a“
ഡാ..” അനഘ കൈയുയര്‍ത്തി.
ആ കൈയില്‍ പിടിച്ചു തിരിച്ചു കൊണ്ട് അലോഷി അവളെ പൂട്ടി.
“മര്യാദയ്ക്ക് ആണെങ്കില്‍ മര്യാദയ്ക്ക്. ഇല്ലെങ്കിൽ നിന്നെ കൊന്നിട്ട് ജയിലിൽ
പോവാന്‍ പോലും എനിക്ക് മടിയില്ല.” പിടി വിട്ടുകൊണ്ട് അവനവളെ മുന്നോട്ട്
തള്ളി.
“ഇനി നിനക്ക് പോവാന്‍ ഉദ്ദേശമില്ലെങ്കില്‍ നീയിവിടെ നിന്നോ.. ഇടയ്ക്ക് ടിഷ്യൂ
പേപ്പര്‍ വേണോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഗ്രീഷ്മയ്ക്കും കൂടി
സമ്മതമാണെങ്കില്‍ ഇവളെ ഇവിടെ നിര്‍ത്താം.
അല്ലേ ഗ്രീഷ്മേ?”
അലോഷി ചിരിയോടെ ഗ്രീഷ്മയെ തിരിഞ്ഞു നോക്കി.
അവൾ മുഖം കുനിച്ചു കളഞ്ഞു.
അനഘ അറപ്പോടെ അവനെ നോക്കി.
കൈയും കാലും കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററും ഒട്ടിച്ചിട്ട് ഇന്നലെ വൈകുന്നേരം
രണ്ടും കൂടി തന്റെ മുന്നിൽ കാണിച്ചു കൂട്ടിയതൊക്കെ ഓര്‍ത്തപ്പോള്‍ അവൾക്ക്
കലി പൂണ്ടു.
“ഞാന്‍ കാണിച്ചു തരാം.” ലഗേജ് എടുത്ത് അവളവനെ നോക്കി മുരണ്ടു.
“അറിയിച്ചാല്‍ മതി. ഞാന്‍ വന്നു കണ്ടോളാം.” അലോഷി അതിനെ പരിഹസിച്ചു
വിട്ടു.
അവന്‍ ഫ്ലാറ്റിന്റെ ഡോറും അടച്ച് തിരികെ വന്നപ്പോള്‍ ആദ്യം നോക്കിയത്
ഗ്രീഷ്മയുടെ കയ്യിലിരുന്ന കപ്പിലേക്കാണ്.
“ഇയാളിത് വരെ ഇത് കുടിച്ചു തീര്‍ന്നില്ലേ? എനിക്കാണെങ്കിൽ ഒരാനയെ
തിന്നാനുള്ള വിശപ്പുണ്ടായിരുന്നു.”
അത് കേട്ടപ്പോള്‍ കണ്ണും പൂട്ടി ബാക്കി കുടിച്ചിട്ട് ഗലാസ് അവൾ മുന്നിലെ ടീപ്പോയില്‍
വച്ചു.
അവളുടെ മുഖത്തെ വെളുത്ത മീശയില്‍ അലോഷി കൌതുകത്തോടെ നോക്കി.
അവന്റെ നോട്ടം കണ്ട് ഗ്രീഷ്മ മുഖം അമര്‍ത്തിത്തുടയ്ക്കുകയും ചെയ്തു.
കവിളിലും ചുണ്ടിലും കൈ തട്ടി അവൾക്ക് അടി കൊണ്ടയിടത്ത് വേദനിക്കുകയും
ചെയ്തു.
തലേന്ന് അനഘയ്ക്ക് മുന്നിലിട്ട് ഗ്രീഷ്മയെ കളിക്കണമെന്ന് അലോഷിയുടെ
ആഗ്രഹമായിരുന്നു. ഗ്രീഷ്മയ്ക്ക് എതിര്‍പ്പുമില്ല.
ആഗ്രഹം പോലെ നടന്നെങ്കിലും പിറ്റേന്ന് രാവിലെ ഗ്രീഷ്മയുടെ വീട്ടുകാര്‍
എത്തിയപ്പോഴാണ് അനഘ വീണ്ടും പണി തന്നെന്നു മനസ്സിലായത്.
ഇനി ഇങ്ങനൊരു മകളില്ലെന്ന് തീര്‍ത്തു പറഞ്ഞിട്ട് പോയതാണ് ഗ്രീഷ്മയുടെ
അച്ഛനും അമ്മയും.
“നിനക്ക് മുന്നേ ആരോടെങ്കിലും ഫിസിക്കൽ റിലേഷൻ ഉണ്ടായിരുന്നോ?”
ഉണ്ടായിരുന്നു എന്ന് ഈഹമുണ്ടെങ്കിലും അവന്‍ ചോദിച്ചു.
“മ്മ്..”
“ഇഫ് യു ഡോണ്ട് മൈൻഡ്…ആരോടാണെന്ന് പറയുമോ?”
“അപ്പച്ചിയുടെ മോന്‍.”
“ഏത്? ഇന്ന് നിന്റെ അമ്മയുടേം അച്ഛന്റേം കൂടെ വന്നതോ?”
“20…” അവള്‍ തല കുലുക്കി.
“പ്രേമം ആയിരുന്നോ?”
“എന്നിട്ടാണോ ഇന്നവന്‍ നിന്നെ കേറി അടിച്ചത്!” അലോഷിയ്ക്ക് ചിരി പൊട്ടി.
ഗ്രീഷ്മ അവനെ തുറിച്ചു നോക്കി.
“അല്ല എന്താ ഇനി പ്ലാൻ? വീട്ടിൽ കേറ്റില്ലല്ലോ.”
“ഇല്ല. ഡോക്ടറിന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്നെ ഒരു ഹോസ്റ്റലില്‍
ആക്കാമോ?” അവൾ മടിച്ചു മടിച്ച് ചോദിച്ചു.
അലോഷി ആലോചിക്കും പോലെയിരുന്നു.
“ഒരു മാസത്തെ പൈസ ഡോക്ടര്‍ അടക്കേണ്ടി വരുമായിരിക്കും.
എന്തെങ്കിലും ഒരു ജോലി കണ്ടുപിടിച്ചിട്ട് ഞാന്‍ അത് തിരികെ തന്നോളാം.”
Ww
“നീയാ No എടുത്തോ. എന്നിട്ട് ജോലി കിട്ടുമ്പോള്‍ തൊട്ട് റെന്റ് തന്നാല്‍ മതി.
അവന്‍ ഫ്ലാറ്റിലെ ഒരു റൂം ചൂണ്ടിക്കാണിച്ചു.
ഗ്രീഷ്മ അവനെ പകച്ചു നോക്കി.
“എനിക്ക് നിന്റെ പാസ്റ്റ് പ്രശ്‌നമല്ല, ഞാനും നല്ലവനൊന്നുമല്ല എന്നത് തന്നെ
കാരണം.
നീയും ഇപ്പോള്‍ ചെയ്തു കൂട്ടിയതിലൊക്കെ ഖേദിക്കുന്നു എന്ന് എനിക്ക്
മനസ്സിലാവും.
മുന്നോട്ട് നമുക്ക് ഒരുമിച്ചു പോവാം എന്ന് നിനക്ക് തോന്നിത്തുടങ്ങിയാൽ, നല്ലൊരു
ഫാമിലി ലൈഫ് ആഗ്രഹിച്ചു തുടങ്ങിയാല്‍ അന്ന് തൊട്ട് നമുക്ക് ഒരു റൂം ഷെയര്‍
ചെയ്യാം.
ഗ്രീഷ്മ ആലോചിക്ക്.” അവന്‍ കപ്പ് എടുത്ത് അടുക്കളയിലോട്ട് നടക്കുമ്പോള്‍
ഇപ്പോള്‍ കഴിഞ്ഞത് ഒരു പ്രൊപോസൽ സീനാണെന്ന് പോലും മനസ്സിലാകാതെ
ഗ്രീഷ്മ അതേയിരിപ്പ് ഇരുന്നു.

Old srory,