഴും എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടക്കുന്ന ശ്രീജയുടെ മുഖം ചെറുതായി തെളിഞ്ഞു കാണും.
കരഞ്ഞതുകൊണ്ട് കണ്ണുകൾ ഇപ്പോഴും ചുവന്നിരുന്നു.
പക്ഷേ ആ മുഖത്ത് ഇപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം ആരുടെയോ അടുത്ത് സുരക്ഷിതമായി ചാരിക്കിടക്കുന്ന ഒരാളുടെ സമാധാനം.
അവളുടെ കൈകൾ എന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു. ഞാൻ ഒന്ന് അകലാൻ നോക്കിയാലും വീണ്ടും എന്നിലേക്ക് ചേർന്ന് കിടക്കാൻ നോക്കുന്ന പോലെ.
ഞാൻ മെല്ലെ അവളുടെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു.
കുളി കഴിഞ്ഞ മുടിയുടെ മണം ഇപ്പോഴും ഉണ്ടായിരുന്നു. അതിനൊപ്പം അവളുടെ ശരീരത്തിന്റെ ചൂടും… പെർഫ്യൂമിന്റെ മൃദുവായ മണവും… എല്ലാം ചേർന്ന് എന്റെ തല തന്നെ മയക്കുന്ന പോലെ തോന്നി.
അവൾ ഒന്നുകൂടെ എന്നിലേക്ക് ചേർന്നു.ആ നിമിഷം എനിക്ക് മനസ്സിലായി…എന്റെ ശ്രീജക്ക് ഇനി എന്നെ വിട്ട് ഒറ്റയ്ക്ക് പോകാൻ മനസ്സില്ലെന്ന്.
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ പൂർണമായി അടങ്ങി.
ശ്വാസം പതുക്കെയായി.ഞാൻ മെല്ലെ അവളുടെ താടി ഉയർത്തി.
കണ്ണുകൾ നിറഞ്ഞു തന്നെയുണ്ട്.
പക്ഷേ ആ കണ്ണുകളിൽ ഇപ്പോൾ പേടിയേക്കാൾ കൂടുതൽ സ്നേഹമുണ്ടായിരുന്നു., പ്രണയം ഉണ്ടായിരുന്നു.
ഞാൻ കുറച്ച് നേരം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ഒരിക്കൽ ക്ലാസ്സിൽ ഇരുന്ന് ഞാൻ ഒളിഞ്ഞ് നോക്കിയിരുന്ന എന്റെ ടീച്ചർ.
ഇന്ന് എന്റെ മുന്നിൽ എന്റെ പെണ്ണായി ഇങ്ങനെ ഇരിക്കുന്നു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.
