ഏട്ടൻ 45അടിപൊളി  

മൂന്നാമത്തെ തവണ കാൾ അറ്റന്‍ഡ്‌ ചെയ്തപ്പോൾ ഹലോ പോലും പറയാതെ
വിമ്മിക്കരഞ്ഞു.

“ഏട്ടനെവിടെപ്പോയതാ?”
“ഓഫീസില്‍.” വാക്കുകളിൽ കടുപ്പം.
“ഇത്രേം നേരത്തെയോ?”
അവനൊന്നും പറഞ്ഞില്ല.

“നേരത്തെ പോണമെങ്കില്‍ പറഞ്ഞൂടായിരുന്നോ? എന്നെ
വിളിച്ചുണര്‍ത്തിയിരുന്നെങ്കിൽല്‍ ഞാൻ കഴിക്കാൻ എന്തെങ്കിലും ആക്കി
തന്നേനെല്ലോ…”

“നിനക്ക്‌ ക്ഷീണം കാണുമല്ലോ. കിടക്കട്ടെന്ന്‌ കരുതി.” കൊള്ളിച്ചു തന്നെ അവൻ
മറുപടി പറഞ്ഞു.

നാവടഞ്ഞു പോയി പൂജയുടെ. അവള്‍ പിന്നീടൊന്നും സംസാരിച്ചില്ല. കാള്‍ കട്ട്‌
ആയപ്പോള്‍ ഫോണെടുത്ത്‌ കിടക്കയിലിട്ട്‌ തലയിണയിൽ മുഖം പൂഴ്ത്തിക്കിടന്നു.

ഏട്ടന്‌ തന്നോട്‌ ദേഷ്യമാണ്‌. ദേഷ്യത്തോടെ ഏട്ടനെയിങ്ങനെ കാണാന്‍ വയ്യ. ഈ
കിടപ്പില്‍ അങ്ങ്‌ മരിച്ചു പോയാല്‍ മതിയായിരുന്നു.

ഏട്ടനെ ഫേസ്‌ ചെയ്യാന്‍ വയ്യ. കുറച്ചു ഗുളിക വാരിത്തിന്നാം. അല്ലെങ്കിൽ വെയിൻ
കട്ട്‌ ചെയ്യാം. എന്നാലും വെറുപ്പോടെയുള്ള ഏട്ടന്റെ നോട്ടം കാണാന്‍ വയ്യ. പക്ഷെ,
പിന്നെ ചിന്തിച്ചപ്പോള്‍ അത്‌ വൃത്തികെട്ട ചിന്തയാണെന്ന്‌ തോന്നിപ്പോയി.
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഏട്ടന്റെ സമാധാനം നഷ്ടപ്പെടും.
അങ്ങനെയൊരു നടുക്കടലില്‍ തള്ളിയിടാന്‍ സ്നേഹിക്കുന്നവര്‍ ആരും
ആഗ്രഹിക്കില്ല.

എന്നാല്‍ പിന്നെ ഒരു കത്തെഴുതി വച്ചിട്ട്‌ സ്ഥലം വിട്ടാലോ? വേണ്ട. ഏട്ടൻ പിന്നാലെ
വന്ന്‌ കണ്ടു പിടിക്കും. ചിലപ്പോ തല്ലിയെന്നും വരാം.

–
ഓരോന്നോര്‍ത്ത്‌ കരഞ്ഞു കരഞ്ഞ്‌ വീണ്ടും മയങ്ങിപ്പോയി. പിന്നെപ്പോഴോ കണ്ണു
തുറക്കുമ്പോള്‍ തല വേദനിക്കുന്നുണ്ട്‌. ഫോണെടുത്ത്‌ സമയം നോക്കിയപ്പോള്‍
ഉച്ച കഴിഞ്ഞു. വിശപ്പൊന്നും തോന്നിയില്ല. ദേഹം കുളിരുന്നെന്ന്‌ തോന്നിയപ്പോള്‍
പുതപ്പെടുത്തു മൂടി.

പിന്നെയും മയക്കത്തിനിടയില്‍ ഏതോ ഗുഹയില്‍ നിന്നെന്ന പോലെ
വിഷ്ണുവിന്റെ സ്വരം അവള്‍ കേട്ടു. താന്‍ വായുവിൽ ഉയരുന്നത്‌ പോലെയും
തോന്നി.

പിന്നീട്‌ കണ്ണുതുറക്കുമ്പോള്‍ കണ്ടത്‌ വേറൊരു മുറിയാണ്‌. ഒന്നും കൂടി
നോക്കിയപ്പോള്‍ ആശുപത്രിയില്‍ ആണെന്ന്‌ മനസ്സിലായി. വലത്‌ കൈയില്‍
ട്രിപ്പിടാന്‍ വേണ്ടി നീഡില്‍ കുത്തി വച്ചിട്ടുണ്ട്‌.

ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കിയപ്പോള്‍ റൂമിലെ ടേബിളില്‍ വിഷ്ണുവിന്റെ
വാച്ച്‌ ഇരിക്കുന്നത്‌ കണ്ടു.

ദേഹം മുഴുവനും ക്ഷീണവും വേദനയുമാണ്‌. മൂത്രശങ്ക തോന്നിയപ്പോള്‍ പയ്യെ
എഴുന്നേറ്റു. തലകറക്കം പോലെ തോന്നിയപ്പോള്‍ വീണ്ടും കട്ടിലിൽ ഇരുന്നു പോയി.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ തല പൊക്കി നോക്കി.
വിഷ്ണുവാണ്‌. പൂജ തല കുനിച്ചിരുന്നു.

“വാ… എഴുന്നേല്‍ക്ക്‌… വായ കഴുകീട്ട്‌ വരാം. കഞ്ഞി കുടിക്കണം.”
അവന്‍ പിണക്കമൊന്നും കൂടാതെ അവളുടെ മുന്നിലേക്ക്‌ വന്നു.

വിഷ്ണുവിന്റെ മുഖത്തോട്ട്‌ ഒന്ന്‌ നോക്കിയ ശേഷം അവൾ വീണ്ടും തല കുനിച്ചു.
അവൾ കരയുകയാണെന്ന്‌ മനസ്സിലായപ്പോള്‍ വിഷ്ണു അവളുടെ ശിരസ്സിൽ കൈ
വച്ചു.

അത്‌ മാത്രം മതിയായിരുന്നു പൂജയ്ക്ക്‌. അവനെ കരവലയത്തില്‍ ഒതുക്കി
വയറില്‍ മുഖം വച്ച്‌ അവൾ പൊട്ടിക്കരഞ്ഞു.

“പോട്ടെ മോളെ. സാരമില്ല.”

അവന്‍ വാത്സല്യത്തോടെ അവളുടെ തലയില്‍ തഴുകി.

–
“എനിക്ക്‌ മൂത്രമൊഴിക്കണം. എഴുന്നേറ്റപ്പോള്‍ തല കറങ്ങുന്നു.” ബാത്റൂമിലേക്ക്‌
കണ്ണു കാണിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

“വാ.” അവന്‍ കൈയില്‍ പിടിച്ച്‌ എഴുന്നേല്‍പ്പിച്ചു നടത്തി.
“സമയം എന്തായി ഏട്ടാ?”

“എട്ട്‌ മണി കഴിഞ്ഞു. ഞാന്‍ വൈകുന്നേരം വരുമ്പോള്‍ നിനക്ക്‌ ബോധം
ഇല്ലായിരുന്നു. പൊള്ളുന്ന പനിയും. ഞാൻ പേടിച്ചു പോയി. ഡോക്ടര്‍ എന്നെ

vir

ഒരുപാട്‌ വഴക്ക്‌ പറഞ്ഞു. നീ ആഹാരം കഴിച്ചില്ലെന്ന്‌ പറഞ്ഞിട്ട്‌.
പൂജ മുഖം ഉയര്‍ത്തി നോക്കുമ്പോള്‍ വിഷ്ണു അവളെ കൂര്‍പ്പിച്ചു നോക്കി.
“എന്റെ ഏട്ടാ…” അവളവന്റെ നെഞ്ചിലോട്ട്‌ ചാഞ്ഞ്‌ അവനെ പുണര്‍ന്നു.

“പോട്ടെ. സോറി. ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി.” അവനവളെ
ബാത്റൂമില്‍ കയറ്റി.

Updated: November 8, 2026 — 11:50 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *