“അത്… ഏട്ടാ… അത് പിന്നെ… അവര് റിലേഷനില്‍ ആണ്…” വിരലുകൾ
കൊരുത്ത് ഞെരിച്ച് ആണ് ആ പറച്ചിൽ.
മുഖമുയര്‍ത്തി നോക്കി അവന്റെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ അതേ സ്പീഡിൽ
തല വീണ്ടും താഴ്ത്തി.
“ആ റിലേഷനില്‍ നിനക്ക് പങ്ക് എന്തെങ്കിലും ഉണ്ടോ?”
“ഹും…” അവള്‍ നിഷേധിച്ചു. അവനതില്‍ വിശ്വാസം തോന്നിയില്ല.
“എന്നെങ്കിലും ഉണ്ടെന്ന് ഞാനറിഞ്ഞാലാണ്!! ഇപ്പോ ആണേൽ നിനക്ക് തുറന്ന്
പറയാം.”
അത് കേട്ടപ്പോള്‍ മനസ്സ് ചാഞ്ചാടി.
പറയണോ വേണ്ടയോ എന്നറിയാതെ ആശയക്കുഴപ്പത്തില്‍
നില്‍ക്കുന്നവളെയൊന്ന് മുഖം ചുളിച്ചു നോക്കി അവന്‍ പിടി വിട്ടു. ആ കൈയില്‍
പൂജ മുറുക്കിപ്പിടിച്ചു.
“സോറി. ഞാന്‍ കളളം പറഞ്ഞതാ.”
“അപ്പോ നീ പറഞ്ഞിട്ടാണോ അവൾ അയാളുമായിട്ട് റിലേഷനില്‍ ആയത്?”
“മ്മ്…” പേടി കൊണ്ട് അവളവന്റെ മുഖത്ത് നോക്കിയില്ല.
“അത് പിന്നെ… അലോഷി ചതിക്കുകയാണെന്ന് തോന്നുമ്പോ അവൾക്ക് സങ്കടം
തോന്നില്ലേ? അപ്പോ ഏട്ടന്റെ സങ്കടം എന്തായിരുന്നു എന്ന് അവള്‍ക്കും
മനസ്സിലാവില്ലേ?”
“നിനക്കൊക്കെ എന്തിന്റെ കേടാണ്? എങ്ങനേലും തുലഞ്ഞു പോട്ടെന്നു
ചിന്തിക്കുമ്പോ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാന്‍ നടക്കുന്നു. ഇത്രയും മെച്ച്യൂരിറ്റി
ഇല്ലാതെ പെരുമാറല്ലേ പൂജാ…” ഏട്ടന്റെ ശബ്ദമൊന്ന് ഉണര്‍ന്നപ്പോള്‍ അവൾക്ക്
നാണക്കേടും സങ്കടവും ഒരുപോലെ തോന്നി.
“ഏട്ടാ ദേഷ്യപ്പെടല്ലേ… ഇവിടെ വച്ചു ദേഷ്യപ്പെടല്ലേ… വീട്ടില്‍ പോയിട്ട് എന്ത്
വേണേലും പറഞ്ഞോ… ഇനി ദേഷ്യം തീര്‍ന്നില്ലേൽ തല്ലിക്കോ… ഇവിടെ വച്ച് റൈസ്
ആവല്ലേ… അവര്‍ക്കൊരു പണി കൊടുക്കണമെന്നേ ആലോചിച്ചുള്ളൂ…” അത്രയും
ദയനീയമായി പറയുന്നത് കേട്ടപ്പോൾ അവനൊന്ന് തണുത്തു.
അവൾ തന്നോടുള്ള അന്തമില്ലാത്ത സ്നേഹത്തിന് പുറത്ത് ചെയ്തു പോയതാണ്.
“സാരമില്ല. വാ… ആ കുട്ടിയോട് ഇതൊക്കെ നിര്‍ത്താന്‍ പറയണം. കല്ല്യാണം
കഴിച്ചു ജീവിക്കണം എന്നൊന്നും ഇല്ലേ ആ കുട്ടിക്ക്? ഏതായാലും നീ അതിനോട്
ഇനി അത്രയ്ക്ക് കൂട്ട് വേണ്ട.”
ഏട്ടന്‍ അങ്ങനെ പറഞ്ഞു കളയുമെന്ന് അവൾ കരുതിയില്ല.
“അവള്‍ എന്നോട് നല്ല രീതിയ്ക്ക് ആണ് ഏട്ടാ… ബാക്കിയൊക്കെ അവളുടെ
പേഴ്സണല്‍ കാര്യം അല്ലേ? അതിലൊക്കെ ഞാന്‍ എങ്ങനെ ഇടപെടും? പിന്നെ
ഞങ്ങള്‍ക്ക് ഒരേ സ്വഭാവം ഒന്നുമല്ല.” അവസാനം പൂജ ശബ്ദം താഴ്ത്തി.
എസ്‌കലേറിന്റെ അരികിലേക്ക് നടക്കുകയായിരുന്നു അവര്‍.
“ഐആം എ ൮ൺ മാൻ വുമൺ. എനിക്കെന്റെ ഏട്ടനെ മതി.”
അവൾ പിറുപിറുക്കും പോലെ കൂട്ടിച്ചേര്‍ത്തു.
മങ്ങിപ്പോയ ആ മുഖം അവന്‍ കാണുന്നുണ്ടായിരുന്നു.
താന്‍ ഗ്രീഷ്മയും അവളും ഒരേ സ്വഭാവക്കാരാണെന്ന് ചിന്തിച്ചു കാണുമെന്നു
കരുതിയെന്ന് മനസ്സിലായി.
“ഞാന്‍ അങ്ങനെ പറഞ്ഞോ? ഇങ്ങനെ വളച്ചൊടിക്കാന്‍ നിങ്ങള് പെണ്ണുങ്ങളെ
കഴിഞ്ഞേ ഉള്ളൂ വേറെ ആരും.”
പെണ്ണുങ്ങളെ മൊത്തത്തില്‍ പറഞ്ഞത് ഇഷ്ടപ്പെട്ട എന്ന പോലെ അവൾ
കൂര്‍പ്പിച്ചൊന്ന് നോക്കി.
“ഫെമിനിസ്റ്റ് ഉണർന്നല്ലോ!”
vir
“ഓഹ്.” അവൾ മുഖം കോട്ടി.
എസ്‌കലേറ്റര്‍ കയറി വെഡിങ് സെക്ഷനിലോട്ട് നടന്നപ്പോള്‍ അവൾ സെറ്റു
സാരിയുടെ അരികിലോട്ട് അവന്റെ കൈ വലിച്ചു.
“അപ്പോ പട്ട് സാരി വേണ്ടേ?”
“എന്തിന്? സെറ്റ് മതി. അതാവുമ്പോ പിന്നെയും എവിടെയെങ്കിലും ഉടുക്കാം. ഈ
പട്ടു സാരിയൊക്കെ വാങ്ങിയിട്ട് അലമാരയില്‍ പൂട്ടി വയ്ക്കാന്‍ അല്ലേ? കുറച്ചു
നാള് കഴിയുമ്പോ ബ്ലഈസും കേറത്തില്ല. ഏട്ടനിങ്ങോട്ട് വന്നേ…”
“അത് ശരിയാ… ഈ പിടുത്തം ആണേൽ 34 സി ഡിയും മുപ്പത്തിയാറും ഒക്കെ
ആവും.” ഓര്‍ക്കാപ്പുറത്ത് കേട്ട വഷളത്തരമായതിനാൽല്‍ അവൾക്ക് ജാള്യത
തോന്നി.
“ചുമ്മായിരുന്നേ…” ഇടറിയ സ്വരത്തിൽ അവൾ ശകാരിച്ചു.
“അത് ശരി. വീടിന് വെളിയില്‍ ഇറങ്ങുമ്പോ നിനക്ക് ബാധ കൂടുമോ? ഇത് വീട്ടിൽ
വച്ച് പറഞ്ഞിരുന്നേൽ ഇപ്പോ തന്നെ എന്നെ കൊണ്ട് പിടിപ്പിച്ചേനെ. അറ്റ്‌ലീസ്റ്റ്
മൂപ്പിക്കയെങ്കിലും ചെയ്തേനെ.”

Old srory,