പണ്ടത്തെ പൂജയെപ്പോലെയല്ല അവളിപ്പോള്‍. സ്‌നേഹവും വിധേയത്വവും
കൂടിയപ്പോള്‍ അതുപോലെ തന്നെ ദേഷ്യവും വാശിയുമൊക്കെ കൂടിയിട്ടുണ്ട്.
സഹോദരനിൽ നിന്ന് ഭര്‍ത്താവിലേക്ക് പ്രൊമോഷൻ കിട്ടിയപ്പോൾ ഉണ്ടായ
സ്വാഭാവികമാറ്റങ്ങൾ ആണതൊക്കെ.
“നിന്റെ മുഖമെന്താ ബുംന്ന് ഇരിക്കുന്നെ?”
അവന്‍ ബാഗ് ടേബിളില്‍ വച്ച ശേഷം പൂജയ്ക്ക് അരികിലേക്ക് നടക്കുമ്പോള്‍
ചോദിച്ചു. മറുപടി ഒന്നും കിട്ടിയില്ല.
“എടി.. നിന്റെ മുഖമെന്താ ഇങ്ങനെയെന്ന്?” തോളിൽ ഒരു കുത്തു കൊടുത്തവന്‍.
ചുമല് വെട്ടിച്ചു കൊണ്ട് അവളതിന് പ്രതിഷേധിക്കുകയും ചെയ്തു.
വിഷ്ണു ആ മുഖത്തേക്ക് പാളിയൊന്ന് നോക്കി.
തുറിച്ച കണ്ണുകളോടെ ടീവിയില്‍ നോക്കിയിരിപ്പാണ്.
ഇമയനങ്ങുന്നില്ല.
“ഞാന്‍ ചോദിക്കുന്നത് കേൾക്കുന്നില്ലേ നീ.. നിനക്കെന്താ പൊട്ടുണ്ടോ?”
വിഷ്ണുവിന്റെ സ്വരം കടുത്തു. പറഞ്ഞതിനൊപ്പം തന്നെ റിമോട്ട് എടുത്ത് ടീവി
ഓഫ് ചെയ്യുക കൂടി ചെയ്തു.
കാര്യം പറഞ്ഞിട്ട് പിണങ്ങിയിരിക്കുന്നതില്‍ ന്യായമുണ്ട്. അല്ലാതെ പൊട്ടനാട്ടം
കാണുമ്പോലെ കാര്യമറിയാതെ ഇരിക്കുമ്പോള്‍ അവന് ദേഷ്യം വരും. അതും
പോരാഞ്ഞു ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരികയാണെങ്കില്‍ അത് കുറച്ചു കൂടി
കൂടും.
“ഹ.. ഏട്ടനിതെന്താ? ഞാന്‍ മര്യാദയ്ക്ക് ഇരിക്കുവല്ലേ..
ഏട്ടനെ ശല്യപ്പെടുത്താനൊന്നും വരുന്നില്ലല്ലോ…”
പൂജയ്ക്ക് അതിനേക്കാള്‍ ദേഷ്യം. തിരിഞ്ഞു കടുപ്പിച്ച് നോക്കിയിട്ട് നേരെയിരുന്നു.
“ഞാന്‍ ചോദിച്ചത് കേട്ടില്ലേ നീ…”
a“ കേട്ടു.”
“എന്നിട്ടെന്താ ഒന്നും പറയാത്തെ? നിനക്കെന്താ എന്നോട് ഇത്ര ദേഷ്യം?”
“എനിക്കെന്ത് ദേഷ്യം ഞാൻ അടി കൂടാൻ ഒന്നും വന്നില്ലല്ലോ..
പിന്നെ എന്റെ മുഖത്തിന്റെ കാര്യം.. എന്റെ മുഖത്തിനൊരു കുഴപ്പവുമില്ല.
കൊമ്പോന്നും മുളച്ചില്ലലോ.. രാവിലെ പോയപ്പോ കണ്ടത് പോലെ തന്നെയില്ലേ.
പിന്നാ ചോദ്യത്തിന് മറുപടി പറയണ്ടാന്നു ഞാനങ്ങു കരുതി.”
തിരിഞ്ഞു നോക്കാന്‍ അവൾക്ക് തെല്ലു ഭയം തോന്നി.
ഏട്ടന്റെ ദേഷ്യം കൂടിയിട്ടുണ്ട് എന്നുറപ്പാണ്.
എങ്കിലും വിട്ടു കളയാന്‍ വയ്യ.
നെഞ്ചിലൊരു കല്ലിരിക്കുന്ന പോലെ ഭാരമുണ്ട്.
അവളുടെ ചിന്തകളെ ശരി വയ്ക്കും പോലെ തറുതല കേട്ട് വിഷ്ണു
നെറ്റിയുഴിഞ്ഞു നിന്നു.
അവന്‍ തിരിഞ്ഞു മുറിയിലേക്ക് നടക്കാന്‍ ഒരുങ്ങി.
എന്നിട്ട് ഒന്ന് നിന്ന് കല്ലു പോലെയിരിക്കുന്ന പൂജയെ നോക്കി.
കാര്യമറിയാതെ സമാധാനം കിട്ടില്ല.
അതുപോലെ ഒരുപാട് നേരമൊന്നും അവളോട് മിണ്ടാതെയിരിക്കാൻ കഴിയില്ല.
പൂജയുടെ കാര്യത്തിൽ താൻ ഏറെ ദുര്‍ബലനായിട്ടുണ്ട് എന്നവനറിയാം.
തിരിച്ച് അവളുടെ അരികത്തു കിടന്ന കസേരയിൽ വന്നിരുന്നു.
“എന്റെ തലപ്രാന്ത് കൂട്ടല്ലേ നീ.. എന്താണെങ്കിലും എന്നോട് പറയ്… പിണക്കം
ഉണ്ടാവാനും വേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ.” വിഷ്ണു സ്വരം മയപ്പെടുത്തി.
“ഒന്നും ചെയ്യുന്നില്ല. അത് തന്നെയാ എന്റെ പ്രശ്‌നവും.” അവൾ അവന്‍
കേള്‍ക്കാതെ പിറുപിറുത്തു.
വിഷ്ണുവിന്റെ കണ്ണുകൾ കൂർത്തു.
“കുന്തം. നാട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചു. അവള്‍ക്ക് വിശേഷം ഉണ്ടെന്ന്.”
ചാടിക്കടിക്കും പോലെ അവൾ പറഞ്ഞു.
ദഹിപ്പിക്കുന്ന പോലെ പൂജ അവനെ നോക്കി.
“എടി കാര്യം പറയെടി.” അവന്‍ അന്താളിച്ചു.
“എന്ത് കാര്യം… എല്ലാം പറഞ്ഞു തന്നിട്ടാണോ അറിയേണ്ടത്?
പൊട്ടന്‍.” അവസാനത്തെ വാക്ക് പതിയെ വിളിച്ചു കൊണ്ട് അവൾ എഴുന്നേറ്റ്
അടുക്കളയിലോട്ട് നടന്നു.
വിഷ്ണു അത് കേൾക്കുകയും ചെയ്തു.
പണ്ടത്തെ പോലെ തന്നെ പേടിച്ചു നടന്ന പൂജയല്ല ഇപ്പോള്‍. ചെറിയ
രീതിയ്ക്കൊക്കെ പൊട്ടനെന്നും നാറിയെന്നും ഒക്കെ താൻ കേള്‍ക്കാതെ
വിളിക്കാറുള്ളത് അവനറിയാം.
“അവള്‍ ഗര്‍ഭിണി ആയതിനു നീയെന്തിനാ എന്നോട് ചാടുന്നെ? എന്താ നിനക്കും
ആവണോ?” വിഷ്ണു അടുക്കള വശത്തേക്ക് നടന്നു.
ഏതോ പാത്രം കഴുകി നിന്ന പൂജ ശക്തിയില്‍ സിങ്കിലേക്ക് എടുത്തിട്ട് തിരിച്ചു
വരുന്നത് കണ്ടു.

Old srory,