അനുരാഗലോലരാത്രി 20അടിപൊളി 

പുഴയുടെ ശബ്ദവും രാത്രിക്കാറ്റും ചേർന്ന് ആ വീട്ടിന് ഒരു സ്വപ്നത്തിന്റെ ഭാവം നൽകി.

ശ്രീജ അതെല്ലാം മിണ്ടാതെ നോക്കി നിന്നു.കാറിൽ നിന്ന് ഇറങ്ങിയ ശേഷം അവളുടെ കണ്ണ് വീട്ടിന്റെ മുൻവശത്തെ പേരെഴുത്തിലേക്ക് നീങ്ങി.

“ശ്രീരാഗം…”

അവൾ പതുക്കെ വായിച്ചു.

പിന്നെ സംശയത്തോടെ എന്നെ നോക്കി.

ഞാൻ ചിരിച്ചു.

“ശ്രീജയുടെ ‘ശ്രീ’ ചേർത്താ രാഗം… അതാണ് ശ്രീരാഗം…ഈ വീട് പണിഞ്ഞപ്പോൾ എന്നെങ്കിലും നീ ഇങ്ങോട്ട് വരുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. ഇന്ന് ആ സ്വന്തം യഥാർത്ഥമായി. “

അത് കേട്ട നിമിഷം അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

ആ കണ്ണുനീരിൽ അത്ഭുതവും സ്നേഹവും സ്വന്തമാക്കപ്പെട്ട ഒരു പെണ്ണിന്റെ സന്തോഷവും എല്ലാം ഉണ്ടായിരുന്നു.

ഒന്നും പറയാതെ അവൾ വന്ന് എന്റെ നെഞ്ചിലേക്ക് ചേർന്നു.ഞാൻ അവളെ ചുറ്റിപ്പിടിച്ച് നെറുകയിൽ ചുംബിച്ച നിമിഷം വീട്ടിനകത്ത് നിന്ന് ജോലിക്കാർ നിലവിളക്കുമായി പുറത്തേക്ക് വന്നു.

ശ്രീജ എന്റെ മുഖത്തേക്ക് നോക്കി.

ആ നോട്ടത്തിൽ ചെറു നാണവും പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന പെണ്ണിന്റെ സന്തോഷവും ഉണ്ടായിരുന്നു.

ഞാൻ ചിരിയോടെ തലകുലുക്കി.

അവൾ രണ്ട് കൈകൊണ്ടും നിലവിളക്ക് വാങ്ങി.

ആ വിളക്കിന്റെ വെളിച്ചം അവളുടെ മുഖത്ത് വീണപ്പോൾ അവൾ അതീവ സുന്ദരിയായി തോന്നി.

പിന്നെ വലതുകാൽ മുന്നോട്ട് വെച്ച് അവൾ അകത്തേക്ക് കയറി.

ആ നിമിഷം ഞാൻ അവളെ മാത്രം നോക്കി നിന്നു.

ഈ വീട്ടിൽ ഇതുവരെ എല്ലാം ഉണ്ടായിരുന്നെങ്കിലും…
ഒരു ആത്മാവ് ഇല്ലാത്ത ശൂന്യത ഉണ്ടായിരുന്നു.

പക്ഷേ അവൾ ആ വാതിൽ കടന്ന് അകത്തേക്ക് കയറിയ നിമിഷം ആ വീട് പൂർണമായതുപോലെ തോന്നി.

ഇനി ഈ വീട്ടിൽ ചിരിയും പിണക്കവും സ്നേഹവും ജീവനും എല്ലാം ഉണ്ടാകും.

കാരണം…എന്റെ ശ്രീജ ഇവിടെ എത്തിയിരുന്നു.

അകത്ത് കടന്നപ്പോൾ അവൾ അത്ഭുതത്തോടെ ചുറ്റും നോക്കി.

വലിയ ഹാൾ.മുകളിലേക്ക് ചുറ്റിപ്പോകുന്ന മരപ്പടികൾ.
ക്രിസ്റ്റൽ ചാൻഡ്ലിയറിന്റെ മൃദുവായ വെളിച്ചം.വെള്ള നിറത്തിലുള്ള ചുമരുകളിൽ അലങ്കരിച്ച ചിത്രങ്ങൾ.
തറ മുഴുവൻ തിളങ്ങുന്ന മാർബിൾ.

എല്ലായിടത്തും ഒരു ശാന്തതയും ചൂടുമുണ്ടായിരുന്നു.

ഞാൻ അവളെ കൂട്ടി പൂജാമുറിയിലേക്ക് നടന്നു.

അവൾക്കായി പ്രത്യേകമായി ഒരുക്കിയ മുറിയായിരുന്നു അത്.

ചെറിയ മരക്കതക് തുറന്ന നിമിഷം ചന്ദനത്തിന്റെയും അഗർബത്തിയുടെയും മണവാസന പുറത്തേക്ക് വന്നു.

അകത്ത് നിരയായി വച്ച ദേവപ്രതിഷ്ഠകൾ.അവൾ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ.അതിന്റെ അരികിൽ ചെറിയൊരു കുരിശും കർത്താവിന്റെ ചിത്രവും.

അവൾ അത് കണ്ട നിമിഷം എന്റെ മുഖത്തേക്ക് നോക്കി.ആ കണ്ണുകളിൽ വീണ്ടും ആ പഴയ വിങ്ങൽ നിറഞ്ഞു.
ഞാൻ ഒന്നും പറഞ്ഞില്ല.ചിരിച്ചു മാത്രം.

അവൾ പതുക്കെ മുന്നോട്ട് നടന്ന് നിലവിളക്ക് അവിടെ വെച്ചു.

പിന്നെ കണ്ണുകൾ അടച്ചു കൈകൂപ്പി പ്രാർത്ഥിച്ചു.

ആ നിമിഷം അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഒരേയൊരു കാര്യം മാത്രം.,ഈ പെണ്ണിന് സമാധാനം കൊടുക്കണം… സ്നേഹം കൊടുക്കണം… ജീവിതം മുഴുവൻ സംരക്ഷിക്കണം.

പ്രാർത്ഥന കഴിഞ്ഞ് അവൾ തിരിഞ്ഞ് എന്റെ അടുത്തേക്ക് വന്നു.

അപ്പോഴേക്കും അവളുടെ സാരിയുടെ തലഭാഗം അല്പം നീങ്ങിയിരുന്നു. വെളുത്ത ഇടുപ്പ് മങ്ങലേറ്റ വെളിച്ചത്തിൽ തെളിഞ്ഞു നിന്നു.

അവൾ അടുത്തെത്തിയ നിമിഷം ഞാൻ കൈ അവളുടെ നഗ്നമായ ഇടുപ്പിലൂടെ ചുറ്റി എന്നിലേക്ക് ചേർത്തു.

അവൾ ചെറുതായി പിടഞ്ഞു.പിന്നെ നാണത്തോടെ മുഖം താഴ്ത്തി എന്റെ നെഞ്ചിലേക്ക് ചാരിനിന്നു.

“എന്താ…?”

ഞാൻ ചെവിക്കരികിൽ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഒന്നുമില്ല…”

അവൾ മൃദുവായി പറഞ്ഞു.

ആ ശബ്ദത്തിൽ പോലും ഭാര്യയായ നാണം ഉണ്ടായിരുന്നു.

അവിടെ നിന്ന് ഞാൻ അവളെ കൂട്ടി ഗാർഡനിലേക്ക് നടന്നു.രാത്രിക്കാറ്റ് നന്നായി വീശുന്നുണ്ടായിരുന്നു.

അവൾ എന്റെ കൈയിൽ ചുറ്റിപ്പിടിച്ച് കുട്ടിയെപ്പോലെ ഓരോ സ്ഥലവും നോക്കി നടന്നു.

“ഇതെല്ലാം നിന്റേതാ…?”

അവൾ അത്ഭുതത്തോടെ ചോദിച്ചു.

“ഇനി നിന്റെയും…”

Leave a Reply

Your email address will not be published. Required fields are marked *