ഏട്ടൻ 45അടിപൊളി  

വല്യച്ഛന്‍ സംസാരിക്കുമ്പോഴൊക്കെ പൂജയുടെ വിവാഹക്കാര്യം ചര്‍ച്ച വരുമ്പോള്‍
അറിയാതെ നെഞ്ച്‌ പിടയും വിഷ്ണുവിന്‌. അവൾ തന്റെ ഭാര്യയാണെന്നോ
അവളെ പിരിഞ്ഞ്‌ തനിക്കിനിയൊരു ജീവിതമില്ലെന്നോ ഒക്കെ പറയാന്‍
വെമ്പലുണ്ടാവും. എങ്കിലും ഒന്നും മിണ്ടാതെ എല്ലാം കേൾക്കും. വല്യ്ഛന്‍ കൂടി
ഇല്ലെങ്കില്‍ അമ്മ വീട്ടിലും അച്ഛൻ വീട്ടിലുമായി പിന്നെ ബന്ധങ്ങൾ ഒന്നുമില്ല.

ഓരോന്നോര്‍ത്തുകൊണ്ട്‌ പൂജയുടെ പതുപതുത്ത കവിളിൽ അവന്‍ വിരലോടിച്ചു.

“ഉറങ്ങുവാണോ?” അവൾ കണ്ണുതുറക്കുന്നില്ല എന്ന്‌ കാണെ അവന്‍ പതിയെ
ചോദിച്ചു.

“അല്ല തലയും കുത്തി നില്‍ക്കുവാ.. കിടന്നുറങ്ങ്‌.
എനിക്ക്‌ പീരിയഡ്സ്‌ ആയി.
നാളെ എനിക്ക്‌ നേരത്തെ എണീക്കേണ്ടതാ.”

പറഞ്ഞത്‌ ശാസനയുടെ സ്വരത്തിലാണെങ്കിലും അവനെ കെട്ടിപ്പിടിച്ച്‌
നെറ്റിയിലൊരു മുത്തവും കൊടുത്ത്‌ മുഖം പിടിച്ച്‌ നെഞ്ചിലമര്‍ത്തി വയ്ക്കുകയും
ചെയ്തു.

ഇന്നിനിയൊന്നുമില്ല, അങ്ങനെയേ കിടന്ന്‌ ഉറങ്ങിക്കോ എന്ന്‌ പറയാതെ
പറഞ്ഞതാണ്‌ അവള്‍.

വിഷ്ണു അവളുടെ മുലകളുടെ മാര്‍ദ്ധവത്തില്‍ പതിയെ കണ്ണുകളടച്ചു.

മൂന്നാലു ദിവസം കൂടി കഴിഞ്ഞപ്പോള്‍ നാട്ടിൽ നിന്ന്‌ വല്യച്ഛന്‍ വീണ്ടും വിളിച്ചു.
എവിടെയോ കറങ്ങി തിരിഞ്ഞ്‌ അന്ന്‌ വന്നു കയറിയതേ ഉള്ളൂ. രണ്ട്‌ ദിവസം
തറവാട്ടിൽ കാണും. അയാൾ യാത്ര തിരിക്കുന്നതിന്റെ അന്ന്‌ തങ്ങളെത്താമെന്ന്‌
വിഷ്ണു അറിയിച്ചു.

പറഞ്ഞത്‌ പോലെ തന്നെ വിഷ്ണുവും പൂജയും വല്യച്ഛന്‍ യാത്ര തിരിക്കുന്നതിന്റെ
അന്ന്‌ തന്നെ എത്തി ചേര്‍ന്നു.

“നമ്മുടെ ദാസന്റെ ഇളയപെങ്കൊച്ചിലേേ മഹിമ…” ഉഈഷ്മളമായ സ്വീകരണത്തിന്‌
ശേഷം വല്യച്ഛന്‍ പറഞ്ഞു തുടങ്ങി.

വിഷ്ണുവിന്‌ ആളെ പെട്ടെന്ന്‌ മനസ്സിലായില്ലെങ്കിലും തലയാട്ടിക്കാണിച്ചു.

“ബന്ധം പിരിഞ്ഞ്‌ വന്നു നിൽക്കുവാ.. അതിന്റെ ചെക്കന്‍ ഭയങ്കര കുടിയായിരുന്നു.
എന്നിട്ടിതിനെ കുനിച്ചു നിര്‍ത്തി ഇടിം. ആങ്ങള ചെക്കന്‍ കണ്ടോണ്ട്‌ ചെന്നിട്ട്‌
വീട്ടിൽ വിളിച്ചോണ്ട്‌ വന്നു.” പറഞ്ഞു വരുന്ന റൂട്ട്‌ മനസ്സിലായപ്പോള്‍ വിഷ്ണു
ഇടംകണ്ണിട്ട്‌ പൂജയെയൊന്ന്‌ നോക്കി.

ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന ഭാവത്തില്‍ ഉമ്മറത്തെ ഗ്രില്ലിലൂടെ പരിസരം
വീക്ഷിക്കുകയാണെങ്കിലും കടുത്തു വരുന്ന മുഖം പറയുന്നുണ്ട്‌ കാത്‌
ഇവിടെത്തന്നെയാണെന്ന്‌.

“ആ ചെക്കന്‍ എന്നെ കണ്ടപ്പോ നീ രണ്ടാമത്‌ കെട്ടുന്നില്ലേ എന്നൊക്കെ തിരക്കി.
ആലോചിച്ചപ്പോ കൊള്ളാന്ന്‌ എനിക്കും തോന്നി.”

“അതൊന്നും വേണ്ട വല്യച്ഛ. ഇനിയൊരു കല്യാണമൊന്നും ഞാന്‍ കഴിക്കുന്നില്ല.”
ഇനീം വല്യച്ഛന്‍ തുടര്‍ന്നാല്‍ പൂജയുടെ പീരിയഡ്സ്‌ കാരണം ആറേഴു ദിവസം
പട്ടിണിയായിരുന്ന താന്‍ രണ്ട്‌ ദിവസം കൂടെ പട്ടിണി കിടക്കേണ്ടി വരുമെന്ന്‌
തോന്നിയവന്‌.

“പിന്നെ… ഒരുത്തി അങ്ങനെ ആയിപ്പോയെന്നും പറഞ്ഞ്‌ ലോകത്തുളള
പെണ്ണുങ്ങളെല്ലാം അങ്ങനെയാണെന്ന്‌ കരുതണ്ട നീയ്‌.

പൂജ മോളെ… ഇവനൊരു ജീവിതം ഉണ്ടാക്കിയിട്ട്‌ വേണം നിന്നെ കെട്ടിച്ചു വിടാന്‍.
അല്ലേല്‍ നീയൊരു പോക്ക്‌ പോവുമ്പോള്‍ ഇവനൊറ്റപ്പെട്ടുപോവും…
മഹിമയാവുമ്പൊ നമുക്ക്‌ അറിയാവുന്ന കുട്ടിയാ.. നല്ല സുന്ദരിക്കുട്ടി. നിനക്ക്‌
കണ്ടാല്‍ ഇഷ്ടപ്പെടും.” ഇരുവരോടുമെന്ന പോലെയാണ്‌ വല്യച്ഛന്റെ വർത്താനം.

“എന്നിട്ട്‌ വല്യച്ഛന്‍ എന്താ പെണ്ണ്‌ കെട്ടാഞ്ഞേ?” വിഷ്ണു തമാശ രൂപത്തിൽ തിരിച്ചു
ചോദിച്ചു.

അതോടെ അയാളുടെ ഉത്തരം മൂട്ടുമെന്ന്‌ അറിയാം.

എന്തോ പിറുപിറുത്തുകൊണ്ട്‌ അയാൾ വിഷ്ണുവിനെ കാര്യമാക്കാതെ പൂജയുടെ
നേരെ തിരിഞ്ഞു.

“ഇനി നിനക്കും കല്ല്യാണം വേണ്ടാന്നാണോ?”

yuu

“ജോലി കിട്ടിട്ട്‌.” പൂജ വിക്കി.

“നിന്റെ മനസ്സില്‍ ആരെങ്കിലും ഉണ്ടോ?” അവളുടെ നോട്ടം വിഷ്ണുവിന്റെ മുഖത്ത്‌
തറച്ചു.

അരുതെന്നൊരു അപേക്ഷയാണ്‌ ആ മുഖത്ത്‌.
“ഹും. ഇപ്പോ വേണ്ട.”

എന്നിട്ടും നാട്ടിലെ രണ്ടു മൂന്ന്‌ പയ്യന്മാരുടെ കാര്യമൊക്കെ പറഞ്ഞിട്ടാണ്‌ അയാൾ
അന്ന്‌ സ്ഥലം വിട്ടത്‌.

Updated: November 8, 2026 — 11:50 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *